Month: August 2023
-
Kerala
ആക്രി ചലഞ്ചിലൂടെ ആതിരയ്ക്ക് വീട് നിർമ്മിച്ച് നൽകി സിപിഐഎം ലോക്കൽകമ്മിറ്റി
തൃശ്ശൂർ : മാളയിലെ സർക്കാർ ഐ.ടി.ഐ.യിൽനിന്ന് 2020-22 വർഷത്തിൽ ആർക്കിടെക്ട് ഡ്രാഫ്റ്റ്സ്‌മാൻ കോഴ്സ് മൂന്നാംറാങ്കോടെയാണ് ആതിര പാസായത്. ഈ വിദ്യാർഥിനിയും അമ്മയും അടച്ചുറപ്പില്ലാത്ത, ഇടിഞ്ഞുവീഴാറായ വീട്ടിലാണ് താമസമെന്നറിഞ്ഞതോടെ ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സി.പി.എം. ലോക്കൽ കമ്മിറ്റി ഇടപെട്ടു. ഇരിങ്ങാലക്കുട മാടായിക്കോണത്തെ വീട്ടിൽനിന്ന് ആതിരയെയും അമ്മ രമയെയും പാർട്ടിക്കാർ സുരക്ഷിതമായ വാടകവീട്ടിലേക്ക് മാറ്റി. പൊളിഞ്ഞുവീഴാറായ വീടിനുപകരം നല്ല വീട് വയ്ക്കുന്നതിനെപ്പറ്റിയായി പിന്നീടുള്ള ചർച്ച. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ യോഗ്യമായ സ്ഥലത്തായിരുന്നില്ല വീട്. അതിനാൽ ഇടുങ്ങിയ സ്ഥലത്ത് ഉൾക്കൊള്ളുന്ന ചെറിയൊരു വീട് നിർമിച്ചുനൽകാൻ തീരുമാനിച്ചു. ആതിരയ്ക്കൊരു സ്നേഹവീട് എന്നു പേരിട്ട് ചലഞ്ചുകൾ നടത്തി. ആക്രി ചലഞ്ചിലൂടെ 3.75 ലക്ഷവും പായസം ചലഞ്ചിലൂടെ 2.10 ലക്ഷവും കിട്ടി. പൊറത്തിശ്ശേരി സി.പി.എം. ലോക്കൽ കമ്മിറ്റിയുടെ നല്ല തീരുമാനമറിഞ്ഞതോടെ എല്ലാവരും സഹായിച്ചു.നിർമാണസാമഗ്രികളേറെയും സൗജന്യമായി കിട്ടി. കൂലി വാങ്ങാതെ പലരും ജോലി ചെയ്തു. പരിമിതമായ ഇടത്തിൽ 13.28 ലക്ഷം ചെലവിട്ട് 845 ചതുരശ്ര അടിയിൽ ഇരുനിലവീടിന്റെ എല്ലാ പണികളും ഇതിനകം പൂർത്തിയാക്കി. അപ്പോഴേക്കും ലോക്കൽ കമ്മിറ്റിക്ക് ബാധ്യത 2.01…
Read More » -
Crime
വന്‍ പദ്ധതികളോടെത്തി എടിഎം കുത്തിത്തുറന്നു, പക്ഷേ ചെറുതായിട്ടൊന്ന് പാളി; തസ്കരവീരന്മാർ വെറും കൈയോടെ മടങ്ങി!
മുംബൈ: എടിഎം കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച കള്ളന്മാർക്ക് പക്ഷേ പണമൊന്നും ലഭിക്കാതെ മടങ്ങേണ്ടി വന്നു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പണം നിറയ്ക്കാതെ വെച്ചിരുന്ന മെഷീനായിരുന്നു വൻ പദ്ധതികളോടെ വന്ന് പുലർച്ചെ രണ്ട് മണിക്ക് കുത്തിത്തുറന്നത് എന്ന് പൊലീസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ പൽഗാറിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മസ്‍വാൻ ഗ്രാമത്തിലുള്ള ഒരു ദേശസാത്കൃത ബാങ്കിന്റെ എടിഎമ്മാണ് കള്ളന്മാർ നശിപ്പിച്ചത്. പുലർച്ചെ രണ്ട് മണിയോടെ എത്തിയ മോഷണ സംഘം എടിഎം മെഷീനിലെ പണം സൂക്ഷിക്കുന്ന പെട്ടി കുത്തിത്തുറന്നു. തെളിവ് നശിപ്പിക്കാൻ എടിഎം കിയോസ്കിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ ആദ്യം തന്നെ തകർത്തിരുന്നു. എന്നാൽ മെഷീൻ തകർത്തിട്ടും ഇവർക്ക് പണമൊന്നും അപഹരിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പണം നിറയ്ക്കാതെ ഈ എടിഎം മെഷീൻ ബാങ്ക് ഉദ്യോഗസ്ഥർ മാറ്റിവെച്ചിരിക്കുകയായിരുന്നുവെന്ന് ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞു. മെഷീനും സിസിടിവികളും തകർത്തതിന് കള്ളന്മാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ്…
Read More » -
Health
ഉപ്പൂറ്റി വേദന അഥവാ കാൽകേനിയൽ സ്പർ
കുതികാലിന്റെ പിൻഭാഗത്ത് സൂചികുത്തുന്നതുപോലെ വേദന അനുഭവപ്പെടുന്ന അവസ്ഥയാണ് കാൽകേനിയൽ സ്പർ. കുതികാൽ അസ്ഥിയുടെ സാങ്കേതിക നാമം കാൽക്കനിയസ് എന്നാണ്, ഇത് കാൽ അസ്ഥികളിൽ ഒന്നാണ്. സ്പർ എന്നാൽ അസ്ഥി പ്രൊജക്ഷൻ എന്നാണ് അർത്ഥമാക്കുന്നത്. (സ്പർ എന്നതിന് വ്യത്യസ്ത അർത്ഥങ്ങളുണ്ട്.) കുതികാൽ അസ്ഥിയുടെ ‘അസ്ഥി പ്രൊജക്ഷൻ’ (കാൽക്കനിയൽ സ്പർ) ഉണ്ടാകുമ്പോൾ, രോഗിക്ക് കാൽ നിലത്തുറപ്പിക്കുന്നതുൾപ്പടെ ചലനങ്ങളുമായി ബുദ്ധിമുട്ട് നേരിടേണ്ടിവരും.അസ്ഥിയും മറ്റ് മൃദുവായ ടിഷ്യൂകളുമായുള്ള സ്പർ ഘർഷണം മൂലമാണ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്.പലർക്കും വേദന വളരെ കഠിനമായിരിക്കും.പ്രത്യേകിച്ച് രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മിക്ക രോഗികൾക്കും വേദന കൂടുതലായി അനുഭവപ്പെടാം. എക്‌സ്-റേയിൽ(Calcaneum lat.view) കാൽക്കനിയൽ സ്പർ വളരെ വ്യക്തമായി കാണിക്കും. പ്ലാന്റാർ ഫാസിസ്റ്റിക് ഒരു അനുബന്ധ അവസ്ഥയാണ്.മരുന്നുകൾ കഴിച്ചാൽ രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം. ശരീര ഭാരത്തേക്കാള്‍ ഇരട്ടി ആഘാതം സഹിക്കാന്‍ തക്ക കരുത്തുള്ള ഭാഗമാണ് ഉപ്പൂറ്റി. കഠിനവും ബലമേറിയതുമായ ഈ ഭാഗവും തുടര്‍ച്ചയായ ക്ഷതം കൊണ്ട് രോഗാതുരമാകുന്നു. കാല്‍കേനിയം…
Read More » -
ഒന്നിലധികം ബാങ്കുകളിൽ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുണ്ടെങ്കിൽ, എവിടെ എങ്ങനെ തിരയണം ?
ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടികിടക്കുന്നത് കോടികളാണ്. ഒന്നിലധികം ബാങ്കുകളിൽ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുണ്ടെങ്കിൽ, എവിടെ എങ്ങനെ തിരയണമെന്ന് പലർക്കും കൺഫ്യൂഷനുണ്ടാവും. വിവിധ ബാങ്കുകളുടെ വെബ്സൈറ്റുകൾ തിരയുന്നതിന് പകരം, ഒരിടത്ത് തിരയുന്നത് എല്ലാവര്ക്കും ഏറെ സൗകര്യ പ്രദമാകും. ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ ഒരു സ്ഥലത്ത് ട്രാക്ക് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് ആർബിഐ ഒരു ഏകീകൃത വെബ് പോർട്ടൽ നിർമ്മിച്ചിട്ടുണ്ട്. ആർബിഐ അവതരിപ്പിച്ച ഉദ്ഗം (അൺക്ലെയിംഡ് ഡെപ്പോസിറ്റുകൾ – ഗേറ്റ്‌വേ ടു ആക്‌സസ് ഇൻഫർമേഷൻ) എന്ന പോർട്ടലിലൂടെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ കണ്ടെത്താം. ഉദ്ഗം പോർട്ടലിൽ ക്ലെയിം ചെയ്യാത്ത നിക്ഷേപം പരിശോധിക്കാൻ എങ്ങനെ രജിസ്റ്റർ ചെയ്യാം ഘട്ടം 1: ഉദ്ഗം വെബ്സൈറ്റ് സന്ദർശിക്കുക https://udgam.rbi.org.in/unclaimed-deposits/#/register ഘട്ടം 2: നിങ്ങളുടെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യുക. നിങ്ങളുടെ പേര് നൽകുക. ഘട്ടം 3: ഒരു പാസ്‌വേഡ് സജ്ജീകരിക്കുക. ക്യാപ്ച കോഡ് നൽകുക ഘട്ടം 4: ചെക്ക് ബോക്സിൽ ടിക്ക് ചെയ്ത് അടുത്തത് ക്ലിക്കുചെയ്യുക. സ്ഥിരീകരിക്കാൻ ഒട്ടിപി നൽകുക. ക്ലെയിം…
Read More » -
Kerala
കേന്ദ്രം പണം നൽകാഞ്ഞിട്ടും കൈവിടാതെ കേരളം
ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം കേരള സർക്കാർ ആരംഭിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചത്. 60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷന്‍ ലഭിക്കുക. ഓഗസ്റ്റ് 23 നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും. സാമൂഹ്യസുരക്ഷാ പെൻഷനുകൾക്ക് കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതം മുടങ്ങി 2 വർഷമായിട്ടും പെൻഷൻ വിതരണം മുടങ്ങാതെ കൊണ്ടുപോകാൻ എൽഡിഎഫ് സർക്കാരിനായത് അഭിമാനകരമായ കാര്യമാണ്. എല്ലാത്തരം ധനസഹായങ്ങളും തങ്ങളുടെ പി.എഫ്.എം.എസ്. സോഫ്റ്റ്വെയര്‍ വഴി തന്നെയാകണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധന പൂർത്തിയാക്കിയിട്ടും 2021 ജനുവരി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എൻ.എസ്.എ.പി. ഗുണഭോക്താക്താക്കള്‍ക്ക് വിതരണം ചെയ്ത ധനസഹായത്തിന്റെ കേന്ദ്രവിഹിതമായ 580 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല. 6,88,329 പേർക്കാണ് മാത്രമാണ് എൻ.എസ്.എപി വഴി കേന്ദ്ര സഹായം ലഭിക്കുന്നത്. കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും…
Read More » -
NEWS
അത്തത്തിന് പൂക്കളമിടാൻ തുടങ്ങിയതിന്റെ ചരിത്രം ഇങ്ങനെയാണ്
പണ്ട് കര്‍ക്കടകമാസത്തിലെ തിരുവോണം തൊട്ട് ചിങ്ങമാസത്തിലെ തിരുവോണം വരെയായിരുന്നു ഓണം ആഘോഷിച്ചു വന്നത്. ഈ 28 ദിവസവും വിവിധ വലിപ്പത്തിലുള്ള പൂക്കളങ്ങളിട്ട് കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ നിര്‍മ്മിച്ച് പൂജിച്ചുകൊണ്ടാണ് ആഘോഷങ്ങള്‍ നടത്തിയിരുന്നത്. പില്‍ക്കാലത്ത് ആചാരങ്ങള്‍ അതേപ്പടി തുടര്‍ന്നെങ്കിലും ഉത്സവം ചിങ്ങമാസത്തിലെ അത്തം തൊട്ട് 10 ദിവസമായി കുറഞ്ഞു. അങ്ങനെയാണ് അത്തത്തിന് പൂക്കളമിടാൻ തുടങ്ങിയതെന്നാണ് ചരിത്രം. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനമെന്നാണ് കരുതപ്പെടുന്നത്. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരിത്താൻ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നത് എന്നും ഐതിഹ്യമുണ്ട്. പൊതുവേ പ്രാദേശിക അടിസ്ഥാനത്തില്‍ അത്തപ്പൂ ഇടുന്നതില്‍ വ്യത്യാസം കണ്ടുവരുന്നുണ്ട്.ചിങ്ങമാസത്തിലെ അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്ബപ്പൂവ് മാത്രമാണ് അലങ്കരിക്കുക. ഈ നാളുകളില്‍ ശേഷമാണ് വിവിധതരം പൂക്കള്‍ ഉപയോഗിച്ച് അത്തപ്പൂക്കളം ഒരുക്കുന്നത്. അത്തനാളില്‍ ഒരു നിര പൂ മാത്രമേ പൂക്കളത്തിന് പാടുള്ളൂ. കൂടാതെ ഈ…
Read More » -
Kerala
ആടു മേയ്‌ക്കാൻ പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്:ആടു മേയ്‌ക്കാൻ പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.മുതലമട ചപ്പക്കാട് സ്വദേശിയായ കൃഷ്ണൻ(21) ആണ് മരിച്ചത്.ചുള്ളിയാര്‍ ഡാം പരിസരത്താണ് മൃതദേഹം കണ്ടെത്തിയത്. മുതലമട ചപ്പക്കാട് സ്വദേശിയായ കൃഷ്ണൻ കഴിഞ്ഞ ദിവസമാണ് കൊല്ലങ്കോട് ചുള്ളിയാര്‍ ഡാം പരിസരത്ത് ആട് മേയ്ക്കാനായി പോയത്. ഇയാളെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
ആ കുട്ടിയേയും കാമവെറിയൻമാർ വെറുതെ വിട്ടില്ല;ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്ക് താങ്ങാകാൻ തെരുവിൽ ഉണ്ണിയപ്പം വിറ്റു നടന്നിരുന്ന വിഷ്ണുപ്രിയയുടെ മരണത്തിന് പിന്നിൽ
ആലപ്പുഴ:കായംകുളത്ത് ക്ഷേത്രക്കുളത്തില്‍ 17 കാരി വിഷ്ണുപ്രിയ ചാടിമരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ബന്ധുവായ യുവാവ് കുട്ടിയെ പീഡിപ്പിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം. ഭാര്യയുടെ ബന്ധുവായ യുവാവ് കുട്ടിയെ രണ്ടു വര്‍ഷം മുൻപ് ശാരീരികമായി പീഡിപ്പിച്ചതായും, ഇതിന്റെ വീഡിയോയും ദൃശ്യങ്ങളും കാട്ടി യുവാവ് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതായും പിതാവ് വിജയൻ ആരോപിക്കുന്നു.തങ്ങള്‍ക്ക് ഈ വിവരം കുട്ടി ജീവനൊടുക്കിയതിന് ശേഷം മാത്രമാണ് അറിയാനായതെന്നും, അത് കുട്ടിയുടെ കൂട്ടുകാരികള്‍ വെളിപ്പെടുത്തിയതാണെന്നും പിതാവ് പറയുന്നു. ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ കഴിഞ്ഞ ചൊവ്വാഴ്ചയാണ് എരുവ ക്ഷേത്രത്തിലെ കുളത്തില്‍ ചാടി മരിച്ചത്.കുളക്കടവില്‍ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പില്‍ ബന്ധുവായ യുവാവാണ് തന്റെ മരണത്തിന് കാരണമെന്നും മാതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായും എഴുതിയിരുന്നു. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് കൈത്താങ്ങാകാൻ ഉണ്ണിയപ്പം വിറ്റ് പണം കണ്ടെത്തിയിരുന്ന പെണ്‍കുട്ടിയായിരുന്നു വിഷ്ണുപ്രിയ. പ്ലസ്ടു പഠനം കഴിഞ്ഞ് എല്‍.എല്‍.ബി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു ആത്മഹത്യ.
Read More » -
Kerala
മൂവാറ്റുപുഴയില്‍ യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
മൂവാറ്റുപുഴ:യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.വീട്ടൂര്‍-പുന്നോപടി റോഡില്‍ കുന്നക്കുരുടി കവല സ്വദേശി എം കെ എല്‍ദോസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കുന്നത്തുനാട് പൊലീസ് അന്വേഷണം തുടങ്ങി.43 വയസ്സായിരുന്നു.
Read More » -
Kerala
വടകരയിൽ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
വടകര:അഴിയൂര്‍ ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. അമിതവേഗതയിലെത്തിയ ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിലും പാര്‍ക്കോ ആശുപത്രിയിലും മാഹി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൃശൂരില്‍ നിന്നും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റും തലശേരി ഭാഗത്ത് നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന പ്രതിക എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കെ.എസ്.ആര്‍.ടി സി ഡ്രൈവര്‍ സ്റ്റിയറിംങ്ങിനുളളിയിലായി കുടുങ്ങി കിടന്നതിനാല്‍ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. ഇരു ബസുകളുടെയും മുൻവശം തകര്‍ന്നു. രണ്ട് ബസുകളിലെയും യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. വടകരയില്‍ നിന്നും അഗ്നി രക്ഷ സേനയും ചോമ്ബാല പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി
Read More »