FoodLIFE

നല്ല സോഫ്റ്റ് ചപ്പാത്തിയുണ്ടാക്കാണോ ? ഇങ്ങനെ ചെയ്യൂ… വൈറലായ ആ വീഡിയോ കാണാം

പ്പാത്തി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ഫൈബർ, കാത്സ്യം ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ചപ്പാത്തി ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രഭാതഭക്ഷണമായും അത്താഴമായും പല വീടുകളിലും ചപ്പാത്തി തയ്യാറാക്കാറുണ്ട്. എന്നാൽ നല്ല സോഫ്റ്റ് ചപ്പാത്തിയുണ്ടാക്കുന്നതാണ് പലരുടെയും പ്രധാന ടാസ്ക്. ചിലപ്പോൾ എത്ര നന്നായി കുഴച്ചെടുത്താവും അത്ര മയമുള്ള ചപ്പാത്തിയുണ്ടാക്കാനും സാധിക്കാറില്ല.

നല്ല മയമുള്ള ചപ്പാത്തിയുണ്ടാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആൻഡ്രിയ എന്ന ജർമൻ യുവതി പങ്കുവച്ച ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീ കോഫി മിൽക്ക് ഫാമിലി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ്‌ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Monty & Andrea (@we_coffeemilkfamily)

ഒരൊറ്റ ചേരുവയുപയോഗിച്ചാണ് ആൻഡ്രിയ ചപ്പാത്തിയെ സോഫ്ടാക്കി മാറ്റിയത്. ചപ്പാത്തിയുണ്ടാക്കാനായി മാവ് തയ്യാറാക്കുന്നതിനായി ആൻഡ്രിയ ആദ്യമെടുക്കുന്നത് ഒരു അവക്കാഡോയാണ്. അവോക്കാഡോയെ മിക്സിയിലിട്ട് അടിച്ചെടുക്കും. ശേഷം ചപ്പാത്തിയ്ക്ക് ആവശ്യമായ മാവും വെള്ളവുമെല്ലാം എടുത്തതിലേയ്ക്ക് അവക്കാഡോയുടെ മിശ്രിതം ചേർത്ത് നന്നായി കുഴച്ചെടുക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ ചപ്പാത്തി സാധാരണയുണ്ടാക്കുന്നത് പോലെ തവയിൽ ചുട്ടെടുക്കുന്നു. അങ്ങനെ നല്ല മയമുള്ള ചപ്പാത്തി റെഡി. 1.1 മില്യൺ വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്. ആളുകൾ ആൻഡ്രിയയെ അഭിനന്ദിച്ച് കമൻറുകളും രേഖപ്പെടുത്തി. ഈ ഐഡിയ കൊള്ളാം എന്നാണ് ആളുകളുടെ അഭിപ്രായം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: