ബെംഗളൂരു :നെലമംഗലയ്ക്കു സമീപം കരിങ്കല്‍ ക്വാറിയില്‍ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ശാസ്താംകോട്ട വിളയില്‍ കിഴക്കയില്‍ സിദ്ദിഖിന്റെ മകൻ അജ്മല്‍ (20) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടാണ് അജ്മലിന്റെ സഹോദരൻ അല്‍ത്താഫ് ഉള്‍പ്പെയുള്ള 6 അംഗ സംഘം ക്വാറിയിലെത്തിയത്.ഇതിനിടയിൽ ക്വാറിയിലിറങ്ങിയ അജ്മലിനെ കാണാതാവുകയായിരുന്നു.അഗ്‌നിശമന സേന, നെലമംഗല റൂറല്‍ പൊലീസ്, ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി നെലമംഗല സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു മാസം മുൻപാണ് നെലമംഗലയിലെ എല്‍ജി വെയര്‍ഹൗസില്‍ അജ്മല്‍ ജോലിയില്‍ പ്രവേശിച്ചത്. മാതാവ്: സഫീന. സഹോദരി: ആല്‍ഫിയ.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan