FoodNEWS

ഓണത്തിന് അവിയൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ

ണത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എല്ലാവരും ഓണത്തിരക്കിലാണ്. ഓണപ്പൂക്കളവും ഓണസദ്യയും ആണ് ഓണത്തിന് പ്രധാനപ്പെട്ടത്.

വിവഭ സമൃദ്ധമായ സദ്യയില്‍ ഒഴിച്ചുനിര്‍ത്താൻ പറ്റാത്ത ഒരു വിഭവമാണ് അവിയല്‍. അവിയല്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടാകും. പക്ഷേ പലപ്പോഴും അവിയല്‍ തയ്യാറാക്കിയാല്‍ നമ്മള്‍ വിചാരിക്കുന്നു പോലെ കിട്ടണം എന്നില്ല.

രുചി റെഡിയായാലും കുറുകിനില്‍ക്കാതെ പരന്നുപോകുന്നതാണ് ഭൂരിഭാഗവും നേരിടുന്ന പ്രശ്നം. ഈ ഓണത്തിന് നമുക്ക് നല്ല അടിപൊളി അവിയല്‍ ഉണ്ടാക്കിയാലോ. വിളമ്ബിയാല്‍ പരന്നൊഴുകാത്ത നല്ല കുറുകി നില്‍ക്കുന്ന വായില്‍ വെള്ളമൂറുന്ന അവിയല്‍ തയ്യാറാക്കിയാലോ. വളരെ എളുപ്പത്തില്‍ തയ്യാറാക്കാൻ സാധിക്കുന്ന റെസിപ്പിയാണ് പങ്കുവെയ്ക്കുന്നത്.

Signature-ad

അവിയല്‍: ആവശ്യമായ സാധനങ്ങള്‍

വെള്ളരി – 200 ഗ്രാം

ചേന – 200 ഗ്രാം

പടവലങ്ങ – 200 ഗ്രാം

പച്ചക്കായ – 2 എണ്ണം

കോവയ്ക്ക – 150 ഗ്രാം

തക്കാളി – 100 ഗ്രാം

പച്ചപ്പയര്‍ – 200 ഗ്രാം

മുരിങ്ങിക്ക – 3 എണ്ണം

കാരറ്റ് – 200 ഗ്രാം

വെളിച്ചെണ്ണ – 250 ഗ്രാം

തേങ്ങ – 2 എണ്ണം

പച്ചമുളക് – 150 ഗ്രാം

ജീരകം – 50 ഗ്രാം

കറിവേപ്പില – ആവശ്യത്തിന്

മഞ്ഞള്‍പ്പൊടി- ആവശ്യത്തിന്

തൈര് – കാല്‍ ലീറ്റര്‍

പാചകം ചെയ്യുന്ന രീതി:

ആദ്യം അവിയലിന് ആവശ്യമായ പച്ചക്കറികള്‍ അരിഞ്ഞ് എടുക്കുക. ശേഷം ഒരു പാത്രത്തില്‍ തയ്യാറക്കി വെച്ച പച്ചക്കറികളും പച്ചമുളകും അല്പം ജീരകവും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് അടുപ്പില്‍ വെച്ച്‌ മൂടുക. പച്ചക്കറികള്‍ വെന്ത് തുടങ്ങുമ്ബോള്‍ തേങ്ങാ ചിരകിയതും കറിവേപ്പിലയും മഞ്ഞള്‍പ്പൊടിയും ജീരകം നന്നായി തിരുമ്മി എടുക്കാം.

ഇത് പച്ചക്കറിയുടെ മുകളില്‍ ഇട്ട് ആവിക്ക് വെച്ച ശേഷം അരപ്പ് വേവിക്കുക. ചുവന്നുള്ളി ഇടിച്ച്‌ വെളിച്ചെണ്ണയില്‍ തിരുമ്മി അരപ്പിന് മുകളില്‍ ഒഴിക്കുക. പതിയെ ഇളക്കി കൊടുക്കുക. പുളിക്ക് ആവശ്യത്തിന് തൈര് ചേര്‍ത്ത് കൊടുക്കുക. ഉപ്പ് ആവശ്യത്തിന് ചേര്‍ത്ത് കൊടുക്കുക. പച്ചക്കറി വെന്ത് ഉടഞ്ഞ് പോകാതെ ശ്രദ്ധിക്കുക. അവിയല്‍ തയ്യാര്‍.

Back to top button
error: