Month: August 2023

  • Crime

    പാല്‍ കുടിപ്പിച്ചും കുത്തിവച്ചും കൊലപ്പെടുത്തിയത് ഏഴ് നവജാതശിശുക്കളെ; അഭിനവ ‘പൂതന’ കുറ്റക്കാരി

    ലണ്ടന്‍: ബ്രിട്ടനില്‍ ഏഴ് നവജാത ശിശുക്കളെ ക്രൂരമായി കൊലപ്പെടുത്തിയ നഴ്‌സ് ലൂസി ലെറ്റ്ബി (33) കുറ്റക്കാരിയെന്ന് കോടതി. പത്തുമാസത്തെ വിചാരണ നടപടികള്‍ക്ക് ശേഷമാണ് തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സായിരുന്ന ലൂസി കുറ്റക്കാരിയാണെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി കണ്ടെത്തി. തിങ്കളാഴ്ചയാകും യുവതിക്ക് ശിക്ഷ വിധിക്കുക. ലൂസി ആറ് കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. യുകെയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കൊലപാതക വിചാരണയാണ് ലൂസിയുടെ കേസില്‍ ഉണ്ടായത്. ഒരു തുമ്പും അവശേഷിപ്പിക്കാത്ത തരത്തിലുള്ള കൊലപാതക രീതികളാണ് ലൂസിയുടേതെന്ന് കോടതി പറഞ്ഞു. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് യുവതി കോടതിയിലും ആവര്‍ത്തിച്ചു. 2022 ഒക്ടോബറിലാണ് കേസില്‍ വിചാരണ ആരംഭിച്ചത്. 2015 ജൂണിനും 2016 ജൂണിനുമിടയില്‍ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നവജാത ശിശുക്കളെ ലൂസി ക്രൂരമായി കൊലപ്പെടുത്തിയത്. അമിതമായി പാല്‍ നല്‍കിയും ഇന്‍സുലിന്‍ കുത്തിവെച്ചുമാണ് കുട്ടികളെ കൊലപ്പെടുത്തിയത്. രണ്ട് കുട്ടികളെ ഇന്‍സുലിന്‍ കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. നൈറ്റ് ഡ്യൂട്ടിയിലാണ് യുവതി എല്ലാ കൊലപാതകവും നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആരോഗ്യ…

    Read More »
  • Crime

    ടിപ്പ് കൈപ്പറ്റിയ ശേഷം വിദേശവനിതയുടെ പണം കവര്‍ന്നു; ശുചീകരണത്തൊഴിലാളി പിടിയില്‍

    തിരുവനന്തപുരം: വിദേശവനിതയുടെ പണം കവര്‍ന്ന, റിസോര്‍ട്ടിലെ ശുചീകരണത്തൊഴിലാളിയെ പിടികൂടി. റിസോര്‍ട്ടിലെ ശുചീകരണത്തൊഴിലാളി നെയ്യാറ്റിന്‍കര കൊല്ലയില്‍ സ്വദേശി പ്രവീണ്‍ (22) ആണ് പിടിയിലായത്. ചൊവ്വരയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിക്കുന്ന പോളണ്ട് സ്വദേശി ജൂലീയ സ്ലാബിന്റെ പണമാണ് കവര്‍ന്നത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ബാഗില്‍നിന്ന് 8250 രൂപയാണ് നഷ്ടപ്പെട്ടതെന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ് എട്ടിനായിരുന്നു വിദേശവനിത റിസോര്‍ട്ടില്‍ ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയത്. ഓരോ ദിവസവും തൊഴിലാളികള്‍ മാറിമാറിയാണ് മുറി ശുചീകരിക്കുന്നത്. മുറി ശുചീകരിക്കാനെത്തിയ പ്രവീണിന് ആദ്യം ടിപ്പായി 500 രൂപ വിദേശവനിത നല്‍കിയിരുന്നു. തുടര്‍ന്ന് പുറത്തുള്ള ഊഞ്ഞാലില്‍ വിശ്രമിക്കുകയായിരുന്നു ഇവര്‍. തൊഴിലാളി പോയശേഷം ബാഗുമെടുത്ത് സമീപത്തെ ഫാര്‍മസിയില്‍നിന്ന് മരുന്നുവാങ്ങി. ബാഗില്‍നിന്ന് പണമെടുക്കാന്‍ നോക്കിയപ്പോഴാണ് നഷ്ടപ്പെട്ടതായി കണ്ടത്. തുടര്‍ന്ന് റിസോര്‍ട്ടിലെത്തി ഉടമയോടു വിവരം ധരിപ്പിച്ചു. അന്വേണത്തിലാണ് പ്രവീണ്‍ പണം കവര്‍ന്നതെന്ന് തിരിച്ചറിഞ്ഞത്. വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കി. അറസ്റ്റുചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    മഴയെത്തും മുന്‍പേ… സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വരും മണിക്കൂറില്‍ മുഴുവന്‍ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കസര്‍കോട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഴുവന്‍ ജില്ലകളിലും മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പ് നല്‍കിയത്. വ്യാപക മഴയ്ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒരു ജില്ലയിലും അലേര്‍ട്ട് നല്‍കിയിട്ടില്ല. ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും മഴയ്ക്കുള്ള സാധ്യതയൊരുങ്ങുന്നത്. വിവിധ ജില്ലകളില്‍ ഇന്ന് പുലര്‍ച്ചെ നേരിയ തോതില്‍ മഴ ലഭിച്ചു. 21, 22 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. മഴ സാധ്യത നല്‍കിയെങ്കിലും കേരള – കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട്…

    Read More »
  • Kerala

    ചിങ്ങത്തില്‍ ഭാഗ്യകാലം പിറക്കുന്ന 8 നക്ഷത്രക്കാർ

    കര്‍ക്കിടകം എന്ന പഞ്ഞമാസം കഴിഞ്ഞ് പുതുകിരണങ്ങളോടെ ചിങ്ങം പിറന്നുകഴിഞ്ഞു. ഭാഗ്യകാലം മുന്നില്‍ സ്വപ്‌നം കാണുന്നവര്‍ക്ക് നേട്ടങ്ങള്‍ നല്‍കുന്ന മാസമാണിത്. ചിങ്ങമാസത്തില്‍ ജീവിതത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ വരുന്ന ചില നക്ഷത്രക്കാരുണ്ട്.ചിങ്ങത്തില്‍ ഭാഗ്യകാലം പിറക്കുന്ന 8 നക്ഷത്രക്കാരെക്കുറിച്ചാണ്‌ ഇവിടെ പറയുന്നത്. കാര്‍ത്തിക കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ശുഭകരമായ സമയമാണ് വരാന്‍ പോകുന്നത്. ഇവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടതകള്‍ വഴിമാറിപ്പോകും. ജീവിതത്തില്‍ ഉയര്‍ച്ചകള്‍ കാണപ്പെടും. സ്ഥാനമാനങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരും. ഉന്നതരുമായി കൂട്ടുകൂടാനാകും. ആഢംബര വസ്തുക്കള്‍ നേടാനാകും. ജോലിയില്‍ നേട്ടങ്ങളുണ്ടാകും. സന്താനങ്ങളുടെ ജീവിതത്തിലും നേട്ടങ്ങളുണ്ടാകും. രോഹിണി രോഹിണി നക്ഷത്രക്കാര്‍ക്ക് ഈ സമയം വളരെയധികം നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ കഷ്ടപ്പാടുകള്‍ വിട്ടുനീങ്ങും. കാര്‍ഷിക പ്രവര്‍ത്തി, നിര്‍മാണ പ്രവൃത്തി എന്നിവയില്‍ നേട്ടങ്ങളുണ്ടാകും. കലാരംഗത്ത് സ്ത്രീകള്‍ക്ക് സമയം തെളിയും. ആഢംബര വസ്തുക്കള്‍ സ്വന്തമാക്കാനാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ സമയം നല്ല ജോലി ലഭിച്ചേക്കാം. തിരുവാതിര തിരുവാതിര നക്ഷത്രക്കാര്‍ക്ക് വളരെയധികം ഗുണാനുഭവങ്ങള്‍ വരുന്ന സമയമാണിത്. ജോലിയുമായി ബന്ധപ്പെട്ട് നേട്ടങ്ങളുണ്ടാകും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സമയം നല്ലതാണ്.…

    Read More »
  • Kerala

    ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ സമയത്തില്‍ മാറ്റം

    കൊച്ചി: ആലപ്പുഴയില്‍ നിന്നു കണ്ണൂരിലേക്കുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയില്‍ നിന്നു പുറപ്പെട്ടു കണ്ണൂരിലെത്തുന്ന 16307 ട്രെയിനിന്റെ സമയമാണ് മാറുന്നത്. നാളെ മുതല്‍ ഒരു മണിക്കൂര്‍ വൈകിയായിരിക്കും ആലപ്പുഴയില്‍ നിന്നു ട്രെയിന്‍ പുറപ്പെടുക. 3.50നാണ് ട്രെയിന്‍ ആലപ്പുഴയില്‍ നിന്നു ഇനി യാത്ര തുടങ്ങുക. എറണാകുളത്ത് 5.20ന് എത്തും. തൃശൂരില്‍ 7.05നും ഷൊര്‍ണൂരില്‍ 7.47നും കോഴിക്കോട് 9.25നുമാണ് പുതിയ സമയം. കണ്ണൂരില്‍ 12.05നാണ് ട്രെയിന്‍ എത്തുക. കണ്ണൂരില്‍ നിന്നു രാവിലെ പുറപ്പെടുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റമില്ല.  

    Read More »
  • Kerala

    ഓണത്തിന് ഏത്തക്കുല വേണമെങ്കിൽ ഏപ്പോൾ വാഴ നടണം ?

    അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയത്.ഓണത്തിന് ഏത്തവാഴ വെട്ടണമെങ്കില്‍ നടുന്ന സമയം ക്രമീകരിക്കുക.ഓണം വിട്ടേ ചിങ്ങം ആവൂ എങ്കില്‍ അത്തം ഞാറ്റുവേലയുടെ തുടക്കത്തില്‍ കന്ന് നടുക.ഓണം അവസാനമാണെങ്കില്‍ ചോതി ഞാറ്റുവേലയില്‍ നടുക. ശ്രദ്ധിക്കേണ്ടത് വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും. വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം. വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല. വാഴക്കന്ന് നടുമ്പോള്‍ ആദ്യകാല വളര്‍ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില്‍ നിന്നു തന്നെ ലഭിച്ചു കൊള്ളും. ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക് നേര്‍ത്ത് വാള്‍ മുന പോലെ കൂര്‍ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം. ഏത്ത വാഴക്കന്ന് ഇളക്കിയാല്‍ 15 – 20 ദിവസത്തിനുള്ളില്‍ നടണം. ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി…

    Read More »
  • Kerala

    ‘കെ ഫോണി’ല്‍ സര്‍ക്കാരിനു നഷ്ടം 36 കോടി; വിശദീകരണം തേടി സിഎജി

    തിരുവനന്തപുരം: കെ ഫോണ്‍ കരാറില്‍ സര്‍ക്കാരിനു 36 കോടിയുടെ നഷ്ടം സംഭവിച്ചതായി സിഎജി പരാമര്‍ശം. ബെല്‍ കണ്‍സോര്‍ഷ്യത്തിനു പലിശരഹിത മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കി പര്‍ച്ചേസ്, സിവിസി മാനദണ്ഡങ്ങള്‍ ലംഘിച്ചതായാണ് സിഎജി കണ്ടെത്തല്‍. വ്യവസ്ഥകള്‍ മറികടന്നു നഷ്ടമുണ്ടാക്കിയെന്നു കണ്ടെത്തിയതില്‍ സിഎജി സര്‍ക്കാരിനോടു വിശദീകരണം തേടി. 2018ലാണ് സിഎജി ഓഡിറ്റിനു ആധാരമായ സംഭവം. പലിശയിനത്തിലാണ് 36 കോടിയുടെ നഷ്ടം സംഭവിച്ചത്. കെഎസ്ഇബി ഫിനാന്‍സ് ഓഫീസറുടെ നിര്‍ദ്ദേശം പോലും അവ?ഗണിച്ചാണ് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കാന്‍ കെഎസ്‌ഐടിഎല്‍ തയ്യാറായത്. 1531 കോടിക്കാണ് ടെന്‍ഡര്‍ ഉറപ്പിച്ചത്. കരാര്‍ തുകയില്‍ സാധനങ്ങള്‍ വാങ്ങാനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷന്‍ അഡ്വാന്‍സ്. വ്യവസ്ഥകളെല്ലാം കാറ്റില്‍ പറത്തി 109 കോടി രൂപ അഡ്വാന്‍സ് നല്‍കിയെന്നും അതുവഴി 36 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് കണ്ടെത്തല്‍. ഇക്കാര്യത്തിലാണ് സിഎജി സര്‍ക്കാരിനോടു വ്യക്തത തേടിയിരിക്കുന്നത്. സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ അനുസരിച്ച് മൊബിലൈസേഷന്‍ അഡ്വാന്‍സ് പലിശ കൂടി ഉള്‍പ്പെടുന്നതാണ്. എന്നാല്‍ ബെല്ലിനു നല്‍കിയ കരാറില്‍ പലിശ ഒഴിവാക്കിയിരുന്നു. പലിശ…

    Read More »
  • Kerala

    കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ

    കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോപീഡിക്സ് (5 ഒഴിവുകള്‍), ജനറല്‍ സര്‍ജറി (9 ഒഴിവുകള്‍) എന്നീ വിഭാഗങ്ങളിലേക്ക് സീനിയര്‍ റസിഡന്റ് ഡോക്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അതാത് വിഭാഗത്തില്‍ പി ജി യും ടി സി എം സി രജിസ്ട്രേഷനുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 70000 രൂപ. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഓഫീസില്‍ വയസ്സ്, യോഗ്യത, ഐഡൻറിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 21ന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 – 2350216, 2350200. കോഴിക്കോട്: ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ ഇൻഷുറൻസ് (കെ എ എസ് പി) സ്കീമിനു കീഴില്‍ സ്പീച്ച്‌ പാത്തോളജിസ്റ്റുമാരെ (തെറാപ്പിസ്റ്റ്) താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: ബി എ എസ് എല്‍ പിയും ആര്‍ സി ഐ രജിസ്ട്രേഷനും. കേള്‍വിശക്തിയില്ലാത്ത കുട്ടികള്‍ക്ക് സ്പീച്ച്‌ തെറാപ്പി ചെയ്ത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം…

    Read More »
  • NEWS

    പരസ്യമായി മദ്യപാനം; അബുദാബിയില്‍ മലയാളികള്‍ പിടിയില്‍

    അബുദാബി: പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചതിന് മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ അറസ്റ്റിലായി. ഇത്തരം പ്രവണതകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കി. ലേബര്‍ ക്യാംപ്, ബാച്ച്ലേഴ്‌സ് താമസ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. ഇന്നലെ മുസഫ ഷാബിയ 12ല്‍ നടന്ന പരിശോധനയില്‍ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. താമസസ്ഥലങ്ങള്‍ക്ക് സമീപം തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്. പ്രതികളെ പ്രോസിക്യൂഷന് കൈമാറി. കോടതി വിധി അനുസരിച്ച് തടവോ പിഴയോ രണ്ടും ചേര്‍ത്തോ ശിക്ഷ ലഭിക്കും. വ്യക്തിഗത ആവശ്യത്തിനു മദ്യം വാങ്ങാന്‍ (മുസ്ലിം അല്ലാത്തവര്‍ക്ക്) യുഎഇയില്‍ (ഷാര്‍ജയില്‍ ഒഴികെ) അനുമതിയുണ്ട്. താമസസ്ഥലത്തോ അംഗീകൃത ഹോട്ടലിലോ ടൂറിസം കേന്ദ്രങ്ങളിലോ മദ്യപിക്കാം. തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിക്കരുതെന്നാണ് നിയമം. വ്യക്തികള്‍ മദ്യം വില്‍ക്കുന്നതും ശേഖരിക്കുന്നതും നിയമലംഘനമാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ തടവിനു പുറമെ 50,000 ദിര്‍ഹം (11.31 ലക്ഷം രൂപ) വരെ പിഴയും ലഭിക്കാം. ചില കേസുകളില്‍ നാടുകടത്തലുമുണ്ടാകും. ഷാര്‍ജ എമിറേറ്റില്‍ മദ്യം വാങ്ങാനോ വില്‍ക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നാണ്…

    Read More »
  • Kerala

    വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

    തിരുവനന്തപുരം:വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വലിയതുറ മാധവപുരം സ്വദേശിനി പി. ജീന (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം നടന്നത്. വീടിനു സമീപത്ത് ചപ്പുചവറുകള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ ശരീരത്തിലേക്ക് പടര്‍ന്നതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അപകടം നടക്കുമ്ബോള്‍ വീടിനു സമീപം ആരും ഉണ്ടായിരുന്നില്ല. സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്.  മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് വലിയതുറ പൊലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
Back to top button
error: