2019ലാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായി മെറിൻ ജോസഫ് ചുമതലയേല്‍ക്കുന്നത്. സുനില്‍ കുമാറിന്റെ തിരോധാനം പെൻഡിംഗ് കേസുകള്‍ പരിശോധിക്കുന്നതിനിടെയാണ് മെറിന്റെ ശ്രദ്ധയില്‍ സംഭവം പെടുന്നത്. തുടര്‍ന്ന് ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ പ്രതിയെ സൗദിയില്‍ പോയി മെറിൻ ജോസഫ് പിടികൂടി കേരളത്തില്‍ എത്തിക്കുകയായിരുന്നു. മെറിൻ ജോസഫിനെ ഏറെ പ്രശസ്തയാക്കിയ കേസായിരുന്നു ഇത്.
എറണാകുളം സ്വദേശിയായ മെറിൻ ജോസഫിന് കുട്ടിക്കാലം മുതല്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതി ജയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആറാം ക്ളാസിലായപ്പോള്‍ മനസില്‍ സിവില്‍ സര്‍വീസ് എന്ന സ്വപ്നം ഉറപ്പിച്ചു. തുടര്‍ന്നുള്ള കഠിന ശ്രമത്തില്‍ 2012ല്‍ ആദ്യ ശ്രമത്തില്‍ തന്നെ പരീക്ഷ പാസായി. 188ാം റാങ്ക് ആയിരുന്നു മെറിൻ നേടിയത്. തുടര്‍ന്ന് ഐ പി എസ് തിരഞ്ഞെടുത്ത മെറിൻ ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയിലാണ് പരിശീലനം നേടിയത്. പരേഡിന്റെ കമാൻഡിംഗ് ഓഫീസറാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓഫീസര്‍ കൂടിയാണ് മെറിൻ ജോസഫ്.
വൈ 20 ഉച്ചകോടിയുടെ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓഫീസറാണ് മെറിൻ.