Month: August 2023

  • Kerala

    വണ്ടിപ്പെരിയാറിലെ മുഴുവൻ മത്സ്യ – മാംസ വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടി

    ഇടുക്കി:വണ്ടിപ്പെരിയാര്‍ ടൗണില്‍ ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മുഴുവൻ മത്സ്യ – മാംസ വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടി.തദ്ദേശ ഭരണ ഓംബുഡ്സ്മാന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ചങ്ങനാശ്ശേരി സ്വദേശിനി ഷീജാ നിഷാദ് കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറിലെ ഒരു മാംസ വ്യാപാര സ്ഥാപനത്തില്‍ നിന്ന് മാംസം വാങ്ങിയിരുന്നു. ഇത് കഴിച്ചതിനെ തുടന്ന് ഷീജക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചുണ്ടും നാക്കും പൊട്ടുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ – മാംസ സ്ഥാപനങ്ങള്‍ക്ക് ലൈസൻസ് ഉണ്ടോ എന്ന് വിവരാവകാശ പ്രകാരം അന്വേഷിച്ചു. പഞ്ചായത്തിലെ മുപ്പതോളം മത്സ്യ – മാംസ വ്യാപാര സ്ഥാപനങ്ങള്‍ ലൈസൻസ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മറുപടി കിട്ടിയത്. ഇതനുസരിച്ച്‌ ഷീജാ നിഷാദ് പഞ്ചായത്ത് ഓംബുഡ്സ്മാന് പരാതി നല്‍കുകയായിരുന്നു.തുടർന്നാണ് നടപടി.

    Read More »
  • Kerala

    വനിതാ ഡോക്ടറെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹത

    പാലക്കാട്:തൃത്താല മേഴത്തൂരില്‍ യുവ ഡോക്ടറെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മേഴത്തൂര്‍ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയും യുട്യൂബറുമായ ഋതിക മണിശങ്കര്‍ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഋതികയെ വീട്ടിനുള്ളില്‍ ശുചിമുറിക്കകത്ത് തോര്‍ത്തുമുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തില്‍ ആയുര്‍വേദ ഡോക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. മക്കള്‍: മിത്രന്‍, ബാല. ഉന്നത പഠനം തുടരാനാവാത്തതിന്റെ മനോവിഷമത്തിലായിരുന്നു ഋതികയെന്ന് ഭർത്താവ് ഉൾപ്പടെയുള്ളവർ പറയുന്നു.അതേസമയം ഋതികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

    Read More »
  • Kerala

    ഇന്നു വിവാഹം നടക്കാനിരിക്കെ  വരന്റെ വീട്ടില്‍ക്കയറി ആക്രമണം നടത്തി മുൻ കാമുകി ; വിവാഹത്തില്‍നിന്ന് പിൻമാറി വധുവിന്റെ വീട്ടുകാര്‍ 

    മലപ്പുറം:ഇന്നു വിവാഹം നടക്കാനിരിക്കെ  വരന്റെ വീട്ടില്‍ക്കയറി ആക്രമണം നടത്തി മുൻ കാമുകി.സംധവത്തിൽ പരിക്കേറ്റ പ്രതിശ്രുത വരനും മാതാപിതാക്കളും ഉള്‍പ്പെടെ അഞ്ചു പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളം മേലേ മാന്തടത്താണ് മുൻ വനിതാ സുഹൃത്തിന്റെ നേതൃത്വത്തില്‍ 20 അംഗ സംഘം കല്ല്യാണച്ചെറുക്കനെയും ബന്ധുക്കളേയും വീടുകയറി ആക്രമിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് നാടകീയ സംഭവങ്ങള്‍.സംഭവം അറിഞ്ഞതോടെ ഇന്നു നടക്കേണ്ട വിവാഹത്തില്‍നിന്ന് വധുവിന്റെ വീട്ടുകാര്‍ പിന്മാറി. മേലേ മാന്തടം സ്വദേശിയായ യുവാവിന് എടപ്പാള്‍ തട്ടാൻപടി സ്വദേശിനിയായ യുവതിയുമായി സൗഹൃദം ഉണ്ടായിരുന്നത്രേ. യുവാവ് വിവാഹ വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്.വരനെയടക്കം ആക്രമിച്ചതിനു പുറമേ, കല്യാണവീട്ടിലെ സാധനങ്ങളും അടിച്ചുതകര്‍ത്താണ് സംഘം മടങ്ങിയത്.ആക്രമണവുമായി ബന്ധപ്പെട്ട്  കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു.

    Read More »
  • Kerala

    പന്തളത്ത് യുവാവിനെ പാലത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം; ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റില്‍ 

    പത്തനംതിട്ട : സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷ ജീവനക്കാരനെ പന്തളം നഗരത്തിലെ പാലത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പൊലീസ് നടത്തിയ തുടരന്വേഷണത്തില്‍ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറെ അറസ്‌റ്റ് ചെയ്‌തു. പന്തളം കടയ്‌ക്കാട് അടിമവീട്ടില്‍ ദിൻഷാദ് (42) ആണ് അറസ്റ്റിലായത്. ഈമാസം 20 ന് രാവിലെ 7.30 നാണ് പന്തളം  കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് ചിറ്റൂര്‍ മേലേതില്‍ വീട്ടില്‍ അജി കെവി (48)യെ പന്തളം നഗരത്തിലെ കുറുന്തോട്ടയം പാലത്തിലെ നടപ്പാതയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലേന്ന് രാത്രി 10.30 ന് ശേഷമാണ് സംഭവം. പൊലീസ് അസ്വാഭാവിക മരണത്തിന് എടുത്ത കേസില്‍ വീട്ടുകാര്‍ക്ക് പോലും സംശയമൊന്നും തോന്നിയിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്‌ക്കിടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി കണ്ടെത്തിയതാണ് ‍ അന്വേഷണത്തിൽ നിര്‍ണായക വഴിത്തിരിവായത്. ഇതേത്തുടർന്ന് അടൂര്‍ ഡിവൈഎസ്‌പി ആര്‍ ജയരാജിന്‍റെ മേല്‍നോട്ടത്തില്‍ പന്തളം പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.   മൂന്ന് ദിവസത്തിനിടെ സംഭവസ്ഥലത്തെയും പരിസരത്തുമുള്ള നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയും നിരവധിയാളുകളെ…

    Read More »
  • India

    ‘ദൃശ്യ’ത്തിനു സമാനമായ കൊലപാതകം…! 5 വർഷം മുമ്പ് കാണാതായ വാർത്താ അവതാരകയുടെ അസ്ഥികൂടം കണ്ടെത്തി, മൃതദേഹം കുഴിച്ചിട്ട സ്ഥലത്തിന് മുകളിൽ പിന്നീട് 4 വരിപ്പാത വന്നു; കേസിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

       അഞ്ച് വർഷം മുമ്പ് കാണാതായ വാർത്താ അവതാരക സൽമ സുൽത്താനയുടേത് എന്ന് കരുതുന്ന അസ്ഥികൂടം പൊലീസ് കണ്ടെത്തി. 11 മണിക്കൂർ നീണ്ട ഉദ്യമത്തിനൊടുവിലാലാണ് ഛത്തീസ്ഗഡിലെ കോർബ നഗരത്തിലെ ദേശീയ പാതയ്ക്ക് താഴെ നിന്ന് അസ്ഥികൂടം പൊലീസ് കുഴിച്ചെടുത്തത്. ഇനി ഇത് ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. സൽമയെ കൊലപ്പെടുത്തിയ ലിവിങ് പങ്കാളി മൃതദേഹം ഇവിടെ കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിൽ ജിം നടത്തിപ്പുകാരനും പങ്കാളിയുമായി മധുർ സാഹുവിനെയും രണ്ട് കൂട്ടാളികളെയും ഒരാഴ്ച മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹ അവശിഷ്ടങ്ങൾക്കായി പൊലീസ് പരിശോധന നടത്തിയത്.  സൽമയെ കാണാതായത് 2018 ൽ കോർബയിലെ ഒരു സ്വകാര്യ വാർത്താ ചാനലിന്റെ അവതാരകയായ സൽമ സുൽത്താന ഛത്തീസ്ഗഡിലെ കുസ്മുണ്ട പ്രദേശത്താണ് താമസിച്ചിരുന്നത്. 2018-ൽ കാണാതാവുകയും അടുത്ത വർഷം ബന്ധുക്കൾ കുസ്മുണ്ട പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. 2019 ജനുവരി 20 ന്, സൽമ സുൽത്താനയുടെ പിതാവ് മരിച്ചപ്പോൾ, അവർ…

    Read More »
  • Kerala

    ഓണത്തിന് ഒരു യാത്ര പോയാലോ? അവധി ദിനങ്ങൾ അവിസ്‌മരണീയമാക്കാൻ കേരളത്തിൽ തന്നെയുള്ള മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങൾ അറിയാം

       മലയാളികളുടെ ദേശീയ ഉത്സവമായ ഓണം വരവായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഒട്ടുമിക്ക മലയാളികളും തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ഈ ദിനങ്ങൾ അവിസ്‌മരണീയമാക്കാൻ സ്വന്തം വീട്ടിലെത്തിക്കൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങൾക്കൊപ്പം ഓണത്തിന് കേരളത്തിൽ തന്നെയുള്ള മനോഹരമായ ഒരു സ്ഥലത്തേക്ക് യാത്ര പോയാലോ. മൺസൂൺ മഴയ്ക്ക് ശേഷം, പച്ചപ്പ് നിറഞ്ഞ കുന്നുകളും, കടൽത്തീരങ്ങളും, മനോഹരമായ താഴ്‌വരകളും, മൂടൽമഞ്ഞിൽ പൊതിഞ്ഞ പച്ചപ്പുള്ള വനങ്ങളും കാണുന്നത് തീർച്ചയായും നവ്യാനുഭവമാകും. ഓണം ഓർമകളിൽ എന്നും നിലനിൽക്കാൻ സഹായിക്കുന്ന ചില ടൂറിസം പ്രദേശങ്ങൾ അറിയാം. ആലപ്പുഴയും ഓണാട്ടുകരയും ഓണത്തിന്റെ നാടായ ഓണാട്ടുകരയിലേക്കുള്ള യാത്ര ആയാലോ? ഐതിഹ്യങ്ങൾ നിറഞ്ഞ പൈതൃക സ്ഥലമാണ് ഓണാട്ടുകര, ആലപ്പുഴ ജില്ലയിലെ മാവേലിക്കരയുടെ ഹൃദയഭാഗത്തുള്ള ഓണാട്ടുകരയിലാണ് മഹാബലി വിരുന്നെത്തുന്നതെന്നാണ് ഐതിഹ്യം. നിരവധി ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ട സ്ഥലമായതിനാൽ, ഈ ആരാധനാലയങ്ങളിൽ നിങ്ങൾക്ക് ദർശനം നടത്താം. കണ്ടിയൂർ മഹാദേവ ക്ഷേത്രം, ചെട്ടികുളങ്ങര ദേവീ ക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം എന്നിവയാണ് ഓണാട്ടുകരയിലെ പ്രശസ്തമായ ചില ക്ഷേത്രങ്ങൾ. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ…

    Read More »
  • Kerala

    ഓണം അടിപൊളിയാക്കാം, ഗുണമേന്മയും വിലക്കുറവും ദിനേശ്‌ ഉൽപ്പന്നങ്ങളുടെ മുഖമുദ്ര; വരൂ ദിനേശിലേക്ക്‌

        കണ്ണൂർ പൊലീസ്‌ മൈതാനിയിലെ ദിനേശ്‌ ഓണം വിപണനമേളയിൽ വൻതിരക്കാണ്‌. ഇത്തവണത്തെ ഓണക്കാലത്തും വിപണിയിൽ താരമാണ്‌ ദിനേശ്‌ ഉൽപ്പന്നങ്ങൾ. വിശ്വാസ്യതയും ഗുണമേന്മയുമാണ്‌ ദിനേശ്‌ ഉൽപ്പന്നങ്ങുടെ മുഖമുദ്ര. 10 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ്‌ വിൽപ്പന. ദിനേശ്‌ ഓണക്കിറ്റാണ്‌ ഇത്തവണത്തെ സ്‌പെഷ്യൽ. ഗോതമ്പ്‌ പൊടി, റവ, പുട്ടുപൊടി, പ്രഥമൻകിറ്റ്‌, മുളക്‌ പൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി, വെളിച്ചെണ്ണ തുടങ്ങി 21 ഇനങ്ങളാണുള്ളത്‌. 1,111 രൂപയുടെ സാധാനങ്ങളുള്ള കിറ്റിന്റെ വില 899 രൂപയാണ്‌. ദിനേശ്‌ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കാണ്‌ ആവശ്യക്കാരേറെയും. തേങ്ങാപ്പാൽ, വർജിൻ വെളിച്ചെണ്ണ, അച്ചാർ, ജാം, സ്‌ക്വാഷ്‌, മാംഗോ ഡ്രിങ്ക്‌, കറിപൗഡർ, പ്രഥമൻ കിറ്റ്‌ തുടങ്ങിയവയ്‌ക്കെല്ലാം വൻ ഡിമാൻഡാണ്‌. റെഡിമെയ്‌ഡ്‌ വസ്‌ത്രങ്ങളും വിലക്കുറവിൽ മേളയിലുണ്ട്‌. കസവുമുണ്ട്‌, ഷർട്ട്‌, കുട്ടികളുടെ ഷർട്ട്, ടോപ്പുകൾ, ‌കാവിമുണ്ട്‌, കോട്ടൺ, പോളിസ്‌റ്റർ സാരികൾ എന്നിവയുണ്ട്‌. ബെഡ്‌ഷീറ്റുകൾ വൻ വിലക്കുറവിലാണ്‌ വിൽക്കുന്നത്‌. 730 രൂപയുള്ള സിങ്കിൾ ബെഡ്‌ ഷീറ്റിന്‌ 440 രൂപയും 850 രൂപയുള്ള ഡബിൾ ബെഡ്‌ഷീറ്റിന്‌ 510…

    Read More »
  • Movie

    ജി.വി പ്രകാശ് കുമാറിൻ്റെ ‘അടിയേ’ നാളെതിയറ്ററുകളിൽ, മലയാളി ഗൗരി ജീ കിഷൻ നായിക

        യുവ താരവും സംഗീത സംവിധായകനുമായ ജി.വി പ്രകാശ് കുമാറിനെ നായകനാക്കി വിഘ്നേഷ് കാർത്തിക് അണിയിച്ചൊരുക്കിയ പുതിയ സിനിമയായ ‘ അടിയേ ‘ ആഗസ്റ്റ് 25 ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നു. മലയാളിയായ ഗൗരി ജീ കിഷൻ ആണ് നായിക. സംവിധായകൻ വെങ്കട്ട് പ്രഭു, മധു മഹേഷ്, പ്രേം, ആർ ജെ, വിജയ്, ബയിൽവാൻ രംഗനാഥൻ എന്നിവരാണ് അഭിനേതാക്കൾ. ആദ്യം മറ്റൊരു നായികയെയാണ് ഈ ചിത്രത്തിനായി തിരഞ്ഞെടുത്തത്. എന്നാൽ ഏറെ അഭിനയ സാധ്യതയുള്ള നായികാ കഥാപാത്രമായത് കൊണ്ട് അഭിനയ സിദ്ധിയുള്ള നടിക്ക് വേണ്ടിയുളള അന്വേഷണം ചെന്നെത്തിയത് ഗൗരി കിഷനിൽ. കഥാപാത്രങ്ങൾ സെലക്ടീവായി മാത്രം സ്വീകരിച്ച് അഭിനയിക്കുന്ന ഗൗരിക്ക് ഇതിലെ നായിക വേഷം തൻ്റെ കരിയറിലെ വഴിത്തിരിവാകും എന്ന ആത്മവിശ്വാസമാണ്. ‘യുവ കമിതാക്കളുടെ പ്രണയവും, കുസൃതിയും, നർമ്മവും, വൈകാരികതയും ഇഴ ചേർന്നതും , പാരലൽ യൂനിവേഴ്സ് ആൾട്ടർനെറ്റ് എന്നിവ കലർന്നതുമായ ഒരു കഥയാണ് തൻ്റെ സിനിമയുടേത്’ എന്ന് സംവിധായകൻ പറയുന്നു. “ഇതൊരു…

    Read More »
  • Movie

    കെ.ജി.എഫ് റെക്കോർഡ് തകർത്തെറിഞ്ഞ് കൊത്തയിലെ രാജാവ് ഇന്ന് എത്തുന്നു, പ്രീ ബുക്കിങ്ങിൽ മൂന്നര കോടിയിലെത്തി ‘കിംഗ് ഓഫ് കൊത്ത

        മലയാള സിനിമാ ചരിത്രത്തിൽ പ്രീ ബുക്കിങ് ബിസിനസ് കണക്കുകളിൽ ഏറ്റവും ഉയർന്ന തുക കരസ്ഥമാക്കിയ ചിത്രമായി കിംഗ് ഓഫ് കൊത്ത മാറി. മൂന്നര കൊടിയോളം രൂപയാണ് റിലീസാകാൻ ഒരു ദിവസം ബാക്കി നിൽക്കെ കേരളത്തിൽ നിന്ന് മാത്രം കിംഗ് ഓഫ് കൊത്ത നേടിയത്. ലോകവ്യാപകമായി ആറു കോടിയിൽപ്പരം നേടിയ ചിത്രം പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാന്റെ പ്രേക്ഷക പ്രീതി ഒന്ന് കൂടി വ്യക്തമാക്കുന്നു. നേരത്തെ കെ.ജി.എഫ് 2.93 കോടി നേടിയതായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രീ സെയിൽ ബിസിനസ്. റിലീസിന് ഒരു ദിവസം മുന്നേ ആ റെക്കോർഡ് തിരുത്തിക്കുറിച്ച് കിംഗ് ഓഫ് കൊത്ത ഇന്ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. കേരളത്തിൽ മാത്രം  അഞ്ഞൂറിൽപരം സ്‌ക്രീനിൽ എത്തുന്ന ചിത്രം അൻപതിൽപരം രാജ്യങ്ങളിൽ 2500 സ്‌ക്രീനുകളിൽ റിലീസാകും. മാസ്സും ആക്ഷനും  കെട്ടുറപ്പുള്ള കഥയും കഥാപാത്രങ്ങളും മികവാർന്ന സംഗീതവും സാങ്കേതിക മികവും കൊത്തയിലെ രാജാവിന്റെ മിന്നുന്ന പ്രകടനവും തിയേറ്ററിൽ തീപ്പൊരിപ്പാറിക്കുമെന്നുറപ്പ്. സീ…

    Read More »
  • Kerala

    പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാദ്ധ്യമത്തിലൂടെ പുകഴ്‌ത്തി പോസ്റ്റിട്ടു; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുമായി ജില്ലാ പോലീസ് മേധാവി

    കോട്ടയം:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാദ്ധ്യമത്തിലൂടെ പുകഴ്‌ത്തി പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുമായി ജില്ലാ പോലീസ് മേധാവി. ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഓഫിസര്‍  സെബാസ്റ്റ്യന്റെ മൂന്ന് വര്‍ഷത്തെ വാര്‍ഷിക വേതന വര്‍ദ്ധന തടഞ്ഞാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തികിന്റെ നടപടി.പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പുകഴ്‌ത്തി സെബാസ്റ്റ്യൻ പോസ്റ്റിട്ടതാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തികിനെ ചൊടിപ്പിച്ചത്. ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഓഫിസര്‍ സെയ്നി സെബാസ്റ്റ്യൻ ഫെയ്സ്ബുക്കിലൂടെയാണ് ഇത്തരത്തില്‍ പോസ്റ്റ് ഇട്ടത്. ഇത് ചട്ടവിരുദ്ധമാണെന്നും മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളെ താഴ്‌ത്തിക്കാണിക്കാൻ കാരണമായെന്നും പറഞ്ഞാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി.

    Read More »
Back to top button
error: