ഇവിടങ്ങളില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും പുരോഗമിക്കുകയാണ്.ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലമായ തൃശൂരില്‍ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് തന്നെയാണ് സാധ്യത കൂടുതല്‍. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തന്നെയായിരുന്നു മണ്ഡലത്തില്‍ മത്സരിച്ചത്. ഞെട്ടിക്കുന്ന പ്രകടമായിരുന്നു അന്ന് താരം കാഴ്ചവെച്ചത്. സുരേഷ് ഗോപിയിലൂടെ വോട്ട് നില 2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. 17.5 ശതമാനം വര്‍ധനവോടെ 293822 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. 415089 വോട്ടുകള്‍ നേടി യുഡിഎഫിന്റെ ടിഎൻ പ്രതാപനായിരുന്നു വിജയിച്ചത്.
മികച്ച പ്രകടനം കാഴ്ച വെച്ച സുരേഷ് ഗോപിയെ തൊട്ട് പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി മത്സരിപ്പിച്ചിരുന്നു. കടുത്ത മത്സരമായിരുന്നു സുരേഷ് ഗോപി കാഴ്ചവെച്ചത്. 40457 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. സിപിഐയിലെ ബാലചന്ദ്രന്‍ 44263 വോട്ടുകള്‍ നേടിയാണ് മണ്ഡലത്തില്‍ വിജയിച്ചത്.
ഇത്തവണ തുടക്കം മുതല്‍ തന്നെ സുരേഷ് ഗോപിയുടെ പേരാണ് മണ്ഡലത്തില്‍ ചര്‍ച്ചയായത്. തുടര്‍ച്ചയായി പരാജയം രുചിച്ചിട്ടും മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സുരേഷ് ഗോപി സജീവമാക്കിയിരുന്നു. മാത്രമല്ല, പാര്‍ട്ടി സര്‍വ്വേകളും മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ ജനപ്രീതി ഉയര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. ശക്തമായ പ്രവര്‍ത്തനം നടത്തിയാല്‍ സുരേഷ് ഗോപിയിലൂടെ മണ്ഡലം കൂടെ പോരുമെന്ന് തന്നെയാണ് ബിജെപിയുടെ വിശ്വാസം.
ബിജെപി ഏറ്റവും കൂടുതല്‍ വിജയ സാധ്യത പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്ന് തിരുവനന്തപുരം ആണ്.കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പിലും ഇവിടെ രണ്ടാം സ്ഥാനത്ത് എത്താൻ ബി ജെ പിക്ക് സാധിച്ചിരുന്നു. 2014 ല്‍ ഒ രാജഗോപാലിലൂടെ 282336 വോട്ടായിരുന്നു ബി ജെ പി മണ്ഡലത്തില്‍ നേടിയത്. 2019 ല്‍ കുമ്മനം രാജശേഖരൻ 316142 വോട്ടുകളും നേടി.
ദേശീയ നേതാവിനെ തന്നെ മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്ന ആവശ്യം സംസ്ഥാന നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.അങ്ങനെയെങ്കി
അതിനിടെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ പേരാണ് പരിഗണിക്കപ്പെടുന്നത്. തിരുവനന്തപുരത്തിനും തൃശ്ശൂരിനുമൊപ്പം എ ക്ലാസ് പരിവേഷമുള്ള ബിജെപി മണ്ഡലമാണ് ആറ്റിങ്ങല്‍. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനിലൂടെ മിന്നുന്ന പ്രകടനമായിരുന്നു ബിജെപി കാഴ്ചവെച്ചത്. ഇത്തവണ മണ്ഡലത്തില്‍ ശോഭയ്ക്ക് പകരം മുരളീധരനെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാൻ ദേശീയ നേതൃത്വം മുരളീധരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശോഭ സുരേന്ദ്രന് ജനപിന്തുണയുള്ള മറ്റ് മണ്ഡലം പരിഗണിക്കാമെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
പത്തനംതിട്ടയില്‍ ജനകീയ മുഖങ്ങളെയോ നേതാക്കളെയോ പരിഗണിക്കണമെന്നതാണ് പാര്‍ട്ടിയില്‍ ഉയരുന്ന നിര്‍ദ്ദേശം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇവിടെ നിന്ന് മത്സരിച്ചത്. ആന്റോ ആന്റണിയാണ് ഇവിടെ ജയിച്ചതെങ്കിലും സുരേന്ദ്രന്റെ വരവ് മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുക്കിയത്. ഇത്തവണയും സുരേന്ദ്രന്റെ പേര് മണ്ഡലത്തില്‍ പരിഗണിക്കുന്നുണ്ട്. ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് തിരികെയെത്തിയ കുമ്മനം രാജശേഖരനെ പത്തനംതിട്ടയില്‍ നിന്ന് മത്സരിപ്പിക്കണമെന്നതാണ് ആര്‍എസ്‌എസിന്റെ ആവശ്യം.
നടൻ ഉണ്ണി മുകുന്ദന്റെ പേരും മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാകുന്നുണ്ട്. ശബരിമല ഇതിവൃത്തമായ മാളികപ്പുറം എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ അയ്യപ്പന്റെ റോള്‍ അവതരിപ്പിച്ചത് വലിയ സ്വീകാര്യത നേടാൻ കാരണമായിരുന്നു. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ ഇത് അനുകൂലഘടകമാണെന്നാണ് ബിജെപി കരുതുന്നത്.
എറണാകുളത്ത് നിന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അനില്‍ ആന്റണിയെ മത്സരിപ്പിക്കുന്നത് ബിജെപി പരിഗണിക്കുന്നുണ്ട്.എറണാകുളത്ത് അല്ലെങ്കില്‍ മധ്യകേരളത്തില്‍ ക്രിസ്ത്യൻ വോട്ടുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ നിന്ന് അനിലിനെ പരിഗണിച്ചേക്കും. അതേസമയം ബിജെപിക്ക് കൂടുതല്‍ വോട്ടുകള്‍ ഉള്ള മറ്റൊരു മണ്ഡലമായ കാസര്‍ഗോഡ് പികെ കൃഷ്ണദാസിനെയോ കെ ശ്രീകാന്തിനെയോ ആണ് പരിഗണിക്കുന്നത്.