KeralaNEWS

മലയാളികളുടെ യാത്രകളെ വേഗത്തിലാക്കി വന്ദേഭാരത് ട്രെയിനുകൾ

ണ്ടാം വന്ദേഭാരതിന്റെ ആദ്യദിവസത്തെ യാത്ര (20631) 161.5 ശതമാനം ഒക്യുപൻസിയിലാണ് ആരംഭിച്ചത്.ചെയർ കാർ വിഭാഗത്തിലും എക്സിക്യുട്ടിവ് ക്ലാസ് വിഭാഗത്തിലുമായാണ് ഇത്.

ആകെ 856 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.ഇതിൽ 530 പേർ യാത്ര ചെയ്യുകയും ചെയ്തു.യാത്ര ചെയ്തവരിൽ കൂടുതൽ പേരും തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ആയിരുന്നു.

‘ചിലർ വരുമ്പോൾ ചരിത്രം വഴി മാറും’ – എന്നത് മലയാളികൾക്കിടയിൽ ഹിറ്റായ ഡയലോഗ് ആണ്.വന്ദേഭാരത് എക്സ്പ്രസ് എത്തിയപ്പോൾ അത്തരത്തിലൊരു മാറ്റമാണ് കേരളത്തിന്റെ യാത്രാശീലത്തിൽ വന്നിരിക്കുന്നത്.ഒരു രാത്രി മുഴുവൻ കാത്തു നിൽക്കാതെ, വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാൽ രാത്രി കാസർകോടുള്ള വീട്ടിൽ ചെന്ന് കിടന്നുറങ്ങാമെന്ന് വന്ദേഭാരത് നമ്മളെ പഠിപ്പിച്ചു.മലയാളി അത് ഏറ്റെടുത്തു.തിരക്കുപിടിച്ച കാലത്ത്, തങ്ങളുടെ തിരക്കിന് ഒപ്പം നിന്ന വന്ദേഭാരതിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

ഒന്നാം വന്ദേഭാരത് കേരളത്തിന്റെ അഭിമാനമായി ഓടിത്തുടങ്ങിയപ്പോൾ തന്നെ രണ്ടാം വന്ദേഭാരതും എത്തി. യാത്രകൾ സുഗമമാക്കുമ്പോൾ ചില സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് പോലും കിട്ടാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അഥവാ ടിക്കറ്റ് വേണമെങ്കിൽ ദിവസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്യേണ്ട അവസ്ഥ.വന്ദേഭാരത് ഹിറ്റായപ്പോൾ മലയാളിയുടെ യാത്രയ്ക്ക് ഒന്നുകൂടി വേഗത കൂടി എന്നു വേണമെങ്കിൽ പറയാം.

Back to top button
error: