KeralaNEWS

വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം:വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വലിയതുറ മാധവപുരം സ്വദേശിനി പി. ജീന (55) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം നടന്നത്. വീടിനു സമീപത്ത് ചപ്പുചവറുകള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ ശരീരത്തിലേക്ക് പടര്‍ന്നതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അപകടം നടക്കുമ്ബോള്‍ വീടിനു സമീപം ആരും ഉണ്ടായിരുന്നില്ല. സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്.

Signature-ad

 മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് വലിയതുറ പൊലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: