Month: September 2023

  • Kerala

    നിലമ്ബൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ ഗേറ്റിനുപകരം അടിപ്പാത 

    നിലമ്പൂർ:നിലമ്ബൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ ഗേറ്റിനുപകരം അടിപ്പാത നിര്‍മിക്കാൻ തീരുമാനം. പി.വി.അൻവര്‍ എം.എല്‍.എയുടെ അധ‍്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. നിലമ്ബൂര്‍ താലൂക്ക് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ കെ-റെയില്‍ അധികൃതരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു. അടിപ്പാത നിര്‍മാണം ഒക്ടോബറില്‍ തുടങ്ങും. അടുത്ത ജൂലൈയില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.  14 കോടി ചെലവിലാണ് നിര്‍മാണം. ഒമ്ബത് മീറ്റര്‍ വീതിയിലും 5.5 മീറ്റര്‍ ഉയരത്തിലും കോണ്‍ക്രീറ്റ് ബോക്സ് നിര്‍മിക്കും. എട്ട് മീറ്റര്‍ വീതിയില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകും. ഒരു മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മിക്കും.

    Read More »
  • NEWS

    ഏഴോവറില്‍ 21 റണ്‍സ് മാത്രം വിട്ടുനല്‍കി ആറുവിക്കറ്റ് പിഴുത സിറാജിന്റെ മുന്നില്‍ മുട്ടിടിച്ച ലങ്ക 

    കൊളംബോ: ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജിന്റെ കൊടുങ്കാറ്റില്‍ കടപുഴകിയത് ഒരുപിടി റെക്കോഡുകള്‍.ഏഴോവറില്‍ 21 റണ്‍സ് മാത്രം വിട്ടുനല്‍കി ആറുവിക്കറ്റ് പിഴുത സിറാജിന്റെ മുന്നില്‍  കേവലം 50 റണ്‍സിന് ലങ്ക ചുരുങ്ങുകയായിരുന്നു. ഒരോവറില്‍ നാലു വിക്കറ്റ് പിഴുത് ഇന്ത്യൻ ക്രിക്കറ്റില്‍ സമാനതകളില്ലാത്ത നേട്ടമാണ് സിറാജ് സ്വന്തം പേരില്‍ ചേര്‍ത്തത്.ഈ സമയം അഞ്ചിന് 12 റണ്‍സ് എന്ന ദയനീയ സ്ഥിതിയിലായിരുന്നു ശ്രീലങ്ക. ഒരോവറില്‍ നാലു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന വിശേഷണം സ്വന്തമാക്കിയ സിറാജ് കേവലം പത്തു പന്തുകള്‍ക്കിടെയാണ് അഞ്ചുവിക്കറ്റ് നേട്ടം കൊയ്തത്. സിറാജിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രീത് ബുംറ ഒന്നും വിക്കറ്റെടുത്തതോടെ 15.2 ഓവറില്‍ വെറും 50 റണ്‍സിനാണ് ശ്രീലങ്കൻ ബാറ്റര്‍മാര്‍ കൂടാരം കയറിയത്.ഇന്ത്യക്കെതിരെ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോര്‍ കൂടിയാണിത്. ഒമ്ബത് വര്‍ഷം ബംഗ്ലാദേശിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ലങ്കയുടെ പേരിലായത്. 2014ല്‍ ബംഗ്ലാദേശ് 58 റണ്‍സിന് പുറത്തായിരുന്നു. 2005ല്‍ ഹരാരെയില്‍ സിംബാബ്‌വെ 65ന്…

    Read More »
  • Kerala

    എൻഎസ്എസ് ജാഗ്രത പുലർത്തണം;ഗണേശ് കുമാര്‍ ക്രിസ്തുമത വിശ്വാസിയെന്ന് സഹോദരി ഉഷ

    തിരുവനന്തപുരം: മുന്‍ മന്ത്രിയും എംഎൽഎയും എന്‍എസ്‌എസ് നേതാവുമായ കെബി ഗണേശ്കുമാര്‍ ക്രൈസ്തവ വിശ്വാസം പുലര്‍ത്തുന്ന ആളാണെന്ന് വെളിപ്പെടുത്തി സഹോദരി ഉഷ മോഹന്‍ദാസ്.എന്‍ എസ് എസ് അംഗങ്ങള്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ ഫേസ് ബുക്കിലാണ് ഉഷ സഹോദരന്‍ ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന ആളെണെന്ന് പറയുന്നത്. ഗണേഷിന്റെ വീട്ടില്‍ പൂജാമുരിയില്‍ അള്‍ത്താര മാത്രമാണുള്ളതെന്നും മെയില്‍ അക്കൗണ്ടിന്റെ പ്രൊഫൈല്‍ പിക്ച്ചര്‍ പരിശുദ്ധ മാതാവിന്റെ ചിത്രം ആളെന്നും ഉഷ വെളിപ്പെടുത്തി. സ്വകാര്യ പ്രാര്‍ത്ഥനയെല്ലാം അന്യ മതത്തിന്റെ രീതിയില്‍ ചെയ്യുന്ന ഗണേഷ് കുമാറിന്റെ ഭാര്യയുടെ കൈത്തണ്ടയില്‍ അന്യ മത സന്ദേശങ്ങള്‍ പച്ച കുത്തിയിട്ടുണ്ടെന്നും ഉഷ പറഞ്ഞു. ഉണ്ണാനും ഉറങ്ങാനും അന്യ മത പുരോഹിതന്റെ നിര്‍ദ്ദേശം കാക്കുന്നയാളാണ് ഗണേശെന്നും സഹോദരി ആരോപിച്ചു. തെരഞ്ഞെടുപ്പ് വേളയില്‍ തന്റെ ജീവിതം മാറ്റി മറിച്ചത് ക്രിസ്തുവിലുള്ള വിശ്വാസം ആണെന്നു പറയുകയും പെന്തകോസ്തുകാരുടെ  പരിപാടിയില്‍ ഗണേഷ് പങ്കെടുക്കാറുണ്ടെന്നും ഉഷ പറയുന്നു.

    Read More »
  • Kerala

    ഓണ്‍ലൈൻ ലോണ്‍ ആപ്പിന്റെ ചതിയില്‍പ്പെട്ടാല്‍ ഉടൻ സൈബര്‍ ക്രൈം പോർട്ടലിൽ റിപ്പോര്‍ട്ട് ചെയ്യുക

    തിരുവനന്തപുരം: ഓണ്‍ലൈൻ ലോണ്‍ ആപ്പിന്റെ ചതിയില്‍പ്പെട്ടാല്‍ ഉടൻ സൈബര്‍ ക്രൈം പോർട്ടലിൽ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസ്. സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടൽ: (http://www.cybercrime.gov.in) . 1930 എന്ന സൈബര്‍ ഹെല്പ് ലൈൻ നമ്ബറിലും വിവരമറിയിക്കാം. അല്ലെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക. ഓണ്‍ലൈൻ ആപ്പ് മുഖേന വായ്പ എടുക്കുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.ഏറെ നടപടിക്രമങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ പലരും ഇത്തരം ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്ത ശേഷം വായ്പയെടുക്കുന്നു. ഒരു ചെറിയ തുക വായ്പ നല്‍കിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്ബത്തിക തട്ടിപ്പുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വൻതുക തിരിച്ചടയ്ക്കാത്തപക്ഷം നിങ്ങളുടെ വ്യാജമായ നഗ്നചിത്രങ്ങളും മോശമായ സന്ദേശങ്ങളും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയും അതുപയോഗിച്ച്‌ ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യക്തികള്‍ വളരെയധികം ഭയവും പരിഭ്രാന്തിയും നേരിടുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍, നിങ്ങള്‍ക്ക് കഴിയുന്ന എല്ലാ തെളിവുകളും ശേഖരിക്കുക,…

    Read More »
  • Kerala

    കെഎസ്ആർടിസി ബസ് ഡ്രൈവറെ സ്റ്റാൻഡിലിട്ട് തല്ലി ഇതര സംസ്ഥാന തൊഴിലാളികൾ, ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

    തിരുവനന്തപുരം: പോത്തൻകോട് കെഎസ്ആർടിസി ഡ്രൈവർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ മർദ്ദനം. വൈകിട്ട് 3.30 -ഓടുകൂടി പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ വച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിൽ വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാർ (51)ന് പരിക്കേറ്റു.ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ ഹൈദർ അലി (31), സമീർ ദാസ് (22) ആസാം സ്വദേശി മിഥുൻ ദാസ് (27) എന്നിവരാണ് പിടിയിലായത്. പോത്തൻകോടിനടുത്ത് പ്ലാമൂട് വച്ച് മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ റോഡിന്റെ മധ്യഭാഗത്ത് നിന്നുകൊണ്ട് ബസിന് കൈ കാണിച്ചെങ്കിലും ഡ്രൈവർ നിർത്താതെ പോയി. തുടർന്ന് പുറകിൽ  വന്ന മറ്റൊരു ബസ്സിൽ കയറിയ സംഘം പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വച്ച് ഡ്രൈവറെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു. യാത്രക്കാർ തടിച്ചുകൂടിയത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായവർ നിരവധി…

    Read More »
  • Crime

    തങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് ഒപ്പിടുവിച്ചു, തട്ടിപ്പാണെന്നറിയില്ലായിരുന്നു; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടി ചതിക്കുകയായിരുന്നുവെന്ന് ബാങ്കിന്റെ വനിത ബോർഡ് അംഗങ്ങളും

    ത്യശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടി ചതിക്കുകയായിരുന്നുവെന്ന് ബാങ്കിന്റെ വനിത ബോർഡ് അംഗങ്ങളും. ബാങ്കിലെ സിപിഎം അംഗമായിരുന്ന അമ്പിളി മഹേഷും സിപിഐ അംഗമായിരുന്ന മിനി നന്ദനും മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് ഒപ്പിടുവിച്ചെന്നും തട്ടിപ്പാണെന്നറിയില്ലായിരുന്നെന്നും ഇരുവരും പറഞ്ഞു. പി കെ ബിജു കമ്മീഷൻ തട്ടിപ്പ് അന്വേഷിച്ചിരുന്നതായും തൃശൂരിൽ വിളിച്ചു വരുത്തിയാണ് കമ്മീഷൻ മൊഴിയെടുത്തതെന്നും ഇരുവരും പറയുന്നു. ഇപ്പോഴും വിയ്യൂർ ജയിൽ വഴി പോകുമ്പോൾ ഭയമാണെന്നും ഒരു ചായക്കാശ് പോലും കൈപ്പറ്റാത്തവരെ പ്രതിയാക്കിയെന്നും ജീവനൊടുക്കുകയല്ലാതെ മാർഗ്ഗമില്ലെന്നും ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇവർ പറയുന്നു. ഓഡിറ്റിങ് റിപ്പോർട്ട് കിട്ടുന്നതുവരെ തങ്ങൾക്കൊന്നും അറിയില്ലായിരുന്നു. ബാങ്കിൽ പോകുമ്പാൾ കുറേ കടലാസ് കാണിച്ച് വേഗം ഒപ്പിടാൻ സെക്രട്ടറി പറയും. കുറേ ലോൺ പാസ്സാക്കാൻ ഉണ്ടെന്ന കാരണമാണ് പറയുക. കടലാസ് ഒന്ന് മറിച്ചുനോക്കിയാൽ അതിൽ ഒന്നുമില്ല വേഗം ഒപ്പിടു എന്നാണ് സെക്രട്ടറി പറയാറുള്ളത്. പിന്നീട് പ്രസിഡന്റും കുറേ കുട്ടിപട്ടാളങ്ങളും ഒപ്പിടും. കടലാസിൽ കൂറേ സ്പേസ് ഉണ്ടാകും അത്…

    Read More »
  • LIFE

    ആരാണ് ധ്യാനിന്റെ യമുന? യമുനയുടെ മുഖം ഉള്‍ക്കൊള്ളിച്ച് പോസ്റ്റര്‍ പുറത്തു

    നദികളിൽ സുന്ദരി യമുനയുടെ പേരിൽ സിനിമയുടെ കൗതുകം ഒളിച്ചിരിപ്പുണ്ട്. അതിനാൽ യമുനയുടെ മുഖം കാട്ടാതെയുള്ള ഫോട്ടോകളായിരുന്നു പോസ്റ്ററുകളിൽ ഉപയോഗിച്ചിരുന്നത്. ഇന്നലെയാണ് യമുനയുടെയും മുഖം ഉൾക്കൊള്ളിച്ച് സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടത്. ധ്യാൻ ശ്രീനിവാസന്റെ നായികയായി എത്തി സിനിമയിൽ ഇഷ്‍ടം കൂടിയ പ്രഗ്യാ നാഗ്രയുടെ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഹരിയാനക്കാരിയാണ് നടി പ്രഗ്യാ നാഗ്ര. കശ്‍മീരി കുടുംബത്തിൽ ജനിച്ച പ്രഗ്യാ സിനിമയിലേക്ക് എത്തുന്നത് മോഡലിംഗിലൂടെയാണ്. ദില്ലിയിലെ എഞ്ചിനീയറിംഗ് പഠനകാലത്താണ് മോഡലിംഗിൽ താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആയിരത്തോളം കൊമേഴ്‍സ്യലുകളിലാണ് പ്രഗ്യ ഭാഗമായത്. മോഡലായി ശ്രദ്ധയാകർഷിച്ച പ്രഗ്യാ പിന്നീട് സിനിമയിലേക്കും തിരിയുകയായിരുന്നു. ചെന്നെയിൽ അച്ഛൻ ആർമിയിൽ പ്രവർത്തിക്കവേ താരം തമിഴിലെ വരലരു മുഖ്യം എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്. മലയാളി പെൺകുട്ടിയായിട്ടായിരുന്നു തമിഴകത്തെ വേഷം. മലയാളത്തിലെത്തിയപ്പോൾ കന്നഡ പെൺകുട്ടിയുടെ വേഷത്തിലാണ് സിനിമയിൽ എന്ന ഒരു യാദൃശ്ചികതയുമുണ്ട്. കഥാപാത്രത്തിന് അത്രത്തോളം യോജിച്ച ഒരു താരമാണ് പ്രഗ്യാ നാഗ്ര എന്ന പ്രേക്ഷകരും സമ്മതിക്കുന്നു. വളരെ രസകരമായിട്ടാണ് യമുനയെ അവതരിപ്പിച്ചിരിക്കുന്നത്. ഭാഷയറിയാത്ത നാട്ടിൽ…

    Read More »
  • NEWS

    കേരളാ ബ്ലാസേ്‌റ്റഴ്‌സ് ഹോം മത്സരങ്ങളുടെ ടിക്കറ്റിനുള്ള ഔദ്യോഗിക അവകാശം പേടിഎമ്മും പേടിഎം ഇന്‍സൈഡറും കരസ്‌ഥമാക്കി

    കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ 2023-24 സീസണില്‍ കേരളാ ബ്ലാസേ്‌റ്റഴ്‌സ് ഹോം മത്സരങ്ങളുടെ ടിക്കറ്റിനുള്ള ഔദ്യോഗിക അവകാശം പേടിഎമ്മും പേടിഎം ഇന്‍സൈഡറും കരസ്‌ഥമാക്കി. കേരളാ ബ്ലാസേ്‌റ്റഴ്‌സ് എഫ്‌.സിയും ബംഗളുരു എഫ്‌.സിയും തമ്മില്‍ 21 നു നടക്കുന്ന പോരാട്ടത്തോടെയാണു ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ക്കു തുടക്കം കുറിക്കുക. പേ ടിഎം , പേ ടിഎം ഇന്‍സൈഡര്‍ എന്നിവയിലൂടെ ഇതിനായുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ ബുക്കു ചെയ്യാം. അതേസമയം ബ്ലാസ്‌റ്റേഴ്‌സ് എഫ്‌.സിയും ബംഗളരുവും തമ്മില്‍ ഇതുവരെ 13 തവണ ഏറ്റുമുട്ടിയപ്പോൾ ബംഗളൂരുവിന്‌ എട്ടു ജയങ്ങളും ബ്ലാസ്‌റ്റേഴ്‌സിന്‌ മൂന്നു ജയങ്ങളും നേടാനായി. രണ്ടു മല്‍സരങ്ങള്‍ സമനിലയിലായി. കഴിഞ്ഞ സീസനിലെ സെമി ഫൈനലില്‍ കേരളാ ബ്ലാസേ്‌റ്റഴ്‌സ് സുനില്‍ ചേത്രിയുടെ വിവാദ സ്‌ട്രൈക്കിനെത്തുടര്‍ന്ന്‌ ഇറങ്ങിപ്പോയത്‌ കോച്ച്‌ ഇവാന്‍ വുകോമാനോവികിനു പത്തു മത്സര വിലക്ക്‌ അടക്കമുള്ള അച്ചടക്ക നടപടികളിലേക്കു നയിച്ചിരുന്നു.

    Read More »
  • NEWS

    ഏഷ്യയുടെ ക്രിക്കറ്റ് രാജാക്കൻമാരായി വീണ്ടും ഇന്ത്യ; ശ്രീലങ്കയെ അവരുടെ മണ്ണിൽ തകർത്തത് 10 വിക്കറ്റിന് 

    കൊളംബോ:ശ്രീലങ്കയെ അവരുടെ മണ്ണിൽ 10 വിക്കറ്റിന് തകർത്തത് ഏഷ്യയുടെ ക്രിക്കറ്റ് രാജാക്കൻമാരായി വീണ്ടും ഇന്ത്യ.ചരിത്രമുറങ്ങുന്ന പ്രേമദാസ സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യയുടെ തകർപ്പൻ ജയം.ഇന്ത്യയുടെ എട്ടാം ഏഷ്യാകപ്പ് കിരീടനേട്ടമാണിത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയുടെ സ്കോർ 15.2 ഓവറിൽ 10 വിക്കറ്റിന് 50 റൺസിൽ ഒതുങ്ങിയിരുന്നു. മറുപടി ബാറ്റിങ്ങിൽ വെറും 6.1 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ശുഭ്മാൻ ഗിൽ 27 റൺസും ഇഷാൻ കിഷൻ 23 റൺസും നേടി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയ്ക്ക് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തകർച്ചയായിരുന്നു സ്വന്തം കാണികൾക്ക് മുന്നിൽ അഭിമുഖീകരിക്കേണ്ടിവന്നത്. വെറും 15.2 ഓവറിൽ 50 റൺസിന് ദ്വീപുകാരുടെ കഥ കഴിഞ്ഞു. ആറ് വിക്കറ്റെടുത്ത മൊഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകർത്തത്. വെറും 16 പന്തുകൾക്കിടയിൽ അഞ്ച് വിക്കറ്റ് നേട്ടമെന്ന റെക്കോർഡും സിറാജ് സ്വന്തമാക്കി. മത്സരത്തിന്‍റെ നാലാം ഓവറിൽ നാല് വിക്കറ്റെടുത്താണ് സിറാജ് ശ്രീലങ്കയെ തിരിച്ചുവരാനാകാത്ത തകർച്ചയുടെ ആഴക്കയത്തിലേക്ക് തള്ളിയിട്ടത്. ഹർദിക്…

    Read More »
  • Kerala

    ഉളുപ്പുണ്ടോ സ്ത്രീയെ നിങ്ങള്‍ക്ക്, അലൻസിയര്‍ക്ക് കിട്ടിയ അവാര്‍ഡ് ഒന്നും നിങ്ങളുടെ കുടുംബത്തില്‍ നിന്നല്ല; ഭാഗ്യലക്ഷ്മിക്കെതിരെ ഓള്‍ കേരള മെൻസ് അസോസിയോഷൻ

    കൊച്ചി : കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ നിലപാട് പറയാന്‍ ധൈര്യം കാണിച്ച അലൻസിയര്‍ക്ക് പിന്തുണയുമായി ഓള്‍ കേരള മെൻസ് അസോസിയോഷൻ. നട്ടെല്ലുറപ്പില്ലാത്ത പുരുഷൻമാരായ ആര്‍ട്ടിസ്റ്റുകളും രാഷ്‌ട്രീയക്കാരുമുള്ള കേരളത്തില്‍ ആണത്തത്തോടെ നിലപാട് പറയാൻ അലൻസിയര്‍ കാണിച്ച ചങ്കുറപ്പാണ് പുരുഷൻമാര്‍ക്ക് വേണ്ടതെന്നും അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു. നിങ്ങളെ പോലുള്ളവര്‍ സത്യം തുറന്നു പറയണയം. പുരുഷൻമാര്‍ക്ക് സ്ത്രീകളെ പേടിയാണ്. എന്തിനാണത് . എവിടെ സ്ത്രീയുടെ പ്രതിമ വച്ചാലും നീതി കിട്ടില്ല. കോടതിയില്‍ കണ്ണും കെട്ടി നീതി ദേവത ഉണ്ട്. ആര്‍ക്കാണ് എന്നിട്ടിവിടെ നീതി കിട്ടുന്നത്. കോടതിയില്‍ എവിടെയങ്കിലും പുരുഷൻമാര്‍ക്ക് നീതി കിട്ടിയിട്ടുണ്ടോ. കോടതിയില്‍ സത്യം ജയിക്കില്ല. അവിടെ നീതി ദേവത എന്നു പറഞ്ഞ് ഒരു കോലത്തെ കണ്ണു കെട്ടി ഇരിത്തിയിരിക്കുകയാണ്. അതെന്ന് പുരുഷനാകുന്നോ അന്ന് തുല്യ നീതി കിട്ടും. നീതി ദേവത എന്നത് നീതി ദേവൻ എന്നാക്കണം. പുരുഷന് മാത്രമേ നീതി നടപ്പാക്കാൻ പറ്റു. നട്ടെല്ലുറപ്പില്ലാത്ത പലരും പറയാൻ…

    Read More »
Back to top button
error: