Month: August 2023

  • Kerala

    സംസ്ഥാനത്ത് ചിക്കൻ വിലയില്‍ വൻ വര്‍ദ്ധനവ്

    തിരുവനന്തപുരം:സ്ഥാനത്ത് ചിക്കൻ വിലയില്‍ വൻ വര്‍ദ്ധനവ്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ചിക്കൻ വില കുതിച്ചുയര്‍ന്നത്. ഒരാഴ്ച മുൻപ് വരെ 190 രൂപയായിരുന്നു ചിക്കൻ വില. 240 രൂപയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 50 രൂപയാണ് ഒരാഴ്ച കൊണ്ട് ചിക്കന്റെ വിലയിലുണ്ടായ വര്‍ദ്ധനവ്. പൂഴ്ത്തിവെപ്പും കൃത്രിമ വില വര്‍ദ്ധനവുമാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് ചെറുകിട വ്യാപാരികളുടെ ആരോപണം. വില വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സാധാരണക്കാര്‍ക്കൊപ്പം ചെറുകിട കോഴി കച്ചവടക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. ഓണത്തോടനുബന്ധിച്ച്‌ വലിയ കച്ചവടം പ്രതീക്ഷിക്കുന്ന സമയത്ത് വില ഉയര്‍ന്നാല്‍ വിപരീത ഫലം നേരിടേണ്ടി വരുമെന്ന ആശങ്കയും വ്യാപാരികള്‍ പങ്കുവെച്ചിട്ടുണ്ട്. തമിഴ്നാട്ടിലും കേരളത്തിലും ആവശ്യത്തിലധികം ഇറച്ചിക്കോഴികളുടെ ഉല്‍പ്പാദനം നടക്കുന്നുണ്ട്. എന്നാല്‍, അനധികൃതമായ പുകഴ്ത്തിവെപ്പാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉടൻ തന്നെ നടത്തണമെന്നും, ന്യായമായ വിലയ്ക്ക് ഇറച്ചിക്കോഴി ആളുകളില്‍ എത്തിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

    Read More »
  • Crime

    ”ഞാനങ്ങോട്ട് വന്നാലുണ്ടല്ലോ…” പോലീസിനെ വിരട്ടി ഇജങ നേതാവ്

    ആലപ്പുഴ: ലഹരിപരിശോധനയ്ക്കെത്തിയ പോലീസിനു നേരെ ഭീഷണിയും അസഭ്യവര്‍ഷവുമായി സി.പി.എം. നേതാവ്. ആലപ്പുഴ കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹെബിന്‍ ദാസിനെതിരെയാണ് പരാതി. നാര്‍കോട്ടിക്സ് സെല്‍ സീനിയര്‍ സി.പി.ഓ. ഷൈന്‍ കെ.എസിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നു. ശബ്ദരേഖ പോലീസുദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസിനു സമീപം യുവാക്കള്‍ കൂട്ടംകൂടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്നു എന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ലഹരിവിരുദ്ധ സ്‌ക്വാഡിന് കൈമാറിയിരുന്നു. അതിനെ തുടര്‍ന്നാണ് ഡാന്‍സാഫ് സംഘം ഇവിടെ പരിശോധനയ്ക്കെത്തി. അവിടെയുണ്ടായിരുന്ന യുവാക്കളുടെ കൂട്ടത്തില്‍ ഹെബിന്‍ ദാസിന്റെ ബന്ധുവുമുണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പോലീസിനോട് തട്ടിക്കയറി. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇയാളുടെ ഫോണ്‍ പോലീസ് വാങ്ങിവെച്ചു. ഇതാണ് ഹെബിന്‍ദാസിനെ പ്രകോപിപ്പിച്ചത്. ഇത്തരത്തില്‍ കേസുകളില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ കര്‍ശനമായ നടപടികളുണ്ടാകുമെന്നു പറഞ്ഞായിരുന്നു പോലീസുദ്യോഗസ്ഥനു നേരെ ഹെബിന്‍ ദാസിന്റെ ഭീഷണിയും അസഭ്യവര്‍ഷവും. പാര്‍ട്ടി ഗ്രൂപ്പുകളിലും ഹെബിന്‍ ദാസിന്റെ ശബ്ദസന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹെബിന്‍ ദാസിനെതിരെ നടപടി വേണമെന്ന് പാര്‍ട്ടിയില്‍ നിന്നുള്ള ഒരു…

    Read More »
  • Kerala

    ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു; തൃശൂരില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    തൃശൂര്‍: ചൂണ്ടലില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകീട്ടാണ് സംഭവം. വൈകിട്ട് 7.15നു പഴുന്നാന ചൂണ്ടല്‍ റോഡില്‍ വച്ചാണ് കാര്‍ കത്തിയത്. പഴുന്നാന കരിമ്പനക്കല്‍ വീട്ടില്‍ ഷെല്‍ജിയുടെ ഉടമസ്ഥതയിലുള്ള ‘ഹ്യുണ്ടായ് ഇയോള്‍’ കാറാണ് കത്തി നശിച്ചത്. ഷെല്‍ജിയും മകനും സഹോദരന്റെ മക്കളുമായിരുന്നു കാറില്‍. ഓടിക്കൊണ്ടിരിക്കെ മുന്‍ വശത്തു നിന്നാണ് തീ ഉയര്‍ന്നത്. ഇതു കണ്ടു കാര്‍ നിര്‍ത്തി ഷെല്‍ജിയും കുട്ടികളും പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കുള്ള കാര്‍ പൂര്‍ണമായി കത്തി നശിച്ചു. കുന്നംകുളത്തു നിന്നു അഗ്‌നിശമന സേന എത്തുമ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം പറവൂരിലും ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാര്‍ പൂര്‍ണമായി കത്തിനശിച്ചെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 17 നു ഉച്ചയ്ക്കു നഗരത്തിലെ അമ്മന്‍കോവില്‍ റോഡിലാണു സംഭവം. ചെറായി കുറുപ്പംകടവില്‍ ഗോപകുമാറിന്റെ കാറാണു കത്തിയത്. ഗോപകുമാര്‍ ഉള്‍പ്പെടെ 4 പേര്‍ ചെറായിയില്‍നിന്നു പറവൂരിലേക്കു വരികയായിരുന്നു. പെന്റാ പ്ലാസ ഷോപ്പിങ് കോംപ്ലക്‌സിന്…

    Read More »
  • Kerala

    അമിത ലഹരി ഉപയോഗം മൂലം യുവാവ് മരിച്ചു

    കഴക്കൂട്ടം:അമിത ലഹരി ഉപയോഗം മൂലം കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട യുവാവ് മരിച്ചു. പുത്തൻതോപ്പ് ചിറയ്ക്കല്‍ അല്‍ ജസീം മൻസിലില്‍ ജസീമാണ് (27) മരിച്ചത്. അമിതമായി ലഹരി ഉപയോഗിച്ച ജസീം ഇന്നലെ വൈകിട്ടോടെ വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വീടിന്റെ വാതില്‍ പൊളിച്ചതോടെ ഇറങ്ങിയോടിയ ജസീം തൊട്ടടുത്ത പുരയിടത്തിലെ മണ്ണില്‍ കിടന്നുരുണ്ട് ബഹളംവച്ചു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പുത്തൻതോപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവിന്റെ മരണശേഷം വീട്ടില്‍ തനിച്ചായിരുന്നു താമസം. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. 18ഓളം കേസുകളില്‍ പ്രതിയായ ജസീം അമിതമായി ലഹരി ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏത് ലഹരിയാണ് മരണകാരണമെന്നതടക്കമുള്ള കൂടുതല്‍ വിവരം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    പത്തനംതിട്ട-ബാംഗ്ലൂർ AC സീറ്റർ

    പത്തനംതിട്ടയിൽ നിന്നും കോട്ടയം-തൃശ്ശൂർ-പാലക്കാട്-കോയമ്പത്തൂർ- സേലം-ഹൊസൂർ വഴി 05.30PM പത്തനംതിട്ട 07.00PM കോട്ടയം 09.30PM തൃശ്ശൂർ 11.00PM പാലക്കാട് 12.35AM കോയമ്പത്തൂർ 03.15AM സേലം 05.50AM ഹൊസൂർ 07.00AM ബാംഗ്ലൂർ ബാംഗ്ലൂർ-പത്തനംതിട്ട AC സീറ്റർ (ഹൊസൂർ-സേലം-കോയമ്പത്തൂർ-പാലക്കാട് -തൃശ്ശൂർ-കോട്ടയം വഴി) 08.30PM ബാംഗ്ലൂർ 09.30PM ഹൊസൂർ 11.30PM സേലം 02.45AM കോയമ്പത്തൂർ 04.00AM പാലക്കാട് 05.30AM തൃശ്ശൂർ 08.30AM കോട്ടയം 10.15AM പത്തനംതിട്ട . കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് പത്തനംതിട്ട0468-2222366/2229213 കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021 ലാൻഡ്‌ലൈൻ – 0471-2463799 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് – +919497722205 ബന്ധപ്പെടാവുന്നതാണ്. Website: www.keralartc.com

    Read More »
  • Kerala

    ഗവിക്ക് മുൻപേ പ്രശസ്തിയാർജ്ജിച്ച പച്ചക്കാനം

    പച്ചക്കാനം എന്ന സ്ഥലം കേട്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ ഗവി യാത്രയിൽ ഇനിയും ശ്രദ്ധിക്കുക.1987 ൽ റിലീസായ ശങ്കർ നായകനായ “ഇതെന്റെ നീതി” സിനിമയുടെ ഷൂട്ടിംഗ് നടന്നത് ഇവിടെയായിരുന്നു.ഗവിക്ക് തൊട്ടടുത്ത പ്രദേശം. ശങ്കറിനൊപ്പം തന്നെ ജൂലി എന്ന നായും പ്രധാന റോളിൽ ‘അഭിനയിച്ച’ ഒരു സിനിമ കൂടിയായിരുന്നു ഇത്.യജമാനനെ കൊന്ന ഓരോരുത്തരെയും ഒന്നിനുപിറകെ ഒന്നായി വകവരുത്തിയ ജൂലി എന്ന നായുടെ കോരിത്തരിപ്പിക്കുന്ന പ്രതികാര കഥയായിരുന്നു സിനിമയുടെ ഇതിവൃത്തം. 1984 ൽ പുറത്തിറങ്ങിയ “താലിയ ബാഗ്യ’ എന്ന കന്നഡ സിനിമയെ ആസ്പദമാക്കിയായിരുന്നു ഇത്. “തേരി മെഹർബാനിയാം” എന്ന പേരിൽ ജാക്കി ഷ്റോഫ് അഭിനയിച്ച ഹിന്ദി സിനിമയും ഇതുതന്നെ (1985) ഒഡിയ, തമിഴ് ഉൾപ്പടെ നിരവധി ഭാഷകളിൽ ഈ സിനിമ റീമേക്ക് ചെയ്തിട്ടുണ്ട്.അക്കാലത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു ഈ സിനിമ.

    Read More »
  • India

    ബിഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു

    പാറ്റ്ന: ബിഹാറിലെ അരാരിയ ജില്ലയില്‍ യുവ മാധ്യമപ്രവര്‍ത്തകനെ അക്രമികള്‍ വീട്ടില്‍ക്കയറി വെടിവച്ചു കൊന്നു.ഹിന്ദി ദിനപത്രം ദൈനിക് ജാഗരണില്‍ ജോലിചെയ്യുന്ന വിമല്‍കുമാര്‍ യാദവ് (35) ആണു കൊല്ലപ്പെട്ടത്.  വെളുപ്പിന് അഞ്ചരയോടെ യാദവിന്‍റെ വീട്ടിലെത്തിയ അക്രമികള്‍ വാതിലില്‍ മുട്ടി. വാതില്‍ തുറന്നയുടൻ യാദവിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചിനു വെടിയേറ്റ യാദവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടു വര്‍ഷം മുന്പ് വിമല്‍കുമാറിന്‍റെ ഇളയ സഹോദരനും സര്‍പഞ്ചുമായിരുന്ന ശശിഭൂഷണ്‍ സമാനരീതിയില്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ പ്രധാന സാക്ഷിയായിരുന്നു വിമല്‍കുമാര്‍.

    Read More »
  • Kerala

    മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വന്ദേഭാരതിൽ

    കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരില്‍ നിന്ന്‌ എറണാകുളത്തേക്ക് വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്രചെയ്യും.ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി മോദിയോടൊപ്പം മുഖ്യമന്ത്രി പങ്കെടുത്തിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആദ്യ വന്ദേ ഭാരത് യാത്രയാണിത്‌. മുഖ്യമന്ത്രി ഉള്ളതിനാല്‍ ട്രെയിനിനകത്തും പുറത്തും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. മുഖ്യമന്ത്രി യാത്രചെയ്യുന്ന കോച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും. പ്രതിപക്ഷ പ്രതിഷേധമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കൂത്തുപറമ്ബില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാൻ വെള്ളിയാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്.കണ്ണൂരില്‍ നിന്ന് തീവണ്ടി പുറപ്പെടും മുൻപ്‌ ഡ്രോണ്‍ പറത്തി പരിശോധനയുണ്ടാകും. വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പുള്ള എറണാകുളം വരെയുള്ള സ്റ്റേഷനുകളില്‍ വൻ സുരക്ഷയാണ് ഒരുക്കുന്നത്‌.

    Read More »
  • Movie

    കാർലോസായി പി. പി.കുഞ്ഞികൃഷ്ണൻ 

    ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പി. പി.കുഞ്ഞികൃഷ്ണൻ ആദ്യമായി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡോ. കാര്‍ലോസ് സെപ്തംബര്‍ 20ന് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിക്കും. ഹോമിയോ ഡോക്ടറായ കാര്‍ലോസ് കുരുവിള വ്യത്യസ്തനാണ്. മൊബൈല്‍ ഫോണോ വാഹനങ്ങളോ ഉപയോഗിക്കാൻ താല്പര്യം ഇല്ലാത്ത ആള്.അയാളുടെ ജീവിതരീതിയില്‍ വീര്‍പ്പുമുട്ടുന്ന ഭാര്യയും പരിഷ് കാരിയായ മകള്‍ റേച്ചലും . മകളുടെ ആഗ്രഹത്താല്‍ വീട്ടിലേക്ക് വന്നു കയറുന്ന കാര്‍ സൃഷ്ടിക്കുന്ന പുകിലുകളും സംഘര്‍ഷങ്ങളും നര്‍മ്മത്തില്‍ ചാലിച്ച്‌ അവതരിപ്പിക്കുന്ന കുടുംബചിത്രമാണ് ഡോ. കാര്‍ലോസ്. അനുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിറാം രാധാകൃഷ്ണൻ, ഷാഹിൻ സിദ്ദിഖ്, അഖില്‍ പ്രഭാകര്‍, കൈലാഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ട്രിബി പുതുവയലും അനുറാമും ചേര്‍ന്ന് എഴുതുന്നു. ഛായാഗ്രഹണം മാര്‍ട്ടിൻ മാത്യു,പശ്ചാത്തല സംഗീതം ബിജിബാല്‍ ഗാനരചന ആന്റണി പോള്‍, സംഗീതം അജയ് ജോസഫ്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. എംആര്‍ എസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സല്‍മാറ ഷെറീഫ് ആണ് നിര്‍മാണം.പി.ആര്‍.ഒ…

    Read More »
  • Kerala

    സാമ്ബത്തിക ഉപരോധത്തിലേക്ക് കേരളത്തെ എത്തിക്കുന്ന കേന്ദ്രത്തിന് കൂട്ടുനില്‍ക്കുകയാണ് യു.ഡി.എഫ്: മന്ത്രി കെ എൻ ബാലഗോപാൽ

    തിരുവനന്തപുരം:സംസ്ഥാനത്തിന് അര്‍ഹമായ സാമ്ബത്തിക വിഹിതം തടയുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കൂട്ടായി നീങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷത്തെ യു.ഡി.എഫ് എം.പിമാര്‍ പരാജയപ്പെടുത്തിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇത് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ്. ഇക്കാര്യത്തില്‍ യു.ഡി.എഫ് നയംവ്യക്തമാക്കണം.പൊതു തീരുമാനമനുസരിച്ചാണ് എം.പിമാര്‍ രാഷ്ട്രീയം നോക്കാതെ കേരളത്തിന്റെ ആവശ്യത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കാണാൻ തീരുമാനിച്ചത്. കേരളസര്‍ക്കാര്‍ ഇതിനാവശ്യമായ വസ്തുതകള്‍ എം.പിമാര്‍ക്ക് കൈമാറിയിരുന്നു. ഓണക്കാലത്ത് ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാൻ 8000 കോടിയുടെ സാമ്ബത്തിക പാക്കേജോ, ഒരുശതമാനം അധികവായ്പയ്ക്ക് താത്കാലിക അനുമതിയോ ആണ് കേരളം തേടിയത്. എന്നാല്‍ കൂട്ടായി കേന്ദ്രധനമന്ത്രിയെ കാണാൻ യു.ഡി.എഫ് എം.പിമാര്‍ എത്തിയില്ല. ഇത് കേരളത്തോട് കാട്ടുന്ന അങ്ങേയറ്റത്തെ അവഹേളനമാണ്. ഈവര്‍ഷം സംസ്ഥാന വരുമാനത്തില്‍ കേന്ദ്ര ഇടപെടല്‍മൂലം ഫലത്തില്‍ 40,000 കോടി രൂപയുടെ കുറവുണ്ടാകും. റവന്യു കമ്മി ഗ്രാന്റും ജി.എസ്.ടി നഷ്ടപരിഹാരവുമുള്‍പ്പെടെ ഇല്ലാതാകുന്നു. ഇക്കാര്യങ്ങള്‍ കേന്ദ്ര ഭരണാധികാരികളെ നേരില്‍കണ്ട് ബോധ്യപ്പെടുത്താൻ കേരളത്തിലെ എം.പിമാരുടെ യോഗമാണ് തീരുമാനിച്ചത്. മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ ആദ്യ അജണ്ടയും ഇതായിരുന്നു.…

    Read More »
Back to top button
error: