KeralaNEWS

ട്രെയിനിലെ ശൗചാലയം അകത്തുനിന്ന് പൂട്ടി; മദ്യപനെ പൂട്ടു പൊളിച്ച് പുറത്തെത്തിച്ചു

ആലപ്പുഴ: മദ്യലഹരിയില്‍ യാത്രക്കാരന്‍ ട്രെയിനിലെ ശൗചാലയത്തില്‍ കയറി അടച്ചുപൂട്ടി. ഏറെ സമയമായിട്ടും ആളെ കാണാതെ റെയില്‍വേ സംരക്ഷണ സേനയെത്തി പൂട്ടു പൊളിച്ചപ്പോള്‍ ആള്‍ ലഹരിയില്‍ അബോധാവസ്ഥയില്‍. ഈ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പരശുറാം എക്‌സ്പ്രസ് 20 മിനിറ്റോളം കായംകുളം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു.

മംഗളൂരുവിലേക്കുള്ള ട്രെയിന്‍ ഇന്നലെ രാവിലെ 8.15ന് കായംകുളം സ്റ്റേഷനില്‍ എത്തിയപ്പോഴാണു സംഭവം. കൊല്ലത്തുനിന്നു ട്രെയിനില്‍ കയറിയ ആള്‍ അപ്പോള്‍ മുതല്‍ ശൗചാലയത്തിലാണെന്നു മറ്റു യാത്രക്കാര്‍ സ്റ്റേഷന്‍ അധികൃതരെ അറിയിച്ചു. എന്‍ജിനില്‍നിന്നുള്ള ഒന്നാമത്തെ ബോഗിയിലെ ശൗചാലയമായിരുന്നു ഇത്.

വാതിലില്‍ തട്ടിവിളിച്ചിട്ടും അനക്കമില്ലെന്നും അകത്തുനിന്നു പൂട്ടിയ നിലയിലാണെന്നും യാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന് റെയില്‍വേ സംരക്ഷണ സേനയെത്തി വാതില്‍ പൊളിച്ച് ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. ചിറയിന്‍കീഴ് സ്വദേശി കുമാര്‍ (54) എന്നാണു വിവരമെന്നു പൊലീസ് അറിയിച്ചു. യാത്രാ ടിക്കറ്റോ മറ്റു രേഖകളോ ഒന്നും കൈവശമില്ലായിരുന്നു.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: