
ഈസ്‌റ്റ് എളേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട ഉദയപുരത്തെ പെരക്കോണില്‍ ജോസിന്റെ കോഴികളെയാണ് കാട്ടുപന്നികള്‍ കടിച്ചു കൊന്നത്.മുന്നൂറ്റി അമ്ബതോളം കോഴികളെ കൊന്നതായി ജോസ് പറഞ്ഞു.
വെളളിയാഴ്‌ച രാത്രിയാണ് സംഭവം. കോഴിഫാമിന്റെ പ്ലാസ്‌റ്റിക് ഗ്രില്‍ തകര്‍ത്താണ് കാട്ടുപന്നികള്‍ അകത്ത് കയറിയത്. ചത്തു കിടന്ന 350 കോഴികളെ അയല്‍ക്കാരായ യുവാക്കളുടെ സഹായത്തോടെ കുഴിച്ചുമൂടി. പരിക്കേറ്റവ ഫാമില്‍ വേറെയുമുണ്ട്.
സമീപത്തെ ചൂരപ്പൊയ്‌കയില്‍ മാത്യുവിന്റെ കപ്പ, ചേന എന്നിവയും കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിച്ചു.രാത്രിയാകുന്നതോടെ കാട്ടുപന്നികള്‍ കൂട്ടമായി കൃഷിയിടത്തിലേയ്‌ക്കിറങ്ങുന്നത് നിസഹായതയോടെ നോക്കി നില്‍ക്കാനേ തങ്ങൾക്കാകുന്നുള്ളുവെന്ന് കര്‍ഷകര്‍ പറയുന്നു. കമ്മാടം കാവില്‍ നിന്നും ചട്ടമല ഫോറസ്‌റ്റില്‍ നിന്നുമാണ് കാട്ടുപന്നികള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നതെന്നും കര്‍ഷകര്‍ പറഞ്ഞു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan