KeralaNEWS

ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ സമയത്തില്‍ മാറ്റം

കൊച്ചി: ആലപ്പുഴയില്‍ നിന്നു കണ്ണൂരിലേക്കുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയില്‍ നിന്നു പുറപ്പെട്ടു കണ്ണൂരിലെത്തുന്ന 16307 ട്രെയിനിന്റെ സമയമാണ് മാറുന്നത്. നാളെ മുതല്‍ ഒരു മണിക്കൂര്‍ വൈകിയായിരിക്കും ആലപ്പുഴയില്‍ നിന്നു ട്രെയിന്‍ പുറപ്പെടുക.

3.50നാണ് ട്രെയിന്‍ ആലപ്പുഴയില്‍ നിന്നു ഇനി യാത്ര തുടങ്ങുക. എറണാകുളത്ത് 5.20ന് എത്തും. തൃശൂരില്‍ 7.05നും ഷൊര്‍ണൂരില്‍ 7.47നും കോഴിക്കോട് 9.25നുമാണ് പുതിയ സമയം.

Signature-ad

കണ്ണൂരില്‍ 12.05നാണ് ട്രെയിന്‍ എത്തുക. കണ്ണൂരില്‍ നിന്നു രാവിലെ പുറപ്പെടുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റമില്ല.

 

Back to top button
error: