KeralaNEWS

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോപീഡിക്സ് (5 ഒഴിവുകള്‍), ജനറല്‍ സര്‍ജറി (9 ഒഴിവുകള്‍) എന്നീ വിഭാഗങ്ങളിലേക്ക് സീനിയര്‍ റസിഡന്റ് ഡോക്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

അതാത് വിഭാഗത്തില്‍ പി ജി യും ടി സി എം സി രജിസ്ട്രേഷനുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 70000 രൂപ. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഓഫീസില്‍ വയസ്സ്, യോഗ്യത, ഐഡൻറിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 21ന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 – 2350216, 2350200.

Signature-ad

കോഴിക്കോട്: ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ ഇൻഷുറൻസ് (കെ എ എസ് പി) സ്കീമിനു കീഴില്‍ സ്പീച്ച്‌ പാത്തോളജിസ്റ്റുമാരെ (തെറാപ്പിസ്റ്റ്) താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: ബി എ എസ് എല്‍ പിയും ആര്‍ സി ഐ രജിസ്ട്രേഷനും. കേള്‍വിശക്തിയില്ലാത്ത കുട്ടികള്‍ക്ക് സ്പീച്ച്‌ തെറാപ്പി ചെയ്ത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 23ന് രാവിലെ 11 മണിക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സൂപ്രണ്ട് ഓഫീസിനടുത്ത് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2350055

Back to top button
error: