തിരുവനന്തപുരം: സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട് സേവനങ്ങള്‍ നല്‍കുന്ന അക്ഷയ കേന്ദ്രങ്ങളില്‍ നിരക്ക് കൂട്ടാൻ തത്വത്തില്‍ ധാരണയായി.കൂടുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ തുറക്കാനും തീരുമാനമായിട്ടുണ്ട്.
അഞ്ചുവര്‍ഷം മുമ്ബ് നിശ്ചയിച്ച നിരക്കിലെ വരുമാനം കൊണ്ട് സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഉടമകള്‍. വൈദ്യുതി, ഇന്റര്‍നെറ്റ് ചാര്‍ജ്ജ്, കെട്ടിട വാടക, ജീവനക്കാരുടെ വേതനം എന്നിവയെല്ലാം അഞ്ചുവര്‍ഷത്തിനുള്ളില്‍ കാര്യമായ വര്‍ദ്ധിച്ചിരുന്നു.
കൂടുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ തുറക്കാനും തീരുമാനമായി. രണ്ട് അക്ഷയ കേന്ദ്രങ്ങള്‍ തമ്മിലുള്ള ദൂരപരിധി പഞ്ചായത്തുകളില്‍ ഒന്നര കിലോമീറ്ററും, മുനിസിപ്പാലിറ്റിയില്‍ ഒന്നും കോര്‍പ്പറേഷനില്‍ 700 മീറ്ററുമാക്കാനാണ് ആലോചിക്കുന്നത്. നിലവില്‍ 2, 700 അക്ഷയ കേന്ദ്രങ്ങളുണ്ട്.