”നഗ്നയായി അഭിനയിച്ചപ്പോള്‍ സെറ്റില്‍ ഉണ്ടായിരുന്ന 15 പുരുഷന്മാരെയും എന്റെ ഭര്‍ത്താക്കന്മാര്‍ ആയി കരുതി”
രത്നകുമാര്‍ സംവിധാനം ചെയ്ത് നടി അമല പോള്‍ നായികയായി 2019-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ആടൈ’ . എസ് കെ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിച്ചത്. ത്രില്ലര്‍ ശൈലിയിലുള്ള ഈ ചിത്രത്തില്‍ വളരെ ബോള്‍ഡ് ആയ കഥാപാത്രത്തെയാണ് അമല പോള്‍ അവതരിപ്പിച്ചത്.പ്രത്യേകിച്ച് വസ്ത്രം ധരിക്കാതെയുള്ള അവളുടെ പ്രകടനം അക്കാലത്ത് സിനിമാലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അത്രയും ബോള്‍ഡ് റോളില്‍ അഭിനയിച്ചെങ്കിലും ഈ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്നാല്‍ അമല പോള്‍ നിരൂപക പ്രശംസ നേടി
ചിത്രത്തില്‍ അമല പോള്‍ നഗ്‌നയായി അഭിനയിക്കുന്ന രംഗം ചിത്രീകരിച്ചപ്പോള്‍, ഈ രംഗം ഒരു തരത്തിലും ലീക്കാകാതിരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ വളരെ ശ്രദ്ധിച്ചിരുന്നു, കെട്ടിടത്തിനുള്ളില്‍ 15 പുരുഷന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഒരു സ്ത്രീ പോലും ഉണ്ടായിരുന്നില്ലെന്നും അമല പോള്‍ ‘ആടൈ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പറഞ്ഞു.
”ആ നഗ്‌നരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ വളരെ മടിച്ചു. ഇത്രയധികം ആളുകള്‍ക്ക് മുമ്പില്‍ വസ്ത്രമില്ലാതെ എങ്ങനെ അഭിനയിക്കും എന്ന മോശം മാനസികാവസ്ഥയിലായിരുന്നു ഞാന്‍ എന്ന് അമല പോള്‍ പറഞ്ഞു. എന്നിട്ട് ആ രംഗത്തില്‍ അഭിനയിക്കാന്‍ തുടങ്ങി, എന്റെ മുന്നിലുള്ള ആ 15 പേരും എന്റെ ഭര്‍ത്താക്കന്മാരാണെന്ന് കരുതി ” അമലാപാലിന്റെ ഈ പഴയ പ്രസംഗം വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.