കാസര്‍കോട് നടന്ന ചടങ്ങിലേക്ക് വിളിച്ചുവരുത്തിയെങ്കിലും ജനങ്ങളെ അഭിമുഖീകരിക്കാൻ അവസരം നല്‍കിയില്ലെന്ന് എംഎല്‍എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, നഗരസഭാ ചെയര്‍മാൻ വി എം മുനീര്‍ എന്നിവര്‍ക്കും വേദിയില്‍ ഇരിപ്പിടം നല്‍കിയില്ല.ഡിആര്‍എം അരുണ്‍കുമാര്‍ ചതുര്‍വേദിയെ സ്റ്റേജിലെത്തി പ്രതിഷേധം അറിയിച്ച് ഇവർ ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
12.15 ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ സംസാരിച്ചുകഴിഞ്ഞയുടൻ ചടങ്ങ് അവസാനിപ്പിച്ചതോടെയാണ് എംഎല്‍എ വേദി വിട്ടിറങ്ങിയത്. വിളിച്ചുവരുത്തി അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എംഎല്‍എ പറഞ്ഞു.
ട്രെയിനിലെ ആദ്യയാത്രക്കുള്ള പാസ് മുൻകൂട്ടി ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്‍കിയതായും ആരോപണമുണ്ട്. വനിതാസംവരണ ബില്‍ ലോക്സഭ പാസാക്കിയിട്ടും സ്ത്രീകളെ വേദിയില്‍ കയറ്റാൻപോലും തയ്യാറാകാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി പറഞ്ഞു.സ്റ്റേഷനിലെ ചടങ്ങ് പൂര്‍ണമായും തങ്ങളുടെ വരുതിയിലാക്കാൻ ബിജെപിയുടെ നേതാക്കള്‍ ശ്രമിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.