ഗുണനിലവാരമുള്ള കസ്റ്റം ആക്റ്റീവ് വസ്ത്രങ്ങള്‍ താങ്ങാവുന്ന വിലയില്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ആശയത്തോടെയാണ് 5 വര്‍ഷം മുമ്ബ് Hyve അവരുടെ സംരംഭം ആരംഭിച്ചത്. ഒറ്റമുറി ഔട്ട്‌ലെറ്റില്‍ നിന്ന് കേരളത്തിലും തിരുപ്പൂരിലും പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ യൂണിറ്റുകളുള്ള ഒരു പ്രമുഖ കായിക വസ്ത്ര ബ്രാൻഡായി ഹൈവ് ഇന്ന് വളര്‍ന്നു കഴിഞ്ഞു.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ 45 രാജ്യങ്ങളിലായി 7 ലക്ഷത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഹൈവ് എത്തിച്ചിട്ടുണ്ട്. www.hyvesports.com എന്ന വെബ്സൈറ്റിലൂടെ വ്യക്തികള്‍ക്ക് പേഴ്സണലൈസ്ഡ് ജേഴ്സി ഒരുക്കാനും Hyve അവസരമൊരുക്കുന്നു.
ഹൈവിന് നിലവില്‍ ഫുട്ബോള്‍, ക്രിക്കറ്റ്, സൈക്ലിംഗ്, റണ്ണിംഗ്, എസ്‌പോര്‍ട്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍ എന്നി കായിക വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ഉല്‍പ്പന്ന വിഭാഗങ്ങളുണ്ട്, കൂടാതെ ജിം വസ്ത്രങ്ങള്‍ക്കായി ഏറ്റവും പുതിയ ശേഖരവും അവര്‍ പുറത്തിറക്കിയിട്ടുണ്ട്.
നിരവധി ക്ലബ്ബുകള്‍, അക്കാദമികള്‍, കോര്‍പ്പറേറ്റ് ടീമുകള്‍, ഗ്രൂപ്പുകള്‍ തുടങ്ങിയവര്‍ ഇതിനകം തന്നെ തിരഞ്ഞെടുത്ത ബ്രാൻഡാണ് ഹൈവ്. യംഗ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ഹുഡ്, ബൊക്ക ജൂനിയേഴ്സ്, ഫുട്ബോള്‍ സ്കൂള്‍ ഇന്ത്യ, ടെൻവിക്, എഫ്സി ബാംഗ്ലൂര്‍ യുണൈറ്റഡ്, മിനേര്‍വ അക്കാദമി തുടങ്ങിയ ടീമുകളുമായി ഇതിനകം തന്നെ ഹൈവ് സഹകരിക്കുന്നുണ്ട്. ഡ്യൂറണ്ട് കപ്പിലൂടെ അടുത്ത ചുവടു വെച്ച Hyve ബ്രാൻഡ് കായിക രംഗത്തെ കേരളത്തിന്റെ വലിയ സാന്നിദ്ധ്യമായി സമീപ ഭാവിയില്‍ തന്നെ മാറും എന്ന് പ്രതീക്ഷിക്കാം.