KeralaNEWS

ഫാർമസികളുടെ മറവിൽ ലഹരിമരുന്ന് വിപണനം; രണ്ടു പേർ അറസ്റ്റിൽ

ആലപ്പുഴ:ഫാർമസികളുടെ അഡ്രസ്സിൽ കൊറിയർ മുഖേന മാരകമയക്കുമരുന്നെത്തിച്ച് വിപണനം നടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മാരക മയക്കുമരുന്നായ ഡയസിപാം ഇൻജക്ഷനാണ് വ്യാവസായിക അടിസ്ഥാനത്തില്‍ കൊറിയര്‍ മുഖാന്തിരം വരുത്തി സംഘം വിപണനം നടത്തിയിരുന്നത്.

സംസ്ഥാനത്ത് സ്വകാര്യ ഫാര്‍മസികളെയും മെഡിക്കല്‍ സ്റ്റോറുകളെയും മറയാക്കി വൻതോതില്‍ ദ്രവരൂപത്തിലുള്ള ലഹരിമരുന്ന് വിപണനം നടക്കുന്നതായാണ് വിവരം.ഈ മാഫിയാ സംഘങ്ങള്‍ കൊറിയര്‍ സ്ഥാപനങ്ങള്‍ വഴിയാണ് മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച്‌ വിവിധ ജില്ലകളില്‍ വില്‍പന നടത്തുന്നത്.

Signature-ad

ഫാര്‍മസികളുടെയും മെഡിക്കല്‍ സ്റ്റോറുകളുടെയും മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ലൈസൻസ് അടക്കമുള്ള വിവരങ്ങള്‍ സംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തും. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഓണ്‍ലൈനില്‍ പണം അടച്ചാണ് മരുന്നുകൾ എത്തിക്കുന്നത്.ഇതിന് ചില മെഡിക്കൽ സ്റ്റോറുകളും ഒത്താശ ചെയ്യുന്നുണ്ട്.സംഭവത്തിൽ പോലീസും എക്സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: