ഷൊർണൂർ:കോവിഡ് കാലത്ത് നിലമ്ബൂര്‍-ഷൊര്‍ണൂര്‍ പാതയിലെ ട്രെയിനുകള്‍ സ്പെഷല്‍ എക്സ്പ്രസുകളാക്കിയതോടെ ഏര്‍പ്പെടുത്തിയ നിരക്ക് വര്‍ധന ഒഴിവാക്കണമെന്നും ട്രെയിനുകളുടെ സമയമാറ്റം പരിഹരിക്കണമെന്നും എ.പി. അനില്‍കുമാര്‍ എംഎൽഎ ആവശ്യപ്പെട്ടു.
നിലമ്ബൂര്‍-കൊച്ചുവേളി രാജ്യറാണി എക്സ് പ്രസ് തിരുവനന്തപുരം സെൻട്രലിലേക്ക് നീട്ടണമെന്നും തുവ്വൂർ സ്റ്റേഷൻ ക്രോസിങ് സ്റ്റേഷനാക്കണം തുവ്വൂരിലും വാണിയമ്ബലത്തും പ്ലാറ്റ് ഫോം നീളം കൂട്ടി ഷെല്‍ട്ടറുകള്‍ സ്ഥാപിക്കണം, നിലമ്ബൂരില്‍നിന്ന് ഷൊര്‍ണൂരിലേക്ക് പുലര്‍ച്ച 5.30നുള്ള പാസഞ്ചര്‍ വൈകീട്ട് എറണാകുളത്തേക്കും തിരിച്ചും സര്‍വിസ് നടത്തണം തുടങ്ങിയ ആവശ്യങ്ങളും അനിൽകുമാർ ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan