IndiaNEWS

മധ്യപ്രദേശില്‍ 12കാരി ക്രൂരബലാത്സംഗത്തിനിരയായ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

ഭോപ്പാൽ:മധ്യപ്രദേശിൽ 12കാരി ക്രൂരബലാത്സംഗത്തിനിരയായ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്.

കഴിഞ്ഞദിവസമാണ് ഉജ്ജൈനിലെ ബദ്‌നഗര്‍ റോഡില്‍ ചോരയൊലിക്കുന്നനിലയില്‍ 12 വയസ്സുകാരിയെ കണ്ടെത്തിയത്.

അര്‍ധനഗ്‌നയായനിലയില്‍ തെരുവിലൂടെ നടക്കുന്ന പെണ്‍കുട്ടി വീടുകള്‍തോറും കയറി സഹായം അഭ്യര്‍ഥിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍, പലരും കുട്ടിയെ ആട്ടിപ്പായിക്കുകയാണ് ചെയ്തത്.

Signature-ad

ഒടുവില്‍ ബോധരഹിതയായി വഴിയില്‍ കിടന്ന പെണ്‍കുട്ടിയെ ഏതോ പുരോഹിതനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പോലീസിനെ വിവരം അറിയിച്ചതും ഇദ്ദേഹം തന്നെയാണ്.ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിക്കുകയായിരുന്നു.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വീടുകളില്‍ സഹായത്തിനായി അര്‍ധ നഗ്നയായി രണ്ട് മണിക്കൂറോളം യാചിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.സഹായത്തിനായിപെണ്‍കുട്ടി നടന്നത് എട്ട് കിലോമീറ്ററാണ്.ഒടുവില്‍ തളർന്നവൾ തെരുവില്‍ കുഴഞ്ഞുവീഴുകയായിരുന്നു.ഇതിന്റെ വീഡിയോ പുറത്തായതോടെയാണ് സംഭവം വാര്‍ത്തയായത്.

മധ്യപ്രദേശിലെ ഉജ്ജയിനിലാണ് 12കാരി ക്രൂരബലാത്സംഗത്തിനിരയായത്.ഹിന്ദുക്കളുടെ ഒരു വലിയ തീർത്ഥാടന കേന്ദ്രമാണ് ഈ സ്ഥലം.ഇവിടെയാണ് ഒരു 12വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്.ഇതേ സ്ഥലത്ത് നിങ്ങൾ ഒരു പശുവിനെയോ കാളയേയോ ഒരു പെട്ടി വണ്ടിയിൽ കയറ്റിക്കോണ്ട് പോയാൽ നിങ്ങളുടെ ശവം പോലും  ബാക്കി കിട്ടില്ല.ഇതാണ് ഇന്നത്തെ ഭാരതം…!

Back to top button
error: