Month: August 2023
-
India
‘ഇന്ത്യ’എന്ന പേര് വന്നതെങ്ങനെയെന്ന് അറിയാമോ ?
തെക്കൻ ഏഷ്യയിലെ ഒരു വലിയ രാജ്യമാണ് ഇന്ത്യ. 1947 ആഗസ്ത് 15 നു ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്നും രാജ്യം സ്വാതന്ത്ര്യം നേടി.ന്യൂഡല്‍ഹിയാണ് രാജ്യത്തിന്റെ തലസ്ഥാനം. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യവും ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവുമധികം ജനങ്ങള്‍ അധിവസിക്കുന്ന ജനാധിപത്യ രാഷ്ട്രവുമാണ്. സിന്ധു നദീതടസംസ്കാരഭൂമിയായ ഇവിടം പല വിശാല സാമ്രാജ്യങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയുമായിരുന്നു. ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങള്‍ – ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ്മതം എന്നിവ – ഇവിടെയാണ് ജന്മമെടുത്തത്. കൂടാതെ ഒന്നാം നൂറ്റാണ്ടില്‍ ഇവിടെയെത്തിയ സൊറോസ്ട്രിയൻ മതം, ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നീ മതങ്ങള്‍ രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിന് ആഴമേകി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്ബനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. തുടര്‍ന്ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സമാധാനത്തിലൂന്നിയ സമരങ്ങളുടെ ഫലമായി 1947…
Read More » -
Kerala
48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർക്ക് വിസ ലഭ്യമാക്കി ഇറ്റലി
റോം: ഇന്ത്യക്കാർക്ക് 48 മണിക്കൂറിനുള്ളിൽ വിസ ലഭ്യമാക്കി ഇറ്റലി.ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ വിന്‍സെന്‍സോ ഡി ലൂക്കയാണ് ഇത് പറഞ്ഞത്.25-ഓളം രാജ്യങ്ങൾ സന്ദർശിക്കാവുന്ന ഷെങ്കന്‍ വിസയാണ് നൽകുന്നത്. ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യക്കാര്‍ക്കായി ഇറ്റലി അനുവദിച്ച വിസകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 38 ശതമാനം വധിച്ചതായും അദ്ദേഹം പറഞ്ഞു.അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍, ബിസിനസിനും ടൂറിസ്റ്റ് വിസകള്‍ക്കുമുള്ള നിലവിലെ പ്രോസസിംഗ് സമയം 48 മണിക്കൂറാണെന്നും ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് കൂടാതെ ഈ വര്‍ഷം ഇതുവരെ ഏകദേശം 5,000 വിദ്യാര്‍ഥികള്‍ക്കും വിസ അനുവദിച്ചിട്ടുണ്ട്. ആരോഗ്യ വിദഗ്ധര്‍ക്കും നഴ്സുമാര്‍ക്കും കൂടുതൽ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന മൊബിലിറ്റി ഉടമ്ബടിയെക്കുറിച്ച് ഇറ്റലിയും ഇന്ത്യയും ചര്‍ച്ചകള്‍ നടത്തിവരികയാണന്നും അദ്ദേഹം വെളിപ്പെടുത്തി.
Read More » -
Kerala
പയ്യന്നൂരിൽ ഗൾഫുകാരന്റെ ഭാര്യ കുട്ടിയെ അങ്കണവാടിയിലാക്കിയിട്ട് കാമുകനൊപ്പം ഒളിച്ചോടി
പയ്യന്നൂർ: പ്രവാസിയുടെ ഭാര്യ കുട്ടിയെ അങ്കണവാടിയിലാക്കിയതിനു ശേഷം കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി.ഭര്‍തൃവീട്ടില്‍ നിന്നും വ്യാഴാഴ്ച്ച കുട്ടിയെ അങ്കണവാടിയിലാക്കിയ ശേഷമാണ് കാമുകനായ തേര്‍ത്തല്ലി കരിങ്കയം സ്വദേശിക്കൊപ്പം പാണപ്പുഴ സ്വദേശിനിയായ യുവതി പോയത്. ഭര്‍ത്താവ് പൊലിസില്‍പരാതി നല്‍കിയതിനെതുടര്‍ന്ന് പരിയാരം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് യുവതി മറ്റൊരാളൊടൊപ്പം പോയതായി വ്യക്തമായത്.ഇതോടെ ഭർത്താവ് പരാതി പിൻവലിച്ചു. യുവതിയെ കണ്ടെത്തി പൊലിസ് പിന്നീട് കോടതിയില്‍ ഹാജരാക്കിയെങ്കിലും കാമുകനൊപ്പം ജീവിക്കാനാണ് താൽപ്പര്യമെന്നറിയിച്ചതോടെ വിട്ടയക്കുകയായിരുന്നു.
Read More » -
Kerala
ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് യുവാവിന് വൈദ്യുതാഘാതമേറ്റു
പുല്ലുരാംപാറ: കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാംങ്കയം സ്കൂളിനു സമീപം ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു.ആനയ്ക്കാംപോയിൽ സ്വദേശി എറമ്പൻ ഷഹദിനാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി ഷഹദിന് വൈദ്യുതാഘാതവും ഏറ്റു.ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
Read More » -
India
കർണാടകയിൽ പതിനഞ്ചിലധികം ബിജെപി എംഎല്‍എമാർ കോൺഗ്രസിലേക്ക്
ബംഗളൂരു:കർണാടകയിൽ പതിനഞ്ചിലധികം ബിജെപി എംഎല്‍എമാർ കോൺഗ്രസിലേക്ക്.ഇത് ആരൊക്കെയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് മന്ത്രി ചെലവരയ്യസ്വാമി പറഞ്ഞു. അതേസമയം, ബി.എസ്. യെദ്യൂരപ്പ വിളിച്ചുചേര്‍ത്ത പ്രധാനപ്പെട്ട യോഗത്തില്‍ നിന്ന് രണ്ട് ബിജെപി എംഎല്‍എമാര്‍ വിട്ടു നിന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഇല്ലാതാക്കുന്നതിനാണ് ബി.ജെ.പി യോഗം സംഘടിപ്പിച്ചത്. മുൻ മന്ത്രിയും ബി.ജെ.പി എംഎല്‍എയുമായ എസ്.ടി. സോമശേഖറും ഭൈരതി ബസവരാജു എംഎല്‍എയുമാണ് യോഗത്തില്‍ പങ്കെടുക്കാത്തവര്‍. ബെംഗളൂരു സ്വദേശികളായ ഇരുവരും ഒറ്റയ്ക്ക് സീറ്റ് നേടാൻ കഴിവുള്ളവരാണ്. യെദ്യൂരപ്പയുടെ വസതിയിലായിരുന്നു ബിജെപി യോഗം നടന്നത്. യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച യെദിയൂരപ്പ, പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രശ്നവുമില്ല എന്നും യോഗം തിടുക്കത്തില്‍ സംഘടിപ്പിച്ചതാണെന്നും സ്ഥലത്തുണ്ടായവരെല്ലാം യോഗത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും പറഞ്ഞു ‘ഓപ്പറേഷൻ ഹസ്ത’ എന്ന രഹസ്യപ്പേരിലാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നീക്കം. ഓപ്പറേഷൻ ലോട്ടസിന് ബദലായിട്ടാണ് ഓപ്പറേഷൻ ഹസ്ത വിഭാവനം ചെയ്തിരിക്കുന്നത്
Read More » -
India
കൊല്ലത്ത് നിന്ന് തിരുപ്പതിയിലേക്കും എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്കും പുതിയ ട്രെയിൻ സര്‍വീസുകൾ
കൊല്ലം: തിരുപ്പതി ദര്‍ശനം നടത്താൻ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് ഇതാ റയിൽവെയുടെ ഓണസമ്മാനം.കൊല്ലം – തിരുപ്പതി റൂട്ടിൽ പുതിയ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് റയിൽവെ.ആഴ്ചയിൽ രണ്ടു ദിവസമാണ് സർവീസ്. കൊല്ലത്ത് നിന്നും കോട്ടയം, എറണാകുളം, പാലക്കാട്, കോയമ്ബത്തൂര്‍ റൂട്ടിലൂടെയാണ് ട്രെയിൻ തിരുപ്പതിയില്‍ എത്തിച്ചേരുക.കൊല്ലത്ത് നിന്നും ബുധൻ, ശനി ദിവസങ്ങളില്‍ രാവിലെ 10.00 മണിക്ക് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 3.20-ന് തിരുപ്പതിയില്‍ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരുപ്പതിയില്‍ നിന്ന് ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.40-ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.20-ന് കൊല്ലത്ത് എത്തിച്ചേരും.ശബരിമല തീര്‍ഥാടകരുടെയും തിരുപ്പതി തീര്‍ഥാടകരുടെയും സൗകര്യം കണക്കിലെടുത്താണ് റെയില്‍വേ പുതിയ സർവീസ് ആരംഭിക്കുന്നത്. അതേസമയം എറണാകുളത്ത് നിന്ന് കൊല്ലം വഴി വേളാങ്കണ്ണിയിലേക്കും ആഴ്ചയിൽ രണ്ടു വീതം പുതിയ ട്രെയിൻ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.തിങ്കള്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30 എറണാകുളത്തുനിന്ന് പുറപ്പെടുകയും പിറ്റേന്ന് രാവിലെ 5.50 ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരുകയും ചെയ്യും.ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.30ന് വേളാങ്കണ്ണിയില്‍നിന്നു പുറപ്പെടുന്ന…
Read More » -
India
വേളാങ്കണ്ണി തിരുന്നാൾ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടക്കും
വേളാങ്കണ്ണി ബസിലിക്കയിലെ തിരുനാള്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടക്കും.29നു വൈകുന്നേരം 5.45നു തഞ്ചാവൂരിലെ മുൻ ബിഷപ് ഡോ.എം. ദേവദാസ് അംബ്രോസ്, രൂപത അഡ്മിനിസ്ട്രേറ്റര്‍ ഡോ. എല്‍. സഹയാരാജ് എന്നിവരുടെ നേതൃത്വത്തില്‍ തിരുനാള്‍ കൊടിയേറ്റം നടക്കും. തുടര്‍ന്ന് ബസിലിക്ക ഓഡിറ്റോറിയത്തില്‍ തമിഴില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടാകും. 30 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ ബസിലിക്ക ദേവാലയത്തില്‍ രാവിലെ അഞ്ചിന് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടാകും. പ്രഭാതനക്ഷത്രം പള്ളിയില്‍ രാവിലെ 7.15നു മറാത്തിയിലും രാവിലെ ഒന്പതിന് മലയാളത്തിലും 10ന് തമിഴിലും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിനു രാവിലെ ആറിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന രൂപത അഡ്മിനിസ്ട്രേറ്റര്‍ റവ. ഡോ. എല്‍. സഹായരാജിന്‍റെ കാര്‍മികത്വത്തില്‍ നടക്കും. വൈകുന്നേരം ആറിന് തിരുനാള്‍ കൊടിയിറക്കം നടക്കുമെന്ന് ഇടവക വികാരിയും വൈസ് റെക്ടറുമായ ഫാ. എസ്. അര്‍പുതരാജ് പറഞ്ഞു.
Read More » -
Kerala
200 രൂപയ്ക്ക് ഏത്തയ്ക്ക ഉപ്പേരി; ചതിയിൽ വീഴാതിരിക്കുക
ചിങ്ങം പിറന്നതോടെ ഓണ സദ്യയിലെ ഒന്നാം നിരക്കാരായ ഉപ്പേരി വിഭവങ്ങള്‍ക്കും ഡിമാൻഡേറി.ഇതോടെ കിലോയ്ക്ക് 35 – 40 രൂപയില്‍ കിടന്ന ഏത്തയ്ക്കയുടെ വില 60 ന് മുകളിലെത്തി.ഉപഭോക്താക്കളുടെ താല്‍പ്പര്യമനുസരിച്ച് നല്‍കാൻ വെളിച്ചെണ്ണയിലും, ഓയിലിലുമായി രണ്ട് തരത്തിലാണ് പ്രധാന കച്ചവടക്കാര്‍ ഉപ്പേരി വിഭവങ്ങള്‍ തയാറാക്കുന്നത്. അതിനാൽ തന്നെ കടകളിലും വഴിയരികിലും ഒളിഞ്ഞിരിക്കുന്ന ചതി അറിഞ്ഞില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും.ശുദ്ധമായ വെളിച്ചെണ്ണയില്‍ വറുത്ത ഏത്തയ്ക്ക ഉപ്പേരിക്ക് വില കിലോഗ്രാമിന് 360 രൂപയാണെങ്കില്‍, അതേ രൂപമുള്ള ഉപ്പേരി നൂറ്റമ്പത് രൂപയ്ക്കും ഇരുന്നൂറ് രൂപയ്ക്കും ലഭിക്കും.കാഴ്ച്ചയില്‍ വ്യത്യാസമില്ലെങ്കിലും, ഗുണത്തില്‍ വലിയ അന്തരമാണുണ്ടാവുക. ഗുണനിലവാരം കുറഞ്ഞ എണ്ണയില്‍ വറുത്തുകോരുന്ന വിഭവങ്ങള്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. പൊതുനിരത്തുകളില്‍ സീസണ്‍ കാലയളവില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന വില്‍പ്പനക്കാര്‍ക്ക് ആരോഗ്യവകുപ്പിന്റെയോ, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയോ ലൈസൻസുണ്ടോയെന്ന് ഉപഭോക്താക്കള്‍ പരിശോധിക്കാറുമില്ല. ഏത്തയ്ക്ക ഉപ്പേരിക്ക് നിലവിൽ 360 രൂപയാണ് കിലോ വില.ശർക്കര വരട്ടിക്ക് -320 രൂപയും. കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് പുറമേ, വിവിധ സംഘടനകള്‍, അയല്‍ക്കൂട്ടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ്…
Read More » -
Kerala
ലിറ്ററിന് രണ്ടു രൂപ വീതം അധിക വിലയായി നല്‍കി മില്‍മയുടെ ഓണക്കൈനീട്ടം
മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് ഓണ സമ്മാനമായി മിൽമ നൽകുന്നത് 4.2 കോടി രൂപ.ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപ വീതം അധിക വിലയായി നല്‍കിയാണ് മില്‍മയുടെ ഓണക്കൈനീട്ടം. ജൂലൈ മാസത്തില്‍ സംഘങ്ങള്‍ വഴി അളന്ന 210 ലക്ഷം ലിറ്റര്‍ പാലിനായി 4.2 കോടി രൂപ മില്‍മ മലബാറിലെ ആറ് ജില്ലയിലെ സംഘങ്ങള്‍ക്ക് കൈമാറും.സംഘങ്ങള്‍ അതാത് കര്‍ഷകര്‍ക്കുള്ള തുക കണക്കാക്കി ഓണത്തിന് മുമ്ബ് കൈമാറും. അധികമായി നല്‍കുന്ന വിലകൂടി കണക്കാക്കുമ്ബോള്‍ മില്‍മ ആഗസ്റ്റ് മാസത്തില്‍ നല്‍കുന്ന ശരാശരി പാല്‍വില ലിറ്ററിന് 47 രൂപ 44 പൈസയാവും. കഴിഞ്ഞ നാലു മാസത്തില്‍ നടത്തിയ 6.26 കോടിയുടെ അധിക കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെയാണ് ഇപ്പോള്‍ അധിക പാല്‍ വില നല്‍കുന്നത്. വിപണിയില്‍ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലും പാലിന്റെ വില്‍പ്പന വില വര്‍ധിപ്പിക്കാതെ തന്നെ ഇത്തരം സഹായങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുവാന്‍ സാധിക്കുന്നത് ക്ഷീര കര്‍ഷക പ്രസ്ഥാനത്തിന്റെ നേട്ടമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി,…
Read More » -
India
ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് ഒൻപത് സൈനികര്‍ മരിച്ചു
ലഡാക്കിൽ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് ഒൻപത് സൈനികര്‍ മരിച്ചു. തെക്കൻ ലഡാക്കിലെ ന്യോമയിലെ കിയാരിയിലാണ് അപകടം ഉണ്ടായത്. ലേയില്‍ നിന്ന് സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.അപകട സമയം ഏകദേശം പത്തോളം സൈനികര്‍ വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. പരുക്കേറ്റ ഒരു സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ഇദ്ദേഹത്തിന്റെ സ്ഥിതിയും ഗുരുതരമാണെന്നാണ് വിവരം.
Read More »