KeralaNEWS

തോൽക്കുന്ന നിനക്കെന്തിനാണ് പണം; പുതുപ്പള്ളി പരാജയത്തില്‍ ബി.ജെ.പി നേതാക്കൾക്കെതിരെ സ്ഥാനാര്‍ഥിയായിരുന്ന ലിജിൻ ലാൽ

കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയില്‍ തമ്മിലടി രൂക്ഷം. സംഘടന സെക്രട്ടറിമാരായ ജി.കാശിനാഥും കെ.പി.സുരേഷും ചേര്‍ന്ന് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം അട്ടിമറിച്ചെന്നാണ് ആരോപണം.

പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മേഖല സംഘടന സെക്രട്ടറിമാര്‍ കല്യാണത്തിനു പോയി ആഘോഷിക്കുകയായിരുന്നുവെന്നും ഭാരവാഹി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഫണ്ട് ചുമതല ഉണ്ടായിരുന്ന നാരായണൻ നമ്ബൂതിരി, സി കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയും പരാതിയുണ്ട്. ഇന്നലെ തൃശ്ശൂരില്‍ നടന്ന ബി.ജെ.പി ഭാരവാഹി യോഗത്തിലാണ് വിഷയം ചര്‍ച്ച ആയത്.

സ്ഥാനാര്‍ഥിയായിരുന്ന ലിജിൻ ലാലിനെതിരെ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം പരിഹരിക്കാൻ ചുമതല ഏറ്റെടുത്ത ജി കാശിനാഥ് ശ്രമിച്ചില്ല. പ്രവര്‍ത്തകരെ ഏകോപിപ്പിക്കേണ്ടവര്‍ അത് ചെയ്യാതെ കറങ്ങി നടന്നു എന്നും ആരോപണമുണ്ട്. 182 ബൂത്തുകളില്‍ എത്തേണ്ട പണം സമയത്ത് എത്തിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നു. പ്രവര്‍ത്തനങ്ങള്‍ ഓന്നും നടത്താതെ 18000 വോട്ട് ലഭിക്കുമെന്ന കണക്ക് നല്‍കി പാര്‍ട്ടിയെ പറ്റിച്ചെന്നും സ്ഥാനാർത്ഥി ആയിരുന്ന ലിജിൻ ലാൽ ആരോപിച്ചു.

 

പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മേഖല സംഘടന സെക്രട്ടറിമാര്‍ എറണാകുളത്തെ പ്രമുഖ നേതാവിന്റെ വിവാഹത്തിനു പോയി ആഘോഷിക്കുകയായിരുന്നു. ഇത് അന്വേഷിച്ച തന്നോട് തോല്‍ക്കുന്ന നിനക്ക് എന്തിനാണ് വര്‍ക്ക് എന്ന് ചോദിച്ചതായും ലിജിൻ ലാല്‍ വെളിപ്പെടുത്തി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: