CrimeNEWS

വീടു കയറി എസ്.ഐയുടെ പീഡനശ്രമം; പിടികൂടി തുണിയുരിഞ്ഞ് തൂണില്‍ കെട്ടിയിട്ട് ‘പൂശി’ നാട്ടുകാര്‍

ലഖ്‌നൗ: സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച എസ്ഐയെ വിവസ്ത്രനാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.

സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതോടെ ഗ്രാമവാസികള്‍ ചേര്‍ന്ന് പൊലീസുകാരനെ വിവസ്ത്രനാക്കി തൂണില്‍ കെട്ടിയിടുകയായിരുന്നു. ശേഷം മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവമറിഞ്ഞ ഉടന്‍ തന്നെ ആഗ്ര പൊലീസ് കമ്മീഷണര്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയും വകുപ്പ്തല അന്വേഷണം ആരംഭിക്കുകയും ചെയ്തു. കൂടാതെ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്ഐയ്ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുകയും ചെയ്തു. ഗ്രാമവാസികള്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് നടപടി.

Signature-ad

എന്നാല്‍, തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് എസ്ഐ സന്ദീപ് കുമാര്‍. അന്വേഷണത്തിന്റെ ഭാഗമായി സ്ത്രീയുടെ വീട്ടില്‍ എത്തിയതാണെന്നും പിന്നാലെ ഗ്രാമവാസികള്‍ ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

 

Back to top button
error: