Month: August 2023

  • India

    ചന്ദ്രോപരിതലത്തില്‍ ഇന്ത്യന്‍ മുദ്ര; റോവര്‍ ചന്ദ്രനിലിറങ്ങി

    ന്യൂഡല്‍ഹി: ബഹിരാകാശ ദൗത്യത്തിലെ നിര്‍ണായക നേട്ടം കൈവരിച്ചതിന് പിന്നാലെ; ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തില്‍ പതിപ്പിച്ച് ചന്ദ്രയാന്‍. ചന്ദ്രയാനിലെ പ്രഗ്യാന്‍ റോവറിന്റെ ചക്രങ്ങള്‍ ചന്ദ്രനില്‍ പതിച്ചതോടെയാണ് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ പേരും പതിഞ്ഞത്. 41 ദീവസം നീണ്ട ദൗത്യത്തിനൊടുവിലാണ് ചന്ദ്രയാന്‍-3 ഇന്നലെ വൈകിട്ട് 6.04 ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ചന്ദ്രയാന്‍ 3 യിലെ ലൂണാര്‍ മൊഡ്യൂളില്‍ വിക്രം ലാന്‍ഡര്‍, 26 കിലോ ഭാരമുള്ള പ്രഗ്യാന്‍ റോവര്‍ എന്നിവ അടങ്ങിയിരിക്കുന്നു. ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങ്ങിന് നാലു മണിക്കുറുകള്‍ക്ക് ശേഷമാണ് പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങിയത്. ലാന്‍ഡര്‍ മൊഡ്യൂളിന്റെ ഇള്ളിലുള്ള റോവര്‍ റാംപിലൂടെയാണ് പുറത്തിറങ്ങിയത്. റോവര്‍ പുറത്തിറങ്ങാന്‍ നാലു മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെ സമയമെടുത്തേക്കാമെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. സോമനാഥ് വ്യക്തമാക്കിയിരുന്നത്. വൈകാതെ റോവര്‍ ചന്ദ്രോപരിതലത്തില്‍ പഠനങ്ങള്‍ ആരംഭിക്കും. ചന്ദ്രനില്‍ സഞ്ചരിച്ചുകൊണ്ട് പ്രഗ്യാന്‍ റോവറാണ് വിവരങ്ങള്‍ കൈമാറുക. ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന റോവര്‍ വിവരങ്ങള്‍…

    Read More »
  • NEWS

    വോട്ട് ചെയ്യാൻ പാക്കിസ്ഥാനിക്കൊപ്പം ശ്രീജ പുതുപ്പള്ളിയിലേക്ക്

    കോട്ടയം:പാകിസ്താന്‍കാരന്‍ തൈമൂര്‍ ഇത്തവണത്തെ ഓണം ആഘോഷിക്കാൻ കോട്ടയത്തെ പുതുപ്പള്ളിയിൽ എത്തും.എന്നാൽ ഭർത്താവിനൊപ്പം പുതുപ്പള്ളിയിൽ എത്തുന്ന ശ്രീജയ്ക്ക് ഓണം ആഘോഷിക്കുന്നതിനോടൊപ്പം വോട്ട് ചെയ്യാനും അവസരം ലഭിക്കും. 2018 ല്‍ വിവാഹം കഴിഞ്ഞത് മുതല്‍ ഇന്ത്യന്‍ വിസ കിട്ടാന്‍ കാത്തിരിക്കുന്ന തൈമൂറിന് ഒടുവില്‍ കഴിഞ്ഞയാഴ്ച അക്കാര്യം സഫലമായി.പാകിസ്താന്‍കാരനാണ് തൈമൂര്‍ താരിക്ക്.യുഎഇ യിലെ അജ്മാനിലാണ് ദമ്ബതികള്‍ ഇപ്പോഴുള്ളത്. തൈമൂറിന്റെ വിസ ശരിയായതോടെ ശ്രീജയുടെ നാട്ടില്‍ ഒരു ചെറിയ സന്ദര്‍ശനത്തിനായി ഒരുങ്ങുകയാണ് ഇവര്‍. നാട്ടിലെത്തുന്ന 35 കാരിക്ക് ഇത്തവണ പുതുപ്പള്ളിയില്‍ സെപ്തംബര്‍ 5 ന് തന്റെ വോട്ട് ചെയ്യാനും അവസരം കിട്ടും. യുഎഇയിലെ ഒരു ക്ലിനിക്കില്‍ നഴ്‌സായ ശ്രീജ 2010 ലാണ് ജോലിക്കായി ഷാര്‍ജയില്‍ എത്തിയത്. ക്ലിനിക്കില്‍ വെച്ചാണ് തൈമൂറും ശ്രീജയും തമ്മില്‍ ആദ്യമായി കണ്ടുമുട്ടിയതും.ഒരു വര്‍ഷത്തോളം ഇരുവരും സൗഹൃദം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനുശേഷം ആദ്യമായി വിവാഹാലോചന നടത്തിയത് തൈമൂറായിരുന്നു.നേരിട്ടേക്കാവുന്ന പരിണിതഫലത്തെക്കുറിച്ച്‌ രണ്ടാമത് ഒന്നുകൂടി ആലോചിക്കാതെ ശ്രീജ യെസ് പറഞ്ഞു. പിന്നെയും കുറേ വര്‍ഷങ്ങള്‍ എടുത്താണ് ഇരുവരും…

    Read More »
  • NEWS

    പ്രിഗോഷിന്റെ വിമാനം തകര്‍ന്നുവീണതെന്ന് റഷ്യ, വെടിവെച്ചിട്ടതെന്ന് വാഗ്‌നര്‍; ദുരൂഹത തുടരുന്നു

    മോസ്‌കോ: റഷ്യയില്‍ സായുധ അട്ടിമറിക്ക് ശ്രമിച്ച വാഗ്‌നര്‍ കൂലിപ്പട്ടാള മേധാവി യെവ്ഗെനി പ്രിഗോഷിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. വിമാനം തകര്‍ന്നുവീണതാണെന്നാണ് റഷ്യന്‍ ഭരണകൂടം നല്‍കുന്ന വിശദീകരണം. എന്നാല്‍, പ്രിഗോഷിന്‍ സഞ്ചരിച്ചിരുന്ന ചെറുവിമാനം വ്യോമപ്രതിരോധവിഭാഗം വെടിവെച്ചിടുകയായിരുന്നെന്ന വാദവുമായി വാഗ്‌നര്‍ അനുകൂല ടെലിഗ്രാം ചാനലായ ഗ്രേസോണ്‍ രംഗത്തെത്തിയിട്ടുണ്ട്. ഫ്‌ളൈറ്റ് ട്രാക്കിങ്ങ് ഡാറ്റയനുസരിച്ച് 30 സെക്കന്‍ഡിനുള്ളില്‍ അദ്ദേഹം സഞ്ചരിച്ച വിമാനം 28,000 അടി ഉയരത്തില്‍ നിന്നും 8000 അടിയോളം താഴ്ചയിലേക്ക് പതിച്ചു. അതേസമയം, തകര്‍ച്ചയുടെ മുന്‍പ് വരെ വിമാനത്തിന് സാങ്കേതികമായി തകരാറുകളൊന്നുമില്ലായിരുന്നു എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ റഷ്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിഗോഷിന്‍ ഉള്‍പ്പെടെ 10 പേരുണ്ടായിരുന്ന വിമാനമാണ് തകര്‍ന്നത്. ഇതില്‍ വാഗ്‌നര്‍ സഹസ്ഥാപകന്‍ ദിമിത്രി ഉത്കിനും ഉള്‍പ്പെടുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മോസ്‌കോയില്‍നിന്ന് സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് പോകുകയായിരുന്ന വിമാനം കുഷന്‍കിനോ ഗ്രാമത്തിനു സമീപമാണ് തകര്‍ന്നുവീണത്. അതിനിടെ, വിമാനം തകര്‍ന്നുവീഴുന്നതിന്റെ ചില ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആകാശത്ത് നിന്ന് തകര്‍ന്ന് വിമാനം താഴേക്ക് പതിക്കുന്നതായാണ് ദൃശ്യങ്ങള്‍. ശേഷം…

    Read More »
  • India

    വിരമിക്കാനൊരുങ്ങുന്ന ഇ.ഡി. ഡയറക്ടറെ വിടമാട്ടേന്‍? ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസര്‍ തസ്തിക സൃഷ്ടിക്കാന്‍ കേന്ദ്രം

    ന്യൂഡല്‍ഹി: ചീഫ് ഓഫ് ഡിഫന്‍സ് (സി.ഡി.എസ്.), നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ (എന്‍.എസ്.എ.) എന്നിവയ്ക്ക് സമാനമായി ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഓഫ് ഇന്ത്യ (സി.ഐ.ഒ.) എന്ന തസ്തിക സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇ.ഡി മേധാവി സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന സഞ്ജയ് കുമാര്‍ മിശ്രയായിരിക്കും ഈ പദവിയിലേക്ക് എത്തുകയെന്നാണ് സൂചനകള്‍ ഇത് നിലവില്‍ വരുന്നതോടെ സി.ബി.ഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇ.ഡി.) ന്റെയും മേധാവിമാര്‍ സി.ഐ.ഒയോട് ആയിരിക്കും റിപ്പോര്‍ട്ട് ചെയ്യേണ്ടി വരികയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസര്‍, പ്രധാനമന്ത്രിയുടെ ഓഫീസിനോട് നേരിട്ടായിരിക്കും റിപ്പോര്‍ട്ട് ചെയ്യുക. 2019-ലാണ് മോദി സര്‍ക്കാര്‍ ചീഫ് ഓഫ് ഡിഫന്‍സ് എന്ന തസ്തിക സൃഷ്ടിച്ചത്. മൂന്ന് സേനാവിഭാഗങ്ങളുടെയും മേധാവിമാര്‍ സി.ഡി.എസിനോടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്‍.എസ്.എയോടുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇ.ഡിയുടെയും സി.ബി.ഐയുടെയും അന്വേഷണമേഖലകള്‍ പലപ്പോഴും ഇടകലര്‍ന്നു കിടക്കുന്നു എന്നതിനാലാണ് സര്‍ക്കാര്‍ ഇത്തരമൊരു തസ്തിക സൃഷ്ടിക്കലിലേക്ക് കടക്കാന്‍ കാരണമെന്നാണ് സൂചന. കള്ളപ്പണം…

    Read More »
  • Kerala

    ഹൃദയാഘാതം; മലയാളി വിദ്യാർഥി ട്രെയിനിൽ മരിച്ചു

    മാവേലിക്കര: ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥി മരിച്ചു. ബംഗളൂരുവിനുള്ള സ്‌പെഷല്‍ ട്രെയിനില്‍ ഈറോഡിനടുത്തു പുലര്‍ച്ചെ നാലിനാണ് സംഭവം. അറുന്നൂറ്റിമംഗലം പുതിയവീട്ടില്‍ ശ്രീഹരിയുടെയും ഭരണിക്കാവ് വടക്ക് നല്ലവീട്ടില്‍ ദീപയുടെയും മകന്‍ ധ്രുവന്‍ ആണ് മരിച്ചത്. 21 വയസ്സായിരുന്നു. അച്ഛന്‍ ശ്രീഹരിക്കൊപ്പം ഒരാഴ്ച മുമ്ബ് നാട്ടിലെത്തിയ ധ്രുവന്‍ അച്ഛനൊപ്പം കായംകുളത്തുനിന്ന് ചൊവ്വ വൈകിട്ടാണ് ബംഗളൂരുവിന് യാത്രതിരിച്ചത്. താഴത്തെ ബര്‍ത്തില്‍ ഉറങ്ങാന്‍ കിടന്ന ധ്രുവനെ, പുലര്‍ച്ചെ നാലിന് ശ്രീഹരി വിളിച്ചപ്പോള്‍ ഉണര്‍ന്നില്ല. ഹൃദയാഘാതമാണ് കാരണമെന്നു പറയുന്നു. ബിരുദ പഠനം കഴിഞ്ഞ ധ്രുവന്‍ ബംഗളൂരുവില്‍ ഉപരിപഠനത്തിലായിരുന്നു.അച്ഛന്‍ ശ്രീഹരിക്ക് ബംഗളൂരുവില്‍ ബിസിനസാണ്. അമ്മ ദീപ അവിടെത്തന്നെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്. സഹോദരന്‍ ദേവനന്ദനന്‍

    Read More »
  • Kerala

    മിനിലോറി ഉയര്‍ത്താന്‍ എത്തിയ ക്രെയിന്‍ മറിഞ്ഞു; ഓപ്പറേറ്റര്‍ മരിച്ചു

    കണ്ണൂര്‍: പട്ടുവത്ത് മറിഞ്ഞ മിനിലോറി ഉയര്‍ത്താന്‍ എത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. കണ്ണപുരം സ്വദേശി മുസ്തഫയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45 ഓടേയാണ് സംഭവം. മുതുക്കുട എല്‍പി സ്‌കൂളിന് സമീപത്താണ് അപകടം ഉണ്ടായത്. മറിഞ്ഞ മിനിലോറി ഉയര്‍ത്താന്‍ എത്തിയ ക്രെയിന്‍ മറിഞ്ഞ് മുസ്തഫ ക്രെയിനില്‍ കുടുങ്ങുകയായിരുന്നു. അഗ്‌നിരക്ഷാസേന എത്തിയാണ് മുസ്തഫയെ പുറത്തെടുത്തത്. മൃതദേഹം കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.    

    Read More »
  • Kerala

    ചേര്‍ത്തലയില്‍ ഓട്ടത്തിനിടെ കാറിനു തീപിടിച്ചു; ഓടിച്ചിരുന്ന സ്ത്രീ കഷ്ടിച്ച് രക്ഷപ്പെട്ടു

    ആലപ്പുഴ: ഓട്ടത്തിനിടെ കാറിനു തീപിടിച്ചു. ഉടന്‍ നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍, ഓടിച്ചിരുന്ന സ്ത്രീ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കണിച്ചുകുളങ്ങര ചെത്തി റോഡില്‍ പടവൂര്‍ ജംക്ഷനു സമീപം ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. പട്ടണക്കാട് ഹരിശ്രീ ഭവനില്‍ ഇന്ദിര വിഘ്‌നേശ്വരന്റെ കാറാണ് കത്തിനശിച്ചത്. കാര്‍ ഓടിച്ചിരുന്ന ഇന്ദിര (64) പൊക്ലാശേരിയിലെ കുടുംബ വീട്ടില്‍ വന്നു മടങ്ങുമ്പോള്‍ കാറിന്റെ മുന്‍ഭാഗത്ത് പുക ഉയരുകയായിരുന്നു. ഉടന്‍ കാര്‍ നിര്‍ത്തി ഇന്ദിര പുറത്തിറങ്ങിയതിനു പിന്നാലെ തീ ആളിപ്പടര്‍ന്ന് കാര്‍ പൂര്‍ണമായി കത്തിനശിച്ചു. സമീപവാസികളും റോഡിലുണ്ടായിരുന്നവരും ഓടിയെത്തി വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. 10 വര്‍ഷം പഴക്കമുള്ളതാണ് കാര്‍. ചേര്‍ത്തലയില്‍നിന്ന് അഗ്‌നിരക്ഷാ സേനയും മാരാരിക്കുളത്തുനിന്ന് പോലീസും സ്ഥലത്തെത്തി. കാര്‍ ഇന്നു വിശദമായി പരിശോധിച്ചതിനു ശേഷമേ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനാകൂവെന്ന് പോലീസ് അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരം മലയിന്‍കീഴ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഓടിച്ചിരുന്ന കാറിനു തീപിടിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അനീഷ്…

    Read More »
  • India

    ഗുജറാത്തി, പഞ്ചാബി ഭാഷകൾ ഉൾപ്പെടുത്തി ഗൂഗിള്‍ ന്യൂസ്

    പുതിയതായി രണ്ട് ഇന്ത്യൻ ഭാഷകൾ കൂടി ഉൾപ്പെടുത്തി ഗൂഗിൾ ന്യൂസ്.ഗുജറാത്തി, പഞ്ചാബി എന്നിവയാണ് ഗൂഗിള്‍ ന്യൂസില്‍ പുതിയതായി ഉള്‍പ്പെടുത്തിയ ഭാഷകള്‍. ഇതോടെ ഇന്ത്യയിലെ മൊത്തം 10 ഭാഷകളാണ് ഗൂഗിള്‍ ന്യൂസില്‍ ലഭ്യമാകുന്നത്. ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുഗു എന്നിവയാണ് നിലവില്‍ ലഭ്യമാകുന്ന മറ്റ് ഭാഷകള്‍. ഗൂഗിള്‍ ന്യൂസില്‍ കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്തിയതിലൂടെ ഇന്‍റര്‍നെറ്റിലെ ഇന്ത്യൻ ഭാഷകളുടെ വിപുലീകരണമാണ് ആഗ്രഹിക്കുന്നതെന്നും അതുവഴി കൂടുതല്‍ ഉപയോക്താക്കള്‍ക്ക് വാര്‍ത്തകള്‍ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും ഗൂഗിള്‍ ഇന്ത്യയുടെ കണ്‍ട്രി മാനേജറും വൈസ് പ്രസിഡന്‍റുമായ സഞ്‌ജയ് ഗുപ്‌ത പ്രസ്‌താവനയിലൂടെ അറിയിച്ചു. അതേസമയം ഫേസ്‌ബുക്കില്‍ നിന്നും ഗൂഗിളില്‍ നിന്നും മാധ്യമ പ്രവര്‍ത്തനത്തെ നീക്കം ചെയ്യുന്നതിനെ കുറിച്ച്‌ മെറ്റ വിശദീകരണം നല്‍കിയിട്ടില്ല.ജൂണില്‍ ന്യൂസ് പ്ലാറ്റ്‌ഫോമുകളില്‍ പങ്കിടുന്ന വാര്‍ത്തകളുടെ മീഡിയ ഔട്ട്‌ലെറ്റുകള്‍ക്ക് ഗൂഗിളും മെറ്റയും പണം നല്‍കണമെന്നുള്ള ബില്ല് കാനഡ സെനറ്റ് പാസാക്കിയിരുന്നു. ഓണ്‍ലൈൻ വാര്‍ത്താ നിയമം നാല് മാസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.

    Read More »
  • Kerala

    ഗാന്ധിജിയും അംബേദ്കറും പിന്നെ ടീച്ചറും! കെ.കെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍

    കണ്ണൂര്‍: സര്‍വകലാശാല എം.എ ഇംഗ്ലീഷ് സിലബസില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ആത്മകഥയും. ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന പേരിലാണ് ഷൈലജയുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒന്നാം സെമസ്റ്ററിന്റെ ‘ലൈഫ് റൈറ്റിംഗ്’ എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാന്‍ ഉള്ളത്. സിലബസ് രാഷ്ട്രീയവല്‍ക്കരണമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യാപക സംഘടനായ കെപിസിടിഎ ആരോപിച്ചു. ഇതോടെ സംഭവം വിവാദമായിട്ടുണ്ട്. സിലബസില്‍ പോലും രാഷ്ട്രീയവല്‍ക്കരണം നടത്താന്‍ വൈസ് ചാന്‍സലര്‍ തയ്യാറായിരിക്കുകയാണ്. രാഷ്ട്രീയ യജമാനന്മാരുടെ ഭാര്യമാരെ കണ്ണൂര്‍ സര്‍വകലാശാലയിലെ വകുപ്പുകളില്‍ തിരുകിക്കയറ്റാന്‍ ഏതറ്റം വരെ പോകാനും നിലപാടെടുത്ത വൈസ് ചാന്‍സലറുടെ രാഷ്രീയവല്‍ക്കരണം നടത്താനുള്ള ഒടുവിലത്തെ അജണ്ടയാണിതെന്ന് കെപിസിടിഎ ആരോപിച്ചു. സിലബസുകളിലൂടെ പാര്‍ട്ടി ക്ലാസ് എടുക്കാനാണ് ശ്രമം. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ഒരുപാട് കാര്യങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്താനുണ്ട്. അതൊന്നും വകവെക്കാതെയാണ് രാഷ്ട്രീയ യജമാനന്മാരുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കെപിസിടിഎ വ്യക്തമാക്കി. അതേസമയം, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇല്ലാതെ അഡ്ഹോക് കമ്മിറ്റിയാണ് സിലബസ് തയ്യാറാക്കിയത്. ഇന്നലെയാണ് സിലബസ് പുറത്തിറങ്ങിയത്.…

    Read More »
  • Kerala

    നാളെ മുതല്‍ ഓണം അവധി

    തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ മുതൽ ഒണാവധി.ഈമാസം 25 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെയാണ് അവധിയുള്ളത്.   ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണക്കാലത്ത് അഞ്ചുകിലോ അരിവീതം നല്‍കുന്നത് ഇന്ന് പൂര്‍ത്തിയാക്കും. 29.5 ലക്ഷം കുട്ടികളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. അരി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കൈവശമുള്ള സ്റ്റോക്കില്‍ നിന്നാണ് വിതരണം ചെയ്യുക. അരി സപ്ലൈകോ തന്നെ സ്‌കൂളുകളില്‍ നേരിട്ട് എത്തിച്ച്‌ നല്‍കിയിരുന്നു. ഓഗസ്റ്റ് 24നകം വിതരണം പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം സപ്ലൈക്കോയ്ക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നല്‍കിയിരുന്നു.

    Read More »
Back to top button
error: