Month: August 2023
-
Kerala
തടിലോറിയും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്; കെഎസ്ആർടിസി ഡ്രൈവറുടെ നില ഗുരുതരം
കൊല്ലം:കെഎസ്‌ആര്‍ടിസി ബസും തടി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്.നീണ്ടകരയ്ക്ക് സമീപം ദേശീയപാതയിലായിരുന്നു അപകടം. സംഭവത്തില്‍ ലോറിയില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കും ബസ് ഡ്രൈവര്‍ക്കും ഒരു യാത്രക്കാരനുമാണ് പരിക്കേറ്റത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ ആയിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസ് തടികയറ്റിവന്ന ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ബസ്സിന്റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലായിരുന്നു ബസ് ഡ്രൈവറെ പുറത്തെത്തിച്ചത്. പോലീസും അഗ്നിശമന സേനയും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Read More » -
Kerala
തൃശൂര്‍ സ്വദേശിനിയായ ബാങ്ക് ജീവനക്കാരി ബംഗളൂരിൽ വാഹനാപകടത്തിൽ മരിച്ചു
തൃശൂര്‍ സ്വദേശിനിയായ ബാങ്ക് ജീവനക്കാരി ബംഗളൂരിൽ ഇരുചക്ര വാഹനങ്ങള്‍ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. തൃശ്ശൂര്‍ പാണഞ്ചേരി സ്വദേശി അമൃത(25)യാണ് മരിച്ചത്.വീരാജ്പേട്ടില്‍ ആയിരുന്നു സംഭവം. കനറാ ബാങ്ക് അമ്മാട്ടി ശാഖ ജീവനക്കാരിയായിരുന്നു അമൃത.വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്ബോള്‍ അമൃത സഞ്ചരിച്ച സ്‌കൂട്ടര്‍ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഉടൻതന്നെ മൈസൂരു അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
Kerala
പ്രതിയെത്തേടി വന്നവര്‍ കണ്ടത് ഓര്‍മ്മ നഷ്ടപ്പെട്ട് കിടപ്പിലായ രോഗിയെ; കുടുംബത്തെ സഹായിച്ച് എക്സൈസ്
വെഞ്ഞാറമൂട്: പഴയ ഒരു കേസിലെ പ്രതിക്ക് വാറന്റുമായി വീടന്വേഷിച്ച് എത്തിയ എക്സൈസ് സംഘം കണ്ടത് അപകടത്തില്‍ പരിക്കേറ്റ് കിടപ്പുരോഗിയായ പ്രതിയെ.നിത്യവൃത്തിക്കുപോലും കഷ്ടപ്പെടുന്ന കുടുംബത്തിന്റെ ദയനീയതകൂടി അറിഞ്ഞതോടെ ഈ കുടുംബത്തിന് ഓണമുണ്ണാനുള്ള സാധനങ്ങള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ എത്തിച്ചുനല്‍കി. കഴിഞ്ഞദിവസമാണ് പ്രിവന്റീവ് ഓഫീസര്‍ ബിജുലാലും സംഘവും പഴയ ഒരു കേസുമായി ബന്ധപ്പെട്ട വാറന്റ് നല്‍കുന്നതിനായി പെരിങ്ങമ്മല ഇലവുപാലം, ഗേറ്റ്മുക്ക് ബ്ലോക്ക് നമ്ബര്‍ 60-ല്‍, ബിജുവിന്റെ വീട്ടിലെത്തിയത്. 2018-ല്‍ തടി കയറ്റുന്നതിനിടയില്‍ ലോറിയില്‍നിന്നു താഴെവീണ് തലയ്ക്കു ഗുരുതരമായി പരിക്കുപറ്റി സംസാരശേഷിയും ഓര്‍മശക്തിയും നഷ്ടപ്പെട്ട് ബിജു ഇപ്പോള്‍ കിടപ്പിലാണ്. ബിജുവിന്റെ ഭാര്യയ്ക്കും അസുഖമാണ്. മകള്‍ അസുഖത്തെത്തുടര്‍ന്ന് പഠനം ഉപേക്ഷിച്ചു.മകൻ പ്ലസ് വണ്ണിനു പഠിക്കുകയാണ്. ഉദ്യോഗസ്ഥര്‍ ഓഫീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് വാമനപുരം റെയ്ഞ്ച് ഓഫീസിലെ ജീവനക്കാര്‍ എല്ലാവരുംകൂടി വീട്ടിലേക്ക് ഒരു മാസത്തേക്ക് ആവശ്യമായ വീട്ടുസാധനങ്ങളും പച്ചക്കറിയും ധനസഹായവും എത്തിക്കുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടര്‍ മോഹനകുമാറിന്റെ അഭ്യര്‍ഥനപ്രകാരം പാലോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇക്മാ മലയാളി അസോസിയേഷൻ ധനസഹായവും വാര്‍ഡ് മെമ്ബര്‍ ഗീതാ പ്രജി…
Read More » -
Kerala
തുമ്പപ്പൂവേ പൂത്തിരുളേ നാളേക്കൊരുവട്ടി പൂതരണേ
ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഇന്ന് അത്തം മഴയുടെ ആരവങ്ങളൊഴിഞ്ഞ് ഓണത്തുമ്പികൾ വട്ടമിട്ടു പറക്കുന്ന ചിങ്ങവെയിൽ.പൂക്കുടയും പൂവിളിയുമായി തുമ്പയും തുളസിയും തെച്ചിയും മുക്കൂറ്റിയുമൊക്കെ തേടി അത്തം നാളിൽ അതിരാവിലെ തന്നെ തൊടിയിലേക്കിറങ്ങുന്ന കുട്ടിക്കൂട്ടങ്ങൾ.വേലിപ്പടർപ്പിലും പാടവരമ്പത്തുമൊക്കെയുള്ള പേരറിയുന്നതും അറിയാത്തതുമായ നാട്ടുപൂക്കൾ മൊത്തം ശേഖരിച്ചുകൊണ്ടായിരിക്കും ആഹ്ളാദത്തോടെയുള്ള അവരുടെ മടക്കയാത്രകൾ..! അന്നൊക്കെ തൊടിയിലും പാടവരമ്പത്തുമൊക്കെയായി നിറയെ പൂക്കളുണ്ടായിരുന്നു.പുൽപ്പടർപ്പിൽ ഹൃദ്യമായ മന്ദഹാസത്തോടെ ‘എന്നെയിറുത്തോളൂ’ എന്ന് മാടിവിളിച്ചുകൊണ്ട് തലയാട്ടി നിൽക്കുന്ന നിരവധി പൂക്കൾ..! ഇന്ന് പുക്കളെവിടെ..?! പൂക്കളമെവിടെ..?!! അതിന് പൂത്തറയെവിടെ..?!!! മുറ്റംപോലും കോൺക്രീറ്റ് ചെയ്തു കെട്ടുന്ന വീടുകൾ..!! വീടുകളുടെ സ്ഥാനത്ത് മാനംമുട്ടെ ഉയരുന്ന ഫ്ളാറ്റുകളും..!!! പിറന്നുവീണ വീടും പിച്ചവച്ച മുറ്റവും നിറയെ പൂക്കളുള്ള വിശാലമായ തൊടിയുമെല്ലാം ഇന്ന് ഓർമ്മകളിൽ മാത്രം ഗൾഫ് പണത്തിൽ അതെല്ലാം തച്ചുടയ്ക്കപ്പെട്ടു ഊഞ്ഞാലാടിയതും ഉപ്പേരി കൊറിച്ചതും തെങ്ങിന്റെ ഇളമ്പോലകൊണ്ടുണ്ടാക്കിയ പന്തുവച്ച് തലപ്പന്ത് കളിച്ചതും വള്ളംകളി കാണാൻ പോയതുമുൾപ്പടെ അങ്ങനെ പലതും ഓണക്കാലത്തെ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളാണ്. ഓണമെത്തുമ്പോൾ പഴമക്കാരുടെ മനസ്സിൽ തെളിഞ്ഞു വരുന്ന…
Read More » -
Kerala
കാടും കാട്ടരുവികളും കടന്ന് ഗവിയിലേക്കൊരു യാത്ര
കാടിനുള്ളിൽ പ്രകൃതി ഒരുക്കിയ തടാകത്തിന്റെ തീരത്ത്,പക്ഷികളുടെ സംഗീത വിരുന്നും,കൺ നിറയെ കാഴ്ചകളും ഒളുപ്പിച്ചു വച്ച് ഒരു സുന്ദരിയെ പോലെ സഞ്ചാരികളെ മാടി വിളിക്കുകയാണ് ഗവി.തിരക്കു പിടിച്ച ജീവിതത്തിൽ നിന്നും ഒന്നു മാറിനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതുപോലൊരു സ്ഥലം ഈ ഭൂമിമലയാളത്തിൽ വേറെയുണ്ടാകില്ല. പത്തനംതിട്ട ജില്ലയിലെ കേരള വനംവികസന കോർപ്പറേഷന്റെ കീഴിലുള്ള ഒരു പരിസ്ഥിതി ടൂറിസം പദ്ധതിയാണ് ഗവി.നിത്യഹരിത വനപ്രദേശമായ ഇവിടം റാന്നി റിസർവ് വനത്തിന്റെ ഭാഗമാണ്.പത്തനംതിട്ട ജില്ലയുടെ കിഴക്കായി ഏകദേശം നൂറ്റിപ്പത്തു കിലോമീറ്റർ ദൂരത്തിൽ ശബരിമലയുടെ അടിവാരത്തായാണ് ഗവി സ്ഥിതി ചെയ്യുന്നത്.ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ കോട്ടയവും ചെങ്ങന്നൂരുമാണ്.കോട്ടയത്തു നിന്നും വണ്ടിപ്പെരിയാറിലേക്കും ആങ്ങമൂഴിയിലേക്കും ബസ് സർവീസുകൾ ലഭ്യമാണ്. വണ്ടിപ്പെരിയാറിൽ നിന്ന് വള്ളക്കടവ് ചെക്ക് പോസ്റ്റ് വഴി ഗവിയിലെത്താം. ചെങ്ങന്നൂരിൽ നിന്ന് പത്തനംതിട്ടയിലോ റാന്നിയിലോ എത്തിയും ഗവിക്കു പോകാം.ഇതുവഴിയുള്ള യാത്രയാണ് കൂടുതൽ ആകർഷകം. ശബരിമല റൂട്ടിൽ ആങ്ങമുഴിയിൽ എത്തി ഏകദേശം എൺപതു കിലോമീറ്റർ കാടിന്റെ ഹൃദയത്തിലൂടെയുള്ള ഈ യാത്ര സഞ്ചാരികൾക്കു നല്ലൊരു…
Read More » -
Kerala
കോഴിക്കോട്-മൂന്നാര്‍ കെഎസ്‌ആര്‍ടിസി സമയവിവരങ്ങൾ
കോഴിക്കോട് നിന്ന് മൂന്നാറിലേക്ക് നാല് ബസുകളാണ് ഒരു ദിവസം സര്‍വീസ് നടത്തുന്നത്. 1. സ്വിഫ്റ്റ് ഡീലക്സ് എയര്‍ ബസ് 12:46AM- 7.51AM ചങ്കുവെട്ടി തൃശൂര്‍ അങ്കമാലി പെരുമ്ബാവൂര്‍ അടിമാലി വഴി മൂന്നാറിലെത്തും. . 7 മണിക്കൂര്‍ 05 മിനിറ്റാണ് യാത്രാ സമയം.4 01 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. 2. 04:30AM സൂപ്പര്‍ ഫാസ്റ്റ് തിരൂര്‍- ഗുരുവായൂര്‍- നോര്‍ത്ത് പറവൂര്‍- ആലുവ- പെരുമ്ബാവൂര്‍ -അടിമാലി വഴി മൂന്നാറിലെത്തും. നിലവില്‍ ഓണ്‍ലൈൻ ബുക്കിങ് സൗകര്യം ഇല്ല. 3. 03:00PM- സൂപ്പര്‍ ഫാസ്റ്റ് തിരൂര്‍ -ഗുരുവായൂര്‍- നോര്‍ത്ത് പറവൂര്‍- ആലുവ-പെരുമ്ബാവൂര്‍- അടിമാലി വഴി 4. 10:50PM-06:30AM സൂപ്പര്‍ എക്സ്പ്രസ്സ് എയര്‍ ബസ് ചങ്കുവെട്ടി -തൃശൂര്‍- അങ്കമാലി- പെരുമ്ബാവൂര്‍- അടിമാലി വഴി മൂന്നാറിലെത്തും. 7 മണിക്കൂര്‍ 40 മിനിറ്റാണ് യാത്രാ സമയം. 381 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസ് മൂന്നാറിലെ താമസത്തിന് ഏറ്റവും കുറഞ്ഞ നിരക്കില്‍ സംതൃപ്തമായ സൗകര്യങ്ങള്‍ നല്കുന്ന ഒന്നാണ് കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസുകള്‍.…
Read More » -
NEWS
വാഴക്കൃഷി: വെല്ലുവിളികളും പരിഹാരങ്ങളും
ശ്രദ്ധാപൂർവം പരിപാലിച്ചാൽ വാഴക്കൃഷി ഏറെ ലാഭകരമാണ്. കീടബാധ സമയത്തു തിരിച്ചറിയുകയും ജൈവീക പ്രതിരോധ മാർഗങ്ങൾ അവലംബിക്കുകയും ചെയ്യുന്നതിലൂടെ ഹ്രസ്വകാലം കൊണ്ട് വൻ ആദായം നേടാൻ വാഴക്കൃഷിയിലൂടെ കഴിയും. ജൈവീക കീടരോഗ നിയന്ത്രണം ————————————————— 1. വേരുതുരപ്പന്‍ നിമാവിരകള്‍ ————————————————- മണ്ണിലുണ്ടാകുന്ന ഈ സൂക്ഷ്മ ജീവികള്‍ വാഴയുടെ വേരുകളുടെയും മാണത്തിന്റെയും ഉള്ളിലിരുന്ന് അവയെ തിന്നു നശിപ്പിക്കുന്നു. അതുമൂലം പോഷകമൂലകങ്ങള്‍ ആഗിരണം ചെയ്യപ്പെടാതെ കരുത്തില്ലാതെ വളരുന്നതിനും, ഇലകളുടെ എണ്ണം കുറയുന്നതിനും ഇടയാകുന്നു. രോഗലക്ഷണങ്ങള്‍ ——————————– ഇലകളുടെ എണ്ണത്തിലും വലിപ്പത്തിലും ഗണ്യമായ കുറവുണ്ടാകുന്നു. ഇലകള്‍ മഞ്ഞളിച്ചും ഇലകളുടെ അരികുകളില്‍ നിന്ന് ഉള്ളിലേയ്ക്ക് പടര്‍ന്നും കാണാം. വാഴകള്‍ കുലയ്ക്കാന്‍ താമസിക്കുന്നു. ചെറിയ കാറ്റില്‍ പോലും വാഴകള്‍ ഒടിഞ്ഞു വീഴുന്നു. നിയന്ത്രണ മാര്‍ഗങ്ങള്‍ ———————————— • നിമവിരകള്‍ ബാധിച്ച തോട്ടത്തില്‍ നിന്നും വിത്തുകള്‍ എടുക്കാതിരിക്കുക. • നടാന്‍ തയ്യാറാക്കിയ കുഴി ഒന്നിന് 1 കി.ഗ്രാം /500 ഗ്രാം ശുദ്ധമായ വേപ്പിന്‍ പിണ്ണാക്ക് തുടക്കത്തില്‍ തന്നെ ഇട്ടുകൊടുക്കുക. • പല…
Read More » -
Kerala
പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ജി.ഡി. എൻട്രി ലഭിക്കും
“വണ്ടിയൊന്നു തട്ടി… ഇൻഷൂറൻസ് കിട്ടാനുള്ള ജി ഡി എൻട്രി തരാമോ?” പോലീസ് സ്റ്റേഷനിൽ സ്ഥിരമായി കേൾക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങൾ സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭിക്കുന്നതിന് കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സേവനം തികച്ചും സൗജന്യമാണ്. സേവനം ലഭ്യമാകാൻ മൊബൈൽ ആപ്ലിക്കേഷനിൽ പേരും മൊബൈൽ നമ്പറും നൽകുക. ഒ.ടി.പി. മൊബൈലിൽ വരും. പിന്നെ, ആധാർ നമ്പർ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരിക്കൽ റജിസ്ട്രേഷൻ നടത്തിയാൽ പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾക്കും അതുമതി. വാഹനങ്ങളുടെ ഇൻഷൂറൻസിന് GD എൻട്രി കിട്ടാൻ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ, മേൽവിലാസം എന്നിവ നൽകി തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അതിനു ശേഷം ആക്‌സിഡന്റ് സംബന്ധിച്ച വിവരങ്ങൾ…
Read More » -
NEWS
കായിക രംഗത്തെ കേരളത്തിന്റെ വലിയ സാന്നിധ്യമായി ഹൈവ് ബ്രാൻഡ്
തിരുവനന്തപുരം: കേരളത്തിലെ ഒരു കൂട്ടം കായിക പ്രേമികള്‍ ആരംഭിച്ച ഹൈവ് (Hyve) എന്ന സ്പോര്‍ട് വെയര്‍ ബ്രാൻഡ് ആണ് ഇത്തവണത്തെ ഡ്യൂറണ്ട് കപ്പിന്റെ പാർട്ണർ.തിരുവനന്തപുരം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്-അപ്പിന്റെ ദേശീയതലത്തിലേക്കുള്ള വലിയൊരു ചുവടുവയ്പ്പായിരുന്നു ഇത്. ഗുണനിലവാരമുള്ള കസ്റ്റം ആക്റ്റീവ് വസ്ത്രങ്ങള്‍ താങ്ങാവുന്ന വിലയില്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ആശയത്തോടെയാണ് 5 വര്‍ഷം മുമ്ബ് Hyve അവരുടെ സംരംഭം ആരംഭിച്ചത്. ഒറ്റമുറി ഔട്ട്‌ലെറ്റില്‍ നിന്ന് കേരളത്തിലും തിരുപ്പൂരിലും പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ യൂണിറ്റുകളുള്ള ഒരു പ്രമുഖ കായിക വസ്ത്ര ബ്രാൻഡായി ഹൈവ് ഇന്ന് വളര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 45 രാജ്യങ്ങളിലായി 7 ലക്ഷത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഹൈവ് എത്തിച്ചിട്ടുണ്ട്. www.hyvesports.com എന്ന വെബ്സൈറ്റിലൂടെ വ്യക്തികള്‍ക്ക് പേഴ്സണലൈസ്ഡ് ജേഴ്സി ഒരുക്കാനും Hyve അവസരമൊരുക്കുന്നു. ഹൈവിന് നിലവില്‍ ഫുട്ബോള്‍, ക്രിക്കറ്റ്, സൈക്ലിംഗ്, റണ്ണിംഗ്, എസ്‌പോര്‍ട്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍ എന്നി കായിക വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ഉല്‍പ്പന്ന വിഭാഗങ്ങളുണ്ട്, കൂടാതെ ജിം വസ്ത്രങ്ങള്‍ക്കായി ഏറ്റവും പുതിയ ശേഖരവും അവര്‍ പുറത്തിറക്കിയിട്ടുണ്ട്. നിരവധി ക്ലബ്ബുകള്‍,…
Read More » -
Kerala
ഓണം പട്ടിണിയാകുമെന്ന് പറഞ്ഞ ദുരന്ത പ്രവാചകർ എവിടെ? മന്ത്രി എം ബി രാജേഷ് എഴുതുന്നു
എന്തെല്ലാമായിരുന്നു പ്രചാരണ കോലാഹലങ്ങൾ. ഓണം കഷ്ടമായിരിക്കും, സപ്ലൈക്കോയുടെ ഓണ ചന്തകളുണ്ടാവില്ല, സപ്ലൈക്കോയ്ക്ക് കൊടുക്കാൻ പണമില്ല, ബോണസും ഉത്സവബത്തയും ഓണക്കിറ്റുമൊന്നും ഉണ്ടാവില്ല… പ്രവചനങ്ങൾ അങ്ങനെ എന്തെല്ലാം. പാലക്കാട്ടെ സപ്ലൈക്കോയുടെ ഓണച്ചന്ത കോട്ടമൈതാനത്ത് ഉദ്ഘാടനം ചെയ്ത ശേഷമുള്ള ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്. ശീതീകരിച്ച അതിഗംഭീരമായ ഓണച്ചന്തയിലെ റാക്കുകളെല്ലാം ഉൽപ്പങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. സപ്ലൈക്കോയിൽ സാധനങ്ങളില്ലെന്ന് അവാസ്തവ പ്രചാരണം നടത്തിയവർ കണ്ണുതുറന്നു കാണുമോ? ഉദ്ഘാടന ചടങ്ങ് കഴിയുമ്പോഴേക്ക് നീണ്ട ക്യൂ മൈതാനത്ത് രൂപപ്പെട്ടു കഴിഞ്ഞിരുന്നു. സപ്ലൈക്കോ മുഖേന സർക്കാർ നടത്തുന്ന ഇടപെടലുകൾ ജനങ്ങൾ എത്ര പ്രതീക്ഷയോടെ കാണുന്നു എന്നതിന്റെ തെളിവായി ആ ക്യൂ. ഓണച്ചന്തയിലെ സാധനങ്ങളുടെ വിലയും പൊതുവിപണിയിലെ വിലയും ഇതിനൊപ്പം കൊടുത്തിട്ടുണ്ട്. സപ്ലൈക്കോയിലെ വിലക്കുറവ് അമ്പരപ്പിക്കുന്നതാണ്. സർക്കാർ സബ്സിഡി നൽകുന്നത് കൊണ്ടു മാത്രമാണ് ആ വിലയ്ക്ക് നൽകാനാവുന്നത്. അങ്ങനെ സബ്സിഡി നൽകുന്നതുകൊണ്ടാണ്, രാജ്യത്ത് വിലക്കയറ്റം പരിധി വിട്ടപ്പോഴും ഉത്സവകാലമായിട്ടും ഉപഭോക്തൃ സംസ്ഥാനമായിട്ടും കേരളത്തിൽ അതിന്റെ ആഘാതം കുറയ്ക്കാൻ കഴിയുന്നത്. ഇങ്ങനെയുള്ള 1500 ഓണച്ചന്തകളാണ് സപ്ലൈക്കോ കേരളത്തിൽ ആരംഭിച്ചത്.…
Read More »