ശ്രീനഗർ:ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഭീകരര്‍ക്കായുളള തെരച്ചില്‍ 100 മണിക്കൂര്‍ പിന്നിട്ടു. ഗഡോളിലെ ഉള്‍വനത്തില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്നാണ് വിവരം.
അനന്ത്നാഗില്‍ ഗഡോളിലെ ഉള്‍വനത്തില്‍ ബുധനാഴ്ച ആരംഭിച്ച തെരച്ചിൽ തുടരുകയാണ്. ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് തെരച്ചില്‍ നടത്തുന്നത്. ലഷ്കര്‍ ഭീകരൻ ഉസൈര്‍ ഖാനടക്കം മൂന്ന് ഭീകരര്‍ മലയിടുക്കുകളില്‍ ഉണ്ടെന്നാണ് വിവരം.
ഇസ്രയേല്‍ നിര്‍മിത ആളില്ലാ വിമാനങ്ങള്‍ അടക്കം ഉപയോഗിച്ചാണ് പരിശോധന. ദുര്‍ഘടമായ ഭൂപ്രകൃതിയും മോശം കാലാവസ്ഥയും ഓപ്പറേഷന് വെല്ലുവിളിയാകുന്നുണ്ട്.ജമ്മു കശ്മീരിൽ ഒരു പതിറ്റാണ്ടിനിടയില്‍ക്കണ്ട ഏറ്റവും നീണ്ട സൈനിക നീക്കമാണ് അനന്ത്‌നാഗിലേത്.
ദൗത്യത്തിനിടെ കഴിഞ്ഞ ദിവസം കരസേനയുടെ മേജറും കേണലുമടക്കം മൂന്നു സുരക്ഷ ഉദ്യോഗസ്ഥരും ഒരു പൊലീസ് ഡിഎസ്പിയും വീരമൃത്യു വരിച്ചിരുന്നു.തെരച്ചിലിൽ പങ്ക് ചേർന്ന കരസേനയുടെ നായയും ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചിരുന്നു.