ഇടുക്കി:ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ സംഘത്തിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. ഇന്നലെ രാവിലെ 11 ന് ഏലപ്പാറയിലാണ് സംഭവം നടന്നത്.
ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘത്തെ കോണ്‍ഗ്രസ് ഏലപ്പാറ മണ്ഡലം പ്രസിഡന്റ് അജിത്തിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഏലപ്പാറയില്‍ വച്ച് തടയുകയായിരുന്നു. ശബരിമലയില്‍ പോയി മടങ്ങുകയാണ് എന്ന് പറഞ്ഞിട്ടും ആക്രമിക്കുകയായിരുന്നു.
വാഹനത്തില്‍ നിന്നും പിടിച്ചിറക്കിയ ശേഷം അജിത്ത്, നൗഫല്‍, ഉമ്മര്‍, സബാഹ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം.
മര്‍ദ്ദനത്തില്‍ പരുക്കേറ്റ വാഹനത്തിന്റെ ഡ്രൈവര്‍ പീരുമേട് സ്വദേശി ബിനീഷി(കണ്ണന്‍-35)നെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പീരുമേട് പോലീസ് കേസെടുത്തിട്ടുണ്ട്.യുഡിഎഫ് ഇന്നലെ ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.