Month: August 2023
-
NEWS
ആരാധകരെ നിരാശപ്പെടുത്തി വീണ്ടും കേരള ബ്ലാസ്റ്റേഴ്സ്
കൊൽക്കത്ത:ഡ്യൂറൻഡ് കപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ബംഗളൂരു എഫ്സിയോട് 2-2 സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് പുറത്തേക്കുള്ള വഴിയില്‍. ആദ്യ മത്സരത്തിൽ ഗോകുലം കേരളയോട് തോറ്റ ബ്ലാസ്റ്റേഴ്സിന് ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് സജീവമാക്കി നിലനിര്‍ത്താമെന്നിരിക്കെ സമനിലയിൽ മത്സരം അവസാനിക്കുകയായിരുന്നു. നൈജീരിയൻ സ്ട്രൈക്കര്‍ ജെസ്റ്റിൻ എമ്മാനുവലിന്‍റെ ഗോളില്‍ 14-ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് സ്വന്തമാക്കി. എന്നാല്‍, 38-ാം മിനിറ്റില്‍ എഡ്മണ്ട് ലാല്‍റിൻഡികയിലൂടെ ബംഗളൂരു 1-1ന് ആദ്യ പകുതി അവസാനിപ്പിച്ചു. ആക്രമിച്ച് കയറിയ ബംഗളൂരു ചുണക്കുട്ടികള്‍ 51-ാം മിനിറ്റില്‍ ലീഡ് സ്വന്തമാക്കി. ആശിഷ് ഛായുടെ വകയായിരുന്നു ബംഗളൂരുവിന്‍റെ രണ്ടാം ഗോള്‍. പകരക്കാരനായെത്തിയ മുഹമ്മദ് എയ്മന്‍റെ (84′) വകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്‍റെ സമനില ഗോള്‍. എന്നാല്‍, 85-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ റൂയിവ ഹോര്‍മിപാം മൈതാനം വിട്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. ബ്ലാസ്റ്റേഴ്സും ബംഗളൂരുവും സമനിലയില്‍ പിരിഞ്ഞതോടെ ഗോകുലം കേരള എഫ്സി ഗ്രൂപ്പ് സി ചാന്പ്യന്മാരായി ക്വാര്‍ട്ടറിലേക്ക്…
Read More » -
Kerala
ശബരിമല തീര്‍ഥാടകർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം
ഇടുക്കി:ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ സംഘത്തിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. ഇന്നലെ രാവിലെ 11 ന് ഏലപ്പാറയിലാണ് സംഭവം നടന്നത്. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘത്തെ കോണ്‍ഗ്രസ് ഏലപ്പാറ മണ്ഡലം പ്രസിഡന്റ് അജിത്തിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഏലപ്പാറയില്‍ വച്ച് തടയുകയായിരുന്നു. ശബരിമലയില്‍ പോയി മടങ്ങുകയാണ് എന്ന് പറഞ്ഞിട്ടും ആക്രമിക്കുകയായിരുന്നു. വാഹനത്തില്‍ നിന്നും പിടിച്ചിറക്കിയ ശേഷം അജിത്ത്, നൗഫല്‍, ഉമ്മര്‍, സബാഹ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. മര്‍ദ്ദനത്തില്‍ പരുക്കേറ്റ വാഹനത്തിന്റെ ഡ്രൈവര്‍ പീരുമേട് സ്വദേശി ബിനീഷി(കണ്ണന്‍-35)നെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പീരുമേട് പോലീസ് കേസെടുത്തിട്ടുണ്ട്.യുഡിഎഫ് ഇന്നലെ ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.
Read More » -
Kerala
മലബാറുകാരുടെ ഓണപ്പൊട്ടൻ
മലബാറുകാരുടെ മാവേലിത്തമ്ബുരാനാണ് ഓണപ്പൊട്ടൻ എന്ന് ലളിതമായി പറയാം. അധികവും കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളിലെ ഗ്രാമപ്രദേശങ്ങളിലാണ് ഓണപ്പൊട്ടനെ കാണാൻ സാധിക്കുക. മഹാബലിയുടെ പ്രതിപുരുഷനാണ് ഇത്. തെയ്യം കലാരൂപത്തിന് ഏറെ പേരുകേട്ട വടക്കൻ മലബാറില്‍ മഹാബലിയെ പ്രതിനിധീകരിച്ച് കെട്ടുന്ന തെയ്യക്കോലമാണ് ഓണപ്പൊട്ടൻ. ഉത്രാടനാളിലും തിരുവോണനാളിലും മണി കിലുക്കി, വീടുവീടാന്തരം കയറി പ്രജകളെ അനുഗ്രഹിച്ച് ഓണപ്പൊട്ടൻ മടങ്ങും. ഇതാണ് രീതി. പ്രജകളെ സന്ദര്‍ശിക്കുന്ന വേളയിലോ അനുഗ്രഹം ചൊരിയുമ്ബോഴോ ഒന്നും ഓണപ്പൊട്ടൻ സംസാരിക്കില്ല. ഇക്കാരണം കൊണ്ടാണ് ഓണപ്പൊട്ടന് ഈ പേര് ലഭിച്ചതും. ഓട്ടുമണി കിലുക്കിയെത്തുന്ന ഓണപ്പൊട്ടനെ നിറനാഴിയും നിലവിളക്കും വച്ചാണ് ഓരോ വീട്ടുകാരും സ്വീകരിക്കുക. മണി കിലുക്കി ഓണപ്പൊട്ടൻ വീടിന് ചുറ്റും ഓടിയാല്‍ അത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. മലയ സമുദായക്കാരാണ് ഓണപ്പൊട്ടന്‍റെ വേഷം കെട്ടുന്നത്. അത്തം മുതല്‍ തിരുവോണം വരെ ഇവര്‍ ഇതിനായി നോമ്ബ് നോല്‍ക്കും. ഇന്നും അന്യംനില്‍ക്കാതെ ഈ ആചാരങ്ങള്‍ തുടരുമ്ബോള്‍ കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന സാംസ്കാരികത്തനിമ തന്നെയാണ് ഇതിലൂടെയെല്ലാം കാത്തുപോരുന്നത്.
Read More » -
Kerala
”ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് 3 ദിവസമായിട്ടും ഉത്തരമില്ല; ഞാന്‍ കണ്ടെത്തിയ ഉത്തരങ്ങളുമായി മാധ്യമങ്ങളെ കാണും”
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി.വീണ എന്നിവരുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മൂന്നു ദിവസമായിട്ടും ഉത്തരം ലഭിക്കാത്ത സ്ഥിതിക്ക്, താന്‍ കണ്ടെത്തിയ ഉത്തരങ്ങളുമായി മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മൂന്നു ദിവസമായിട്ടും ഉത്തരമില്ലാത്ത നിലയ്ക്ക് ഞാന്‍ കണ്ടെത്തിയ ഉത്തരങ്ങളുമായി ഇന്നു വൈകിട്ട് മാധ്യമങ്ങളെ കാണും’ അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാനും അക്കൗണ്ട് വിവരങ്ങളും ആദായനികുതി വിവരങ്ങളും പുറത്തുവിടാനും തയാറുണ്ടോ എന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചോദിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രിയോ സിപിഎമ്മോ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ഏത് ഏജന്‍സികള്‍ക്കും എത്ര തവണ വേണമെങ്കിലും അന്വേഷിക്കാമെന്നും അന്വേഷണങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ സര്‍വേ നടത്തിയിരുന്നു. മാത്യു കുഴല്‍നാടന്റെ കുടുംബവീടിനോട് ചേര്‍ന്ന് അനുമതി നല്‍കിയതിലും കൂടുതല്‍ സ്ഥലത്ത്…
Read More » -
LIFE
അനന്തപുരിയുടെ മുഖ്യഓണാഘോഷ ചടങ്ങ്; പത്മനാഭസ്വാമിക്ക് ഓണവില്ല് ഒരുക്കി തുടങ്ങി
തിരുവനന്തപുരം: പത്മനാഭസ്വാമിക്ക് ഓണവില്ല് സമര്‍പ്പണമാണ് അനന്തപുരിയുടെ മുഖ്യ ഓണാഘോഷ ചടങ്ങ്. തിരുവോണ നാളില്‍ ശ്രീപദ്മനാഭന് സമര്‍പ്പിക്കാനുള്ള ആചാരവില്ലുകള്‍ മേലാറന്നൂര്‍ വിളയില്‍ വീട്ടില്‍ ഒരുക്കിത്തുടങ്ങി. പത്മനാഭസ്വാമി ക്ഷേത്ര ഗോപുരത്തിന്റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിര്‍മ്മിക്കുന്നത്. കരമന വാണിയംമൂല മേലാറന്നൂര്‍ വിളയില്‍ വീട് മൂത്താചാരി കുടുംബത്തിനാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള ഓണവില്ല് നിര്‍മിച്ച് മൂലമന്ത്രം ചൊല്ലി വരച്ച് സമര്‍പ്പിക്കാനുള്ള അവകാശം. നൂറ്റാണ്ടുകളായി ഈ കുടുംബമാണ് ഓണവില്ല് നിര്‍മിക്കുന്നത്. ആര്‍ ബിനുകുമാര്‍ ആചാരിയാണ് പ്രധാന ശില്‍പി. നാഗേന്ദ്രന്‍ ആചാരി, ആര്‍ സുദര്‍ശന്‍, എം പി ഉമേഷ് കുമാര്‍, ആര്‍ ബി കെ ആചാരി, ആര്‍ സുലഭന്‍, എന്നിവരും ഇളമുറക്കാരായ അനന്തപത്മനാഭന്‍, പ്രണവ് ദേവ്, ശിവപാര്‍വതി എന്നിവരും ചേര്‍ന്നാണ് ഇപ്പോള്‍ ഓണവില്ല് നിര്‍മിക്കുന്നത്. കടമ്പ്, മഹാഗണി എന്നിവയാണ് വില്ല് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ അനന്തശയനം, ലക്ഷമി, താടക, കാവല്‍ഭൂതങ്ങള്‍, മഹര്‍ഷി തുടങ്ങിയ ചിത്രങ്ങള്‍ വില്ലില്‍ വരയ്ക്കും. എട്ടു…
Read More » -
Kerala
ആയുര്‍വേദ തെറാപ്പിസ്റ്റ് എംഡിഎംഎയുമായി അറസ്റ്റിൽ
കോട്ടയത്ത് എംഡിഎംഎയുമായി ആയുര്‍വേദ തെറാപ്പിസ്റ്റ് അറസ്റ്റില്‍. പെരുവന്താനം തെക്കേമല സ്വദേശി ഫിലിപ്പ് മൈക്കിള്‍ (24)ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുകയാണ് ഇയാൾ. എംഡിഎയും കഞ്ചാവുമായി കര്‍ണാടക രജിസ്ട്രേഷനുള്ള കാറില്‍ കോട്ടയത്ത് എത്തിയപ്പോഴായിരുന്നു ഫിലിപ്പിനെ എക്സൈസ് പിടികൂടിയത്. രണ്ടു മാസത്തെ നിരീക്ഷണത്തിന് ഒടുവിലായിരുന്നു ഇയാളെ എക്സൈസ് പിടികൂടിയത്.
Read More » -
ശ്രീജിത്തിന്റെ മരണം ഉറപ്പുവരുത്തി ആശുപത്രിയിലാക്കി; ഡോക്ടറോട് പറഞ്ഞത് മദ്യപിച്ചതെന്ന്
തിരുവനന്തപുരം: ലഹരിക്കച്ചവടക്കാരുടെ മര്‍ദനമേറ്റ് വക്കം സ്വദേശി ശ്രീജിത്ത് (അപ്പു-25) മരിച്ച കേസിലെ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം. മങ്കാട്ടുമൂല സ്വദേശികളായ വിനീത് (കുരിയന്‍), പ്രണവ് (കുമ്പിടി), കോടാലിക്കോണം സ്വദേശികളായ ശ്രീജിത്ത് (ജിത്തു), വിജിത്ത് എന്നിവരെയാണ് പോലീസ് അന്വേഷിക്കുന്നത്. സംഭവത്തിനു ശേഷം ഇവര്‍ ഒളിവിലാണ്. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ വക്കത്തുനിന്നു ആനൂപ്പാറയിലെത്തിയ ശ്രീജിത്തിനെ സംഘംചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. രാത്രി പത്തുമണിയോടെ ചെമ്പൂര് സ്വദേശി അഖില്‍കൃഷ്ണനാണ് ശ്രീജിത്തിനെ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിച്ചത്. പിന്നാലെ അവനവഞ്ചേരി സ്വദേശി രാഹുലും ആശുപത്രിയിലെത്തി. ശ്രീജിത്ത് മദ്യപിച്ച് അബോധാവസ്ഥയിലായെന്നായിരുന്നു ഇവര്‍ ഡോക്ടറെ അറിയിച്ചത്. പരിശോധനയില്‍ ശ്രീജിത്ത് മരിച്ചെന്നു മനസ്സിലായതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിച്ചു. ഇതോടെയാണ് കൊലപാതകവിവരം പുറംലോകമറിഞ്ഞത്. ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിക്കണമെന്ന് വിജിത്ത് ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ചാണ് രാഹുലും അഖില്‍കൃഷ്ണനും ആനൂപ്പാറയിലെത്തിയത്. ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ അഖില്‍കൃഷ്ണനൊപ്പം വിജിത്തും ഉണ്ടായിരുന്നതായി പോലീസിനു വിവരം കിട്ടിയിട്ടുണ്ട്. മരണം ഉറപ്പായപ്പോള്‍ ഇയാള്‍ ആശുപത്രിയില്‍നിന്നും ബൈക്കില്‍ കടന്നുവെന്നാണ് സൂചന. രാഹുല്‍, അഖില്‍കൃഷ്ണന്‍ എന്നിവരെക്കൂടാതെ ശ്രീജിത്തിന്റെ സുഹൃത്തുക്കളും…
Read More » -
Kerala
ദേശീയ പതാക വാങ്ങാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കടക്കാരൻ അറസ്റ്റിൽ
കിളിമാനൂര്‍: ദേശീയ പതാക വാങ്ങാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കടയുടമ അറസ്റ്റില്‍.കിളിമാനൂര്‍ കുന്നുമ്മേല്‍ തെക്കേവിള വീട്ടില്‍ സഞ്ചു(43)വിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15-ന് പതാക വാങ്ങാൻ കിളിമാനൂരിലെ കടയിലെത്തിയപ്പോഴായിരുന്നു സംഭവം.തുടര്‍ന്ന്, വിദ്യാര്‍ത്ഥിനി പീഡന വിവരം അധ്യാപികയോട് പറയുകയും അധ്യാപിക പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Read More » -
Crime
യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്താന്‍ ‘സഹായിച്ച’ മൂവര്‍ അറസ്റ്റില്‍
ബംഗളൂരു: മുപ്പത്തെട്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ബംഗളൂരുവിലെ ജിഗാനി പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ബന്നാര്‍ഗട്ട ടൗണിനു സമീപമുള്ള ഹക്കിപിക്കി കോളനിയോടു ചേര്‍ന്ന് ബ്യാതരായനതൊടി സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. ഇവരെ കുറ്റിക്കാട്ടിലേക്കു ബലമായി പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. യുവതി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിക്കായി തിരച്ചില്‍ നടത്താന്‍ സഹായിച്ച മൂന്നു പേരാണ് അറസ്റ്റിലായതെന്നു പോലീസ് വ്യക്തമാക്കി. ഇവരിലൊരാള്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്താ ചാനലിനു ബൈറ്റ് നല്‍കുകയും സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. യുവതിയെ കണ്ടെത്തുന്നതിനായി താനും സുഹൃത്തുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയതായും അയാള്‍ അവകാശപ്പെട്ടു. മറ്റൊരു പ്രതിയാണ് കുറ്റിക്കാട്ടില്‍നിന്നു യുവതിയുടെ മൃതദേഹം പുറത്തെടുത്തത്. ഇതിനു ശേഷമാണ് മൃതദേഹം പോലീസ് തിരിച്ചറിഞ്ഞത്. കേസ് അന്വേഷിക്കാന്‍ പോലീസ് നാല് സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. പ്രതികളിലൊരാളുടെ മൊഴിയില്‍ സംശയം തോന്നിയ…
Read More » -
Kerala
കുഴല്‍നാടന്റെ കുടുംബ വീട്ടിലെ റവന്യൂ വകുപ്പ് സര്‍വേ പൂര്‍ത്തിയായി; റിപ്പോര്‍ട്ട് തിങ്കളാഴ്ച
കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കുടുംബ വീട് നില്‍ക്കുന്ന ഭൂമിയില്‍ റവന്യൂ വകുപ്പ് നടത്തിയ പരിശോധന പൂര്‍ത്തിയായി. താലൂക്ക് സര്‍വേ വിഭാഗം തിങ്കളാഴ്ച തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. അനധികൃതമായി ഭൂമി മണ്ണിട്ടു നികത്തി എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍വെ. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിച്ചത്. അളന്നു തിട്ടപ്പെടുത്തിയ ഭൂമിയില്‍ നിലം ഉള്‍പ്പെടുന്നുണ്ടോ, മണ്ണിട്ട് നികത്തിയോ എന്നിവ സംബന്ധിച്ചായിരിക്കും റിപ്പോര്‍ട്ട്. മാത്യു കുഴല്‍നാടന്റെ കുടുംബ വീടിനോടു ചേര്‍ന്ന സ്ഥലത്ത് അനുമതി നല്‍കിയതിലും കൂടുതല്‍ സ്ഥലം മണ്ണിട്ടു നികത്തിയെന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. റോഡിനായി സ്ഥലം വിട്ടു നില്‍കിയപ്പോള്‍ വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാന്‍ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ടതായി എംഎല്‍എ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥലത്ത് നാല് മാസം മുന്‍പ് കടവൂര്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നില്ല. വിവാദം ഉയര്‍ന്നതോടെയാണ് റീ സര്‍വേ. അതിനിടെ, മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ ഭൂമി ഇടപാടില്‍ വിജിലന്‍സ്…
Read More »