Month: August 2023

  • Kerala

    അക്ഷയ കേന്ദ്രങ്ങളില്‍ നിരക്ക് വർധന

    തിരുവനന്തപുരം: സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട് സേവനങ്ങള്‍ നല്‍കുന്ന അക്ഷയ കേന്ദ്രങ്ങളില്‍ നിരക്ക് കൂട്ടാൻ തത്വത്തില്‍ ധാരണയായി.കൂടുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ തുറക്കാനും തീരുമാനമായിട്ടുണ്ട്. അഞ്ചുവര്‍ഷം മുമ്ബ് നിശ്ചയിച്ച നിരക്കിലെ വരുമാനം കൊണ്ട് സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഉടമകള്‍. വൈദ്യുതി, ഇന്റര്‍നെറ്റ് ചാര്‍ജ്ജ്, കെട്ടിട വാടക, ജീവനക്കാരുടെ വേതനം എന്നിവയെല്ലാം അഞ്ചുവര്‍ഷത്തിനുള്ളില്‍ കാര്യമായ വര്‍ദ്ധിച്ചിരുന്നു. കൂടുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ തുറക്കാനും തീരുമാനമായി. രണ്ട് അക്ഷയ കേന്ദ്രങ്ങള്‍ തമ്മിലുള്ള ദൂരപരിധി പഞ്ചായത്തുകളില്‍ ഒന്നര കിലോമീറ്ററും, മുനിസിപ്പാലിറ്റിയില്‍ ഒന്നും കോര്‍പ്പറേഷനില്‍ 700 മീറ്ററുമാക്കാനാണ് ആലോചിക്കുന്നത്. നിലവില്‍ 2, 700 അക്ഷയ കേന്ദ്രങ്ങളുണ്ട്.

    Read More »
  • India

    ഐസിയുവിൽ ഷൂ ഇട്ട് കയറിയ മേയറെ തടഞ്ഞു; പിന്നാലെ ആശുപത്രി പൊളിക്കാൻ ജെ.സി.ബി എത്തി

    ലഖ്‌നോ: ആശുപത്രി ഐ.സി.യുവില്‍ രോഗിയെ സന്ദര്‍ശിക്കാൻ എത്തിയ ലഖ്നോ മേയറോട് ഷൂ അഴിക്കാൻ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി പൊളിക്കാൻ ജെസിബി അയച്ച് നഗരസഭ. ബി.ജെ.പി ഉത്തര്‍പ്രദേശ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും ലഖ്‌നോ സിറ്റി നഗരസഭ മേയറുമായ സുഷമ ഖരക്‌വാളിനോടാണ് ഷൂ അഴിക്കാൻ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാൻ കൂട്ടാക്കാതെ മേയര്‍ ആശുപത്രി അധികൃതരുമായി രൂക്ഷമായ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ഇതിന് പിന്നാലെ, ആശുപത്രിക്ക് പുറത്ത് നോട്ടീസ് പതിച്ച നഗരസഭ അധികൃതര്‍, ആശുപത്രി പൊളിക്കാൻ ജെ.സി.ബിയുമായെത്തുകയും ചെയ്തു. തിങ്കളാഴ്ച ലഖ്‌നൗവിലെ താനാ ബിജ്‌നൗറിലെ സ്വകാര്യ ആശുപത്രിയായ വിനായക് മെഡികെയറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍(ഐ.സി.യു) ചികിത്സയിലായിരുന്ന വിരമിച്ച സൈനികനായ സുരൻ കുമാറിനെ സന്ദര്‍ശിക്കാനാണ് മേയര്‍ ആശുപത്രിയിലെത്തിയത്. മേയറും സഹപ്രവര്‍ത്തകരും ഷൂ ധരിച്ച്‌ ഐ.സി.യുവിലേക്ക് കടക്കാൻ ശ്രമിച്ചത് ജീവനക്കാര്‍ തടഞ്ഞു. ഇതിന് പിന്നാലെയാണ് ആശുപത്രി പൊളിക്കാൻ ജെ.സി.ബി അയച്ചത്. സംഭവം വിവാദമായതോടെ നഗരസഭ ജെസിബി പിൻവലിച്ചു.

    Read More »
  • Kerala

    എസ്‌ഐയുടെ വീട്ടില്‍ അമ്ബത്തഞ്ചുകാരൻ മരിച്ചനിലയില്‍

    മയ്യില്‍: ഗ്രേഡ്‌ എസ്‌ഐയുടെ വീട്ടില്‍ അമ്ബത്തഞ്ചുകാരനെ പരിക്കുകളോടെ മരിച്ചനിലയില്‍ കണ്ടെത്തി. കൊളച്ചേരിപ്പറമ്ബ് ലക്ഷംവീട് കോളനിക്ക് സമീപത്തെ കൊമ്ബൻ സജീവനെയാണ് ശരീരത്തിലാകെ പരിക്കേറ്റ്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്. മയ്യില്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ്‌ എസ്‌ഐ കൊയിലേരിയൻ ദിനേശന്റെ വീടിന്റെ വര്‍ക്ക് ഏരിയയിലാണ് മൃതദേഹം കമിഴ്ന്നു കിടക്കുന്ന രീതിയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ദിനേശനെ മയ്യില്‍ പോലീസ് ഇൻസ്പെക്ടര്‍ ടി.പി.സുമേഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇന്നലെ രാത്രി ഏഴുമണിയോടെ മയ്യില്‍ പോലീസ് സ്റ്റേഷനിലേക്ക് ഈ വിവരം നാട്ടുകാരാണ് അറിയിച്ചത്. ചുമട്ടു തൊഴിലാളിയായ സജീവൻ എസ്‌ഐയുടെ വീട്ടില്‍ സ്ഥിരമായി മദ്യപിക്കാനെത്താറുണ്ടെന്നും നാട്ടുകാർ പോലീസിനോട് പറഞ്ഞു. കാലിന് മര്‍ദനമേറ്റ് ചോരയൊലിച്ചനിലയിലായിരുന്നു സജീവന്റെ മൃതദേഹം.മദ്യപിച്ചശേഷം നടന്ന വാക്കേറ്റത്തെ തുടര്‍ന്ന് വിറകിൻ കൊള്ളി കൊണ്ടുള്ള അടിയേറ്റ് സജീവൻ മരിച്ചുവെന്നാനാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഒരാളല്ല ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്. ഇൻസ്‌പെക്ടര്‍ ടി.പി. സുമേഷും സംഘവും മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

    Read More »
  • NEWS

    ഒറ്റ യാത്രയിൽ 5 ഡാമുകൾ; പോകാം ഗവിയിലേക്ക്

    ഗവി യാത്രയില്‍ എന്താണ് കാണാനുള്ളതെന്ന് ചോദിച്ചാല്‍ അത് കാട് തന്നെയാണ് എന്നാണ് ഉത്തരം.70 കിലോമീറ്ററിലധികം ദൂരം കാടിനുള്ളിലൂടെ കടന്നു പോകുന്ന യാത്രയില്‍ ഓരോ കോണിലും പുത്തൻ കാഴ്ചകളും യാത്രാനുഭവങ്ങളുമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്.എന്നാല്‍ ഇതൊക്കെ കണ്ടുവരാം എന്നു പറഞ്ഞ് ചാടിയിറങ്ങിയാൽ അതു മുഴുവനായും ആസ്വദിക്കാൻ കഴിയണമെന്നുമില്ല. ഏതൊരു യാത്രയ്ക്കും തയ്യാറെടുക്കുന്നതു പോലെ തന്നെ ഗവി യാത്രയിലും എന്തൊക്കെ കാഴ്ചകളും ഏതൊക്കെ സ്ഥലങ്ങളുമാണ് കാത്തിരിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. കാടും കാട്ടിലൂടെയുള്ള സഫാരിയും പത്തനംതിട്ടയിലെ വലുതും ചെറുതുമായ പല അണക്കെട്ടുകളും കണ്ടുള്ള യാത്രയാണ് ഗവിയിലേക്കുള്ള യാത്രയുടെ പ്രധാന ആകര്‍ഷണം. ഗവിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത് ആങ്ങമൂഴിയിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്നാണ്.ഇവിടുന്ന് നേരേ പോകുന്നത് നാല് കിലോമീറ്റര്‍ അകലെയുള്ള കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിലേക്കാണ്.അടുത്തത് മൂഴിയാർ ഡാമാണ്. ഇവിടെ നിന്നും മൂഴിയാര്‍ ഡാമിലേക്ക് 14 കിലോമീറ്റര്‍ ദൂരമുണ്ട്. 1. മൂഴിയാര്‍ ഡാം സീതത്തോട് വില്ലേജില്‍ മൂഴിയാർ‌ നദിക്ക് കുറുകെയാണ് മൂഴിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. കെഎസ്‌ഇബിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ അണക്കെട്ട്…

    Read More »
  • Kerala

    പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ റിയാദില്‍ പോയി പിടികൂടിവന്ന മെറിൻ ജോസഫ് എന്ന ഐ പി എസ് ഓഫീസർ

    2017ലാണ് പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ സൗദി അറേബ്യയില്‍ ടൈലിന്റെ ജോലികള്‍ ചെയ്യുന്ന സുനില്‍ കുമാര്‍ ഭദ്രൻ എന്നയാള്‍ പീഡനത്തിനിരയാക്കിയത്. കൊല്ലത്തായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ഇയാള്‍ സൗദിയിലേയ്ക്ക് കടന്നുകളഞ്ഞു. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി മാസങ്ങള്‍ക്കുശേഷം ആത്മഹത്യ ചെയ്തു. കുട്ടിയെ സുനിലിന് പരിചയപ്പെടുത്തികൊടുത്ത അമ്മാവനും സങ്കടം താങ്ങാനാകാതെ ജീവനൊടുക്കി. കേരളത്തില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്‌ടിച്ച കേസായിരുന്നു ഇത്. 2019ലാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായി മെറിൻ ജോസഫ് ചുമതലയേല്‍ക്കുന്നത്. സുനില്‍ കുമാറിന്റെ തിരോധാനം പെൻഡിംഗ് കേസുകള്‍ പരിശോധിക്കുന്നതിനിടെയാണ് മെറിന്റെ ശ്രദ്ധയില്‍ സംഭവം പെടുന്നത്. തുടര്‍ന്ന് ഏറെ  പരിശ്രമങ്ങള്‍ക്കൊടുവില്‍ പ്രതിയെ സൗദിയില്‍ പോയി മെറിൻ ജോസഫ് പിടികൂടി കേരളത്തില്‍ എത്തിക്കുകയായിരുന്നു. മെറിൻ ജോസഫിനെ ഏറെ പ്രശസ്‌തയാക്കിയ കേസായിരുന്നു ഇത്. എറണാകുളം സ്വദേശിയായ മെറിൻ ജോസഫിന് കുട്ടിക്കാലം മുതല്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതി ജയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആറാം ക്ളാസിലായപ്പോള്‍ മനസില്‍ സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം ഉറപ്പിച്ചു. തുടര്‍ന്നുള്ള കഠിന ശ്രമത്തില്‍ 2012ല്‍ ആദ്യ…

    Read More »
  • NEWS

    കുമരകം കായലും പിന്നെ കരിമീനും കപ്പയും കള്ളും ! ഓണത്തിന് പോകാം കോട്ടയത്തേക്ക്

    കോട്ടയത്തിന്റെ തനത് രുചികൾ ആസ്വദിക്കണമെങ്കിൽ ഷാപ്പിൽ തന്നെ പോകണം.ഇല്ലെങ്കിൽ കോട്ടയത്തു നിന്ന് പെണ്ണ് കെട്ടണം.മറ്റു വഴികൾ ഒന്നുംതന്നെ ഇല്ല.മീനച്ചിലാറിന്റെയും വേമ്പനാട് കായലിന്റെയും കുളിരും കുമരകത്തെ താമസവും ബോട്ട് യാത്രയും ഉൾപ്പടെയുള്ള  കോട്ടയത്തിന്റെ രുചികൾ നമ്മുടെയൊക്കെ ഭാവനകൾക്കും അപ്പുറത്താണ്..! കോട്ടയത്തിന്റെ രുചികളിൽ  തേങ്ങാകൊത്തിട്ട് വരട്ടിയ ബീഫും കള്ളപ്പവും ചിക്കനും പിടിയും പാലപ്പവും വാഴയിലയിൽ കിടന്ന് പൊരിഞ്ഞു വെന്ത കരിമീനുമെല്ലാമുണ്ട്.കപ്പയും കുടമ്പുളിയിട്ട് വറ്റിച്ച മീനും രാവിലെ, ഉച്ചയ്ക്ക് മോരുകാച്ചിയതും പയറു തോരനും മീൻ വറുത്തതും ഒരിത്തിരി അച്ചാറും കൂട്ടിയുള്ള ഊണും രാത്രിയിലെ കഞ്ഞികുടിയുമെല്ലാം കോട്ടയംകാർക്ക് ഇന്നും മാറ്റമില്ലാതെ തുടരുന്ന ശീലങ്ങളാണ്.എന്നാൽ കോട്ടയംകാരുടെ മാസ്റ്റർപീസ് എന്നു പറയുന്നത് കള്ളും കപ്പയും കരിമീനുമാണ്. തേങ്ങക്കൊത്തിട്ട് വരട്ടിയ ബീഫിന്റെ രുചിയും എരിവും കുറയുന്നതിന് മുന്നേ  കുമരകത്തേക്ക് വച്ചുപിടിക്കണം.കോട്ടയത്തിന്റെ സ്വന്തം കരിമീൻ രുചിയറിയാൻ വേറെ എവിടെ പോകാനാണ്. കരിമീൻ പൊള്ളിച്ചതാണ് കോട്ടയംകാരുടെ മാസ്റ്റർപീസ്. വാട്ടിപൊതിഞ്ഞ വാഴയിലയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് മെല്ലെ വെന്ത് ആകമാനം മസാല പൊതിഞ്ഞ കരിമീന്റെ പ്രശസ്തി…

    Read More »
  • Kerala

    പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചാൽ രക്ഷിതാവിന്/വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്നുവര്‍ഷം തടവും 

    പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്‍കിയ രക്ഷിതാവിന്/വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്നുവര്‍ഷം തടവും ലഭിക്കും.കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. വാഹനം ഓടിച്ച കുട്ടിക്ക് പിന്നീട് 18 വയസ്സായാലും ലൈസൻസ് കിട്ടില്ല.ഏഴുവര്‍ഷം കഴിഞ്ഞ് മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ പറ്റൂ.മോട്ടോര്‍ വാഹനനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ 2019-ലാണ് നിലവില്‍ വന്നത്. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ഇരുചക്രവാഹനം ഓടിക്കാൻ നല്‍കിയതിന് അമ്മമാര്‍ക്ക് അടുത്തിടെ കോടതി പിഴചുമത്തിയിരുന്നു.വടകരയിലും തലശ്ശേരിയിലുമാണ് കോടതികള്‍ അമ്മമാരെ ശിക്ഷിച്ചത്. 16-കാരനായ മകന് ബൈക്ക് ഓടിക്കാൻ നല്‍കിയ തലശ്ശേരി ചൊക്ലി കവിയൂര്‍ സ്വദേശിനിക്ക് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 30,000 രൂപയാണ് പിഴ വിധിച്ചത്. സ്കൂള്‍വിദ്യാര്‍ഥിയായ മകൻ ഏപ്രില്‍ മൂന്നിന് കവിയൂര്‍-പെരിങ്ങാടി റോഡില്‍ അപകടകരമായ നിലയില്‍ ബൈക്ക് ഓടിച്ചിരുന്നു. ചൊക്ളി സബ് ഇൻസ്പെക്ടര്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. വാഹന ഉടമ ജീവിച്ചിരിപ്പില്ലെന്നും വാഹനം കൈവശംവെച്ച്‌ കുട്ടിക്ക് ഓടിക്കാൻ നല്‍കിയത് മാതാവാണെന്നും കണ്ടെത്തി.…

    Read More »
  • Food

    ഓണത്തിന് അവിയൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ

    ഓണത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എല്ലാവരും ഓണത്തിരക്കിലാണ്. ഓണപ്പൂക്കളവും ഓണസദ്യയും ആണ് ഓണത്തിന് പ്രധാനപ്പെട്ടത്. വിവഭ സമൃദ്ധമായ സദ്യയില്‍ ഒഴിച്ചുനിര്‍ത്താൻ പറ്റാത്ത ഒരു വിഭവമാണ് അവിയല്‍. അവിയല്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടാകും. പക്ഷേ പലപ്പോഴും അവിയല്‍ തയ്യാറാക്കിയാല്‍ നമ്മള്‍ വിചാരിക്കുന്നു പോലെ കിട്ടണം എന്നില്ല. രുചി റെഡിയായാലും കുറുകിനില്‍ക്കാതെ പരന്നുപോകുന്നതാണ് ഭൂരിഭാഗവും നേരിടുന്ന പ്രശ്നം. ഈ ഓണത്തിന് നമുക്ക് നല്ല അടിപൊളി അവിയല്‍ ഉണ്ടാക്കിയാലോ. വിളമ്ബിയാല്‍ പരന്നൊഴുകാത്ത നല്ല കുറുകി നില്‍ക്കുന്ന വായില്‍ വെള്ളമൂറുന്ന അവിയല്‍ തയ്യാറാക്കിയാലോ. വളരെ എളുപ്പത്തില്‍ തയ്യാറാക്കാൻ സാധിക്കുന്ന റെസിപ്പിയാണ് പങ്കുവെയ്ക്കുന്നത്. അവിയല്‍: ആവശ്യമായ സാധനങ്ങള്‍ വെള്ളരി – 200 ഗ്രാം ചേന – 200 ഗ്രാം പടവലങ്ങ – 200 ഗ്രാം പച്ചക്കായ – 2 എണ്ണം കോവയ്ക്ക – 150 ഗ്രാം തക്കാളി – 100 ഗ്രാം പച്ചപ്പയര്‍ – 200 ഗ്രാം മുരിങ്ങിക്ക – 3 എണ്ണം കാരറ്റ് –…

    Read More »
  • Kerala

    ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണത്തില്‍ ഒന്നാമതായി കേരളം; നേട്ടം കൊയ്തത് മഹാരാഷ്ട്രയെയും ഗോവയെയും മറികടന്ന്

    തിരുവനന്തപുരം: ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നിലെത്തി കേരളം. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗോവ എന്നി സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം ആദ്യമെത്തിയത്. താമസ സൗകര്യവുമായി ബന്ധപ്പെട്ട നാഷണല്‍ ഡേറ്റാബേസ് ഫോര്‍ അക്കോമഡേഷന്‍ യൂണിറ്റ് കണക്കുകള്‍ അനുസരിച്ചാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണത്തില്‍ കേരളം ഒന്നാമതെത്തിയത്. റാങ്കിങ്ങ് അനുസരിച്ച്‌ മഹാരാഷ്ട്രയില്‍ 35 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ആണ് ഉള്ളത്. ഗോവയില്‍ ഇത് 32 ആണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 27 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്ളതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 45 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ആണ് ഉള്ളത്. ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വഹിച്ച വലിയ പങ്കാണ് ഈ‌ നേട്ടത്തിന് കാരണമെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് അറിയിച്ചു. സ്വകാര്യ മേഖലയും കേരള ടൂറിസത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇക്കാരണത്താല്‍ കേരളത്തിലേക്കുള്ള ദേശീയ, രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധന…

    Read More »
  • India

    ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അശ്ലീല ദൃശ്യങ്ങള്‍; പോലീസ് ഉദ്യോഗസ്ഥന്റെ മക്കൾ അറസ്റ്റിൽ

    ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മക്കൾ അറസ്റ്റിൽ.മുംബൈയിലാണ് സംഭവം. 19 ഉം 21 ഉം വയസ് പ്രായമുള്ള സഹോദരങ്ങളാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. മുംബൈയില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മക്കളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിച്ച്‌ പ്രചരിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് അശ്ലീല വീഡിയോകളാക്കി മാറ്റുകയായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ  പെണ്‍കുട്ടികള്‍ പോലീസിനെ സമീപിക്കുകയായിരുന്നു.പോക്‌സോ, അതിക്രമം അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തെതന്ന്  പൊലീസ് പറയുന്നു.

    Read More »
Back to top button
error: