IndiaNEWS

ഐസിയുവിൽ ഷൂ ഇട്ട് കയറിയ മേയറെ തടഞ്ഞു; പിന്നാലെ ആശുപത്രി പൊളിക്കാൻ ജെ.സി.ബി എത്തി

ലഖ്‌നോ: ആശുപത്രി ഐ.സി.യുവില്‍ രോഗിയെ സന്ദര്‍ശിക്കാൻ എത്തിയ ലഖ്നോ മേയറോട് ഷൂ അഴിക്കാൻ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി പൊളിക്കാൻ ജെസിബി അയച്ച് നഗരസഭ.

ബി.ജെ.പി ഉത്തര്‍പ്രദേശ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും ലഖ്‌നോ സിറ്റി നഗരസഭ മേയറുമായ സുഷമ ഖരക്‌വാളിനോടാണ് ഷൂ അഴിക്കാൻ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാൻ കൂട്ടാക്കാതെ മേയര്‍ ആശുപത്രി അധികൃതരുമായി രൂക്ഷമായ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ഇതിന് പിന്നാലെ, ആശുപത്രിക്ക് പുറത്ത് നോട്ടീസ് പതിച്ച നഗരസഭ അധികൃതര്‍, ആശുപത്രി പൊളിക്കാൻ ജെ.സി.ബിയുമായെത്തുകയും ചെയ്തു.

Signature-ad

തിങ്കളാഴ്ച ലഖ്‌നൗവിലെ താനാ ബിജ്‌നൗറിലെ സ്വകാര്യ ആശുപത്രിയായ വിനായക് മെഡികെയറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍(ഐ.സി.യു) ചികിത്സയിലായിരുന്ന വിരമിച്ച സൈനികനായ സുരൻ കുമാറിനെ സന്ദര്‍ശിക്കാനാണ് മേയര്‍ ആശുപത്രിയിലെത്തിയത്. മേയറും സഹപ്രവര്‍ത്തകരും ഷൂ ധരിച്ച്‌ ഐ.സി.യുവിലേക്ക് കടക്കാൻ ശ്രമിച്ചത് ജീവനക്കാര്‍ തടഞ്ഞു. ഇതിന് പിന്നാലെയാണ് ആശുപത്രി പൊളിക്കാൻ ജെ.സി.ബി അയച്ചത്. സംഭവം വിവാദമായതോടെ നഗരസഭ ജെസിബി പിൻവലിച്ചു.

Back to top button
error: