FeatureNEWS

വായനയുടെ മുന്തിരിത്തോപ്പുകൾ സമ്മാനിച്ച കെ.കെ.സുധാകരൻ

ലോമോന്റെ സോംങ് ഓഫ് സോംങ്സിൽ പറയുന്നതുപോലെ, നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം..അതികാലത്ത് എഴുന്നേറ്റ് മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.

സോളമൻ: അതിന്റെ അടുത്ത ലൈൻ എന്താണെന്ന് സോഫിക്കറിയാമോ?
സോഫി:ങുങ്ങും..
സോളമൻ:ഊം.. അല്ലേൽ വേണ്ട.
സോഫി:പറയൂ..
സോളമൻ:പോയി ബൈബിൾ എടുത്തു നോക്ക്..
(സോഫി മുറിയിൽ ചെന്നു ബൈബിൾ എടുത്തു നോക്കുന്നു)
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം.അതികാലത്ത് എഴുന്നേറ്റു മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.അവിടെവച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും!

Signature-ad

ബൈബിളിലെ ‘ഉത്തമഗീതത്തെ’ ആസ്പദമാക്കി പ്രശസ്ത നോവലിസ്റ്റായ കെ.കെ.സുധാകരൻ രചിച്ച നോവലായിരുന്നു-നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം.ഇതിന് സംവിധായകനായിരുന്ന പത്മരാജൻ നൽകിയ ചലചിത്രാവിഷ്കാരമാണ് ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’-എന്ന സിനിമ.

വീട്ടിൽ ബൈബിൾ ഉണ്ടായിരുന്നിട്ടും ശലോമോന്റെ ഉത്തമഗീതം ഒരുതവണ പോലും വായിക്കാഞ്ഞ പലരും സിനിമ കണ്ടശേഷം ആ അധ്യായങ്ങൾ പലതവണ വായിച്ചു. സിനിമാപ്രേമികളും പ്രണയിതാക്കളും ഉത്തമഗീതത്തിലെ ആ വരികൾ കാണാതെ പഠിച്ചു. പ്രണയലേഖനങ്ങളും ഓട്ടോഗ്രാഫും എഴുതിയവരുടെ ചങ്കിൽ തറച്ച ആ വാചകങ്ങൾക്ക് ആദ്യം സാഹിത്യ ഭംഗി നൽകിയത് കെ.കെ.സുധാകരനാണ്.ഓരോ വരിയിലും മുന്തിരി വീഞ്ഞിന്റെ ലഹരി ഒളിപ്പിച്ചു വച്ചുകൊണ്ടുള്ള എഴുത്തുകാരന്റെ മാന്ത്രിക രചന.

പത്മമരാജനെ പ്രചോദിപ്പിച്ചതും മറ്റൊന്നായിരിക്കുകയില്ല.പത്മരാജന്റെ തിരക്കഥയും സംവിധാനവും ഒത്തു ചേർന്നതോടെ ചിത്രം ഹിറ്റായി.മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച പ്രണയചിത്രങ്ങളിലൊന്നായി നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രവും മാറി.സൂക്ഷ്മമായ തിരക്കഥ, ഛായാഗ്രാഹണം, മനോഹരമായ സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം 1986-സെപ്റ്റംബർ 12ന് റിലീസായി.അതായത് 37 വർഷങ്ങൾക്കു മുമ്പ്.

ക്രിസ്ത്യൻ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ, പ്രധാനകഥാപാത്രങ്ങളെ മോഹൻലാലും ശാരിയും ചേർന്ന് അവതരിപ്പിക്കുന്നു.നായികാനായകന്മാരുടെ പ്രണയസന്ദേശങ്ങൾ ‘ഉത്തമഗീതത്തിലെ’ ഗീതങ്ങളാലാണ്‌ പ്രേക്ഷകരുമായി പങ്കിടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മലയാളസിനിമയിൽ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു നാന്ദി കുറിച്ചവയാണ്‌. പത്മരാജന്റെ എല്ലാ സിനിമകളും പോലെ ഈ ചിത്രവും പ്രണയത്തിനു പ്രധാന്യം നൽകിയിരിക്കുന്നു.

 

തന്റെ എഴുത്തു ജീവിതത്തിൽ നാൽപ്പത്തിമൂന്നു വർഷങ്ങൾ പിന്നിട്ട കെ.കെ.സുധാകരൻ മാവേലിക്കര സ്വദേശിയാണ്.ഇതിനോടകം നൂറ്റമ്പതോളം നോവലുകളുടെ രചന പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോഴും ജനപ്രിയ വാരികകളിൽ സജീവമാണ്.

Back to top button
error: