KeralaNEWS

കോഴിക്കോട്-മൂന്നാര്‍ കെഎസ്‌ആര്‍ടിസി സമയവിവരങ്ങൾ

കോഴിക്കോട് നിന്ന് മൂന്നാറിലേക്ക് നാല് ബസുകളാണ് ഒരു ദിവസം സര്‍വീസ് നടത്തുന്നത്.

1. സ്വിഫ്റ്റ് ഡീലക്സ് എയര്‍ ബസ് 12:46AM- 7.51AM

ചങ്കുവെട്ടി തൃശൂര്‍ അങ്കമാലി പെരുമ്ബാവൂര്‍ അടിമാലി വഴി മൂന്നാറിലെത്തും. . 7 മണിക്കൂര്‍ 05 മിനിറ്റാണ് യാത്രാ സമയം.4 01 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.

Signature-ad

2. 04:30AM സൂപ്പര്‍ ഫാസ്റ്റ്

തിരൂര്‍- ഗുരുവായൂര്‍- നോര്‍ത്ത് പറവൂര്‍- ആലുവ- പെരുമ്ബാവൂര്‍ -അടിമാലി വഴി മൂന്നാറിലെത്തും.

നിലവില്‍ ഓണ്‍ലൈൻ ബുക്കിങ് സൗകര്യം ഇല്ല.

3. 03:00PM- സൂപ്പര്‍ ഫാസ്റ്റ്

തിരൂര്‍ -ഗുരുവായൂര്‍- നോര്‍ത്ത് പറവൂര്‍- ആലുവ-പെരുമ്ബാവൂര്‍- അടിമാലി വഴി

4. 10:50PM-06:30AM സൂപ്പര്‍ എക്സ്പ്രസ്സ്‌ എയര്‍ ബസ്

 

ചങ്കുവെട്ടി -തൃശൂര്‍- അങ്കമാലി- പെരുമ്ബാവൂര്‍- അടിമാലി വഴി മൂന്നാറിലെത്തും. 7 മണിക്കൂര്‍ 40 മിനിറ്റാണ് യാത്രാ സമയം. 381 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.

കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസ്

മൂന്നാറിലെ താമസത്തിന് ഏറ്റവും കുറഞ്ഞ നിരക്കില്‍ സംതൃപ്തമായ സൗകര്യങ്ങള്‍ നല്കുന്ന ഒന്നാണ് കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസുകള്‍. ഒരു രാത്രി മൂന്നാറില്‍ ഏറ്റവും കുറഞ്ഞ രീതിയില്‍ ഒരു താമസസൗകര്യം നല്കുന്നതാണിവ. വൈകിട്ട് 05:00 മുതല്‍ രാവിലെ 09:30 വരെ ചെലവഴിക്കാൻ എസി സ്ലീപ്പര്‍ ബസ് തിരഞ്ഞടുക്കാം. ബാഗുകള്‍ സൂക്ഷിക്കാനും സുഖമായി ഉറങ്ങാനും ഫോണ്‍ ചാര്‍ജ് ചെയ്യുവാനുമെല്ലാം ഇതില്‍ സൗകര്യമുണ്ട്. മൂന്നാര്‍ കെഎസ്‌ആര്‍ടിസി സ്റ്റാൻഡില്‍ തന്നെയാണ് ഇവയുള്ളത്.

മൂന്നാര്‍ സൈറ്റ് സീയിങ് കെഎസ്‌ആര്‍ടിസിയില്‍

 

മൂന്നാറിലെ കാഴ്ചകള്‍ കാണാൻ വണ്ടിപിടിച്ചു പോവുകയെന്നത് എല്ലാവര്‍ക്കും സാധ്യമല്ല. ഇവിടെയും നിങ്ങള്‍ക്ക് കെഎസ്‌ആര്‍ടിസി

മൂന്നാര്‍ സൈറ്റ് സീയിങ് ബസ് പ്രയോജനപ്പെടുത്താം. രാവിലെ 09:00ന് മൂന്നാര്‍ KSRTC സ്റ്റാൻഡില്‍ നിന്നും പുറപ്പെട്ടു 05:00 നു തിരികെ സ്റ്റാൻഡില്‍ എത്തുന്ന വിധത്തിലാണ് യാത്ര.

മൂന്നാറില്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍

1.സിഗനല്‍ പോയിന്റ്

2.ലോക്കര്‍ട്ട് ഫോട്ടോപോയിന്റ്

3.ഗ്യാപ് റോഡ് വ്യൂ

4.മലയ് കല്ലൻ ഗുഹ

5.ഓറഞ്ച് തോട്ടം

6.ആനയിറങ്കല്‍ ഡാം

7.ചതുരംഗപ്പാറ

8.ടീ മ്യൂസിയം എന്നിവിടങ്ങള്‍ യാത്രയില്‍ സന്ദര്‍ശിക്കാം,

മൂന്നാര്‍ സ്ലീപ്പര്‍ ബസും സൈറ്റ് സീയിങ് ബസും

ബുക്ക്‌ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്ബര്‍

9447331036,9446929036,

9895086324.

Back to top button
error: