KeralaNEWS

മഴയെത്തും മുന്‍പേ… സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വരും മണിക്കൂറില്‍ മുഴുവന്‍ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കസര്‍കോട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഴുവന്‍ ജില്ലകളിലും മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പ് നല്‍കിയത്.

വ്യാപക മഴയ്ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒരു ജില്ലയിലും അലേര്‍ട്ട് നല്‍കിയിട്ടില്ല. ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും മഴയ്ക്കുള്ള സാധ്യതയൊരുങ്ങുന്നത്. വിവിധ ജില്ലകളില്‍ ഇന്ന് പുലര്‍ച്ചെ നേരിയ തോതില്‍ മഴ ലഭിച്ചു. 21, 22 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Signature-ad

മഴ സാധ്യത നല്‍കിയെങ്കിലും കേരള – കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും ഇന്ന് സാധ്യതയുണ്ട്.

വെള്ള – നീല കാര്‍ഡുടമകള്‍ക്ക് അഞ്ചുകിലോ അരി, ഈ 12 ഇനങ്ങളും വാങ്ങാം; തുറക്കുന്നത് 1600 ഓണചന്തകളെന്ന് മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം . കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Back to top button
error: