ലണ്ടന്‍: ബ്രിട്ടനില്‍ ഏഴ് നവജാത ശിശുക്കളെ ക്രൂരമായി കൊലപ്പെടുത്തിയ നഴ്‌സ് ലൂസി ലെറ്റ്ബി (33) കുറ്റക്കാരിയെന്ന് കോടതി. പത്തുമാസത്തെ വിചാരണ നടപടികള്‍ക്ക് ശേഷമാണ് തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സായിരുന്ന ലൂസി കുറ്റക്കാരിയാണെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി കണ്ടെത്തി. തിങ്കളാഴ്ചയാകും യുവതിക്ക് ശിക്ഷ വിധിക്കുക.
ലൂസി ആറ് കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. യുകെയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കൊലപാതക വിചാരണയാണ് ലൂസിയുടെ കേസില്‍ ഉണ്ടായത്. ഒരു തുമ്പും അവശേഷിപ്പിക്കാത്ത തരത്തിലുള്ള കൊലപാതക രീതികളാണ് ലൂസിയുടേതെന്ന് കോടതി പറഞ്ഞു. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് യുവതി കോടതിയിലും ആവര്‍ത്തിച്ചു. 2022 ഒക്ടോബറിലാണ് കേസില്‍ വിചാരണ ആരംഭിച്ചത്.
2015 ജൂണിനും 2016 ജൂണിനുമിടയില്‍ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നവജാത ശിശുക്കളെ ലൂസി ക്രൂരമായി കൊലപ്പെടുത്തിയത്. അമിതമായി പാല്‍ നല്‍കിയും ഇന്‍സുലിന്‍ കുത്തിവെച്ചുമാണ് കുട്ടികളെ കൊലപ്പെടുത്തിയത്. രണ്ട് കുട്ടികളെ ഇന്‍സുലിന്‍ കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. നൈറ്റ് ഡ്യൂട്ടിയിലാണ് യുവതി എല്ലാ കൊലപാതകവും നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്നിട്ടും കുട്ടികള്‍ മരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍മാര്‍ രഹസ്യമായി നടത്തിയ അന്വേഷണം ലൂസിയിലേക്ക് എത്തുകയായിരുന്നു. പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെ നോക്കാന്‍ എനിക്കാകില്ലെന്നും, ഞാന്‍ പിശാച് ആണെന്നുമുള്ള കുറിപ്പ് ലൂസിയുടെ വീട്ടില്‍ നിണ് പോലീസ് കണ്ടെത്തി. വിശദമായ പരിശോധനയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ യുവതി പരിശോധിച്ചിരുന്നതായും കണ്ടെത്തി.
കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ 2013ല്‍ രണ്ട് കുഞ്ഞുങ്ങളും 2014ല്‍ മൂന്ന് മരണങ്ങളും കൊല്ലപ്പെട്ടു. 2016 ജൂലൈയില്‍ ലൂസിയെ കുട്ടികളുടെ വിഭാഗത്തില്‍ നിന്ന് മാറ്റിയിരുന്നു. ലൂസിയെ മാറ്റിയ ശേഷം കുട്ടികള്‍ മരിക്കാതിരുന്നതും ആശുപത്രി അധികൃതരുടെ സംശയത്തിന് കാരണമായി. നവജാതശിശു വിഭാഗത്തില്‍ ശിശുമരണങ്ങള്‍ തുടര്‍ന്നതോടെയാണ് ലൂസി അറസ്റ്റിലായത്. ഓരോ തവണയും കുട്ടികള്‍ മരിക്കുമ്പോള്‍ അന്നത്തെ ഷിഫ്റ്റിലുണ്ടായിരുന്നത് ലൂസിയായിരുന്നു എന്നതാണ് സംശയം ശക്തമാക്കിയതും അന്വേഷണം യുവതിയിലേക്ക് എത്തിയതും.
"I am Evil…": British nurse guilty of murdering seven babies in a year
Read @ANI Story | https://t.co/4n9KvilgE6#murder #UK #LucyLetby #SerialKilling pic.twitter.com/XlTQNeTiO2
— ANI Digital (@ani_digital) August 18, 2023