FeatureNEWS

ഒറ്റ യാത്രയിൽ 5 ഡാമുകൾ; പോകാം ഗവിയിലേക്ക്

വി യാത്രയില്‍ എന്താണ് കാണാനുള്ളതെന്ന് ചോദിച്ചാല്‍ അത് കാട് തന്നെയാണ് എന്നാണ് ഉത്തരം.70 കിലോമീറ്ററിലധികം ദൂരം കാടിനുള്ളിലൂടെ കടന്നു പോകുന്ന യാത്രയില്‍ ഓരോ കോണിലും പുത്തൻ കാഴ്ചകളും യാത്രാനുഭവങ്ങളുമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്.എന്നാല്‍ ഇതൊക്കെ കണ്ടുവരാം എന്നു പറഞ്ഞ് ചാടിയിറങ്ങിയാൽ അതു മുഴുവനായും ആസ്വദിക്കാൻ കഴിയണമെന്നുമില്ല.

ഏതൊരു യാത്രയ്ക്കും തയ്യാറെടുക്കുന്നതു പോലെ തന്നെ ഗവി യാത്രയിലും എന്തൊക്കെ കാഴ്ചകളും ഏതൊക്കെ സ്ഥലങ്ങളുമാണ് കാത്തിരിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. കാടും കാട്ടിലൂടെയുള്ള സഫാരിയും പത്തനംതിട്ടയിലെ വലുതും ചെറുതുമായ പല അണക്കെട്ടുകളും കണ്ടുള്ള യാത്രയാണ് ഗവിയിലേക്കുള്ള യാത്രയുടെ പ്രധാന ആകര്‍ഷണം.

ഗവിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത് ആങ്ങമൂഴിയിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്നാണ്.ഇവിടുന്ന് നേരേ പോകുന്നത് നാല് കിലോമീറ്റര്‍ അകലെയുള്ള കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിലേക്കാണ്.അടുത്തത് മൂഴിയാർ ഡാമാണ്. ഇവിടെ നിന്നും മൂഴിയാര്‍ ഡാമിലേക്ക് 14 കിലോമീറ്റര്‍ ദൂരമുണ്ട്.

Signature-ad

1. മൂഴിയാര്‍ ഡാം

സീതത്തോട് വില്ലേജില്‍ മൂഴിയാർ‌ നദിക്ക് കുറുകെയാണ് മൂഴിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. കെഎസ്‌ഇബിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ അണക്കെട്ട് കക്കി റിസര്‍വോയറിന് തൊട്ടടുത്തായാണുള്ളത്. 1979 ലാണ് മൂഴിയാര്‍ ഡാം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഗവി യാത്രയില്‍ മൂഴിയാര്‍ ഡാമിന് മുകളിലൂടെ ബസ് കടന്നു പോകും..

2. കക്കി ഡാം

യാത്രയില്‍ കാണുന്ന രണ്ടാമത്തെ ഡാം കക്കി ആണ്. പമ്ബയുടെ പോഷകനദിയായ കക്കി നദിയില്‍ ആണ് കക്കി ഡാം നിര്‍മ്മിച്ചിരിക്കുന്നത്. 1966-ലാണ് കക്കി ഡാം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇത് പ്രവര്‍ത്തിക്കുന്നതാവട്ടെ, പമ്ബാ നദിയിലെയും കക്കി നദിയിലെയും വെള്ളം ഉപയോഗിച്ചുമാണ്. പമ്ബ അണക്കെട്ടില്‍നിന്ന് 3.21 കിലോമീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ തുരങ്കം വഴിയാണ് വെള്ളം ഇവിടേക്ക് കൊണ്ടുവരുന്നത്. കക്കി ഡാമിനു മുകളിലൂടെ നടക്കാനും യാത്രക്കാര്‍ക്ക് അനുമതിയുണ്ട്.

3. ആനത്തോട് ഡാം

ഗവി യാത്രയില്‍ സന്ദര്‍ശിക്കുന്ന മൂന്നാമത്തെ അണക്കെട്ടാണ് ആനത്തോട് ഡാം.കക്കി അണക്കെട്ടിലെ വെള്ളം ഒഴുകിപ്പോകുന്നത് തടയുക എന്ന ലക്ഷ്യത്തില്‍ നിര്‍മ്മിച്ചിരിക്കുന്നതാണ് ആനത്തോട് ഡാം. കക്കിയുടെ പാര്‍ശ്വ അണക്കെട്ട് എന്ന നിലയിലാണ് ഇതിനെ കണക്കാക്കുന്നത്. കക്കിയിലെയും ആനത്തോട് അണക്കെട്ടിലെയും വെള്ളം ശബരി പദ്ധതിയില്‍ എത്തിക്കാനായുള്ള പെൻസ്റ്റോക്ക് പൈപ്പുകള്‍ ഈ യാത്രയില്‍ കാണാം. 1967 ല്‍ ആണിത് നിര്‍മ്മാണം പൂര്‍ത്തിയായത്

4. കൊച്ചുപമ്ബ ഡാം

ഗവി യാത്രയില്‍ കാണുന്ന അടുത്ത അണക്കെട്ട് കൊച്ചുപമ്ബ ഡാം ആണ്.പമ്ബാ നദിക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ അഞ്ച് അണക്കെട്ടുകളില്‍ ഒന്ന് കൂടിയാണ്. കൊച്ചുപമ്ബയില്‍ ബോട്ടിങ് സൗകര്യങ്ങള്‍ ലഭ്യമാണ്. കെഎസ്‌ഇബിയുടെ ഇൻസ്പെക്ഷൻ ബംഗ്ലാവ്, കാന്‍റീൻ എന്നിവ ഇവിടെയുണ്ട്.

5. ഗവിയാര്‍ അണക്കെട്ട്

ഗവി യാത്രയില്‍ കാണുന്ന അവസാന അണക്കെട്ടാണ് ഗവിയാര്‍ അണക്കെട്ട് അഥവാ ഗവി ഡാം. കോണ്‍ക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടായ ഇത് ഗവിയാര്‍ പുഴക്കു കുറുകെ 1989-ല്‍ ആണ് നിര്‍മ്മിച്ചത്. സ്പില്‍വേ ഇല്ലാത്ത അണക്കെട്ടും കൂടിയാണിത്. പെരിയാര്‍ ദേശീയോദ്യാനത്തോട് ചേര്‍ന്നുള്ള വനമേഖലയിലാണ് ഇതുള്ളത്.ആങ്ങമൂഴി ചെക്ക് പോസ്റ്റില്‍ നിന്ന് ഇവിടേക്ക് 62 കിലോമീറ്ററാണ് ദൂരം.

Back to top button
error: