Month: August 2023
-
Crime
കുറത്തികാട് യുവാവിനെ ആക്രമിച്ച് സ്വർണ്ണമാലയും മൊബൈൽ ഫോണും കവർന്ന കേസ്സിലെ പ്രതികൾ അറസ്റ്റിൽ
മാവേലിക്കര: കുറത്തികാട് പൊന്നേഴയിൽ യുവാവിനെ ആക്രമിച്ച് സ്വർണ്ണമാലയും മൊബൈൽ ഫോണും കവർന്ന കേസ്സിലെ പ്രതികൾ അറസ്റ്റിൽ. പെരിങ്ങാല കാരായ്മ പ്ലാക്കോട്ട് തൈക്കതിൽ ശിൽപാലയത്തിൽ ശ്യാംരാജ് (29), പെരിങ്ങാല പ്ലാക്കോട്ട് സുധീഷ് ഭവനത്തിൽ സുധീഷ് (30), പെരിങ്ങാല മുതലശ്ശേരി കിഴക്കതിൽ അജി മോഹൻ (31) എന്നിവരെയാണ് കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21ന് രാത്രി 10.30 മണിയോടു കൂടി മോട്ടോർസൈക്കിളിലും സ്കൂട്ടറിലുമായി എത്തിയ അഞ്ച് പ്രതികൾ വഴിയരുകിൽ നിൽക്കുകയായിരുന്ന തെക്കേക്കര കുന്നിൽവീട്ടിൽ സച്ചിൻ സജീവി (21) നെ തടഞ്ഞു നിർത്തി ആക്രമിച്ചശേഷം കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും ഒന്നര പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയും കവർന്നെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കൊയ്പള്ളികാരായ്മ ഭാഗത്ത് വെച്ചാണ് പിടികൂടിയത്. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുമ്പാകെകെ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു. ഇനിയും ഒളിവിലുള്ള രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി കുറത്തികാട് എസ് എച്ച് ഒ, പി കെ…
Read More » -
Business
പ്രവർത്തനരഹിതമായ പാൻ കാർഡുടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം ക്രെഡിറ്റ് ചെയ്യാൻ സാധിക്കുമോ?
രാജ്യത്ത് പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2023 ജൂൺ 30 നാണ് അവസാനിച്ചത്. ജൂൺ 30 നുള്ളിൽ ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആദായനികുതി നിയമങ്ങൾ അനുസരിച്ച്, പ്രവർത്തനരഹിതമായ പാൻ എന്നത് ഒരു വ്യക്തിക്ക് പാൻ കാർഡ് ഇല്ലാത്തതിന് തുല്യമാണ്. അതുകൊണ്ട് തന്നെ ബാങ്ക് അക്കൗണ്ട് എടുക്കുന്നതിനും, ബാങ്ക് എഫ്‌ഡികളിൽ പണം നിക്ഷേപിക്കുന്നതിനുമുൾപ്പെടെ പാൻ നിർബന്ധമായി ആവശ്യമുള്ളിടത്തെല്ലാം പ്രവർത്തന രഹിതമായ പാൻ കൊണ്ടു യാതൊരു പ്രയോജനമുണ്ടാകില്ലെന്ന് മാത്രമല്ല, മേൽപ്പറഞ്ഞ സാമ്പത്തിക ഇടപാടുകൾ നടത്താനും കഴിയില്ല. എന്നാൽ പാൻ പ്രവർത്തനരഹിതമായാൽ, ബാങ്കിംഗ് ഇടപാടുകൾ സംബന്ധിച്ചുൾപ്പെടെ പലർക്കും സംശയങ്ങളും ചോദ്യങ്ങളുമുണ്ടായേക്കാം. ഉദാഹരണത്തിന്, പ്രവർത്തനരഹിതമായ പാൻ കാർഡുടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം ക്രെഡിറ്റ് ചെയ്യാൻ സാധിക്കുമോ? ആ വ്യക്തിയുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗത്തെ ബാധിക്കുമോ തുടങ്ങിയ നിരവധി സംശയങ്ങളുയരുന്നുണ്ട്. പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, അത്തരം പാൻ പ്രവർത്തനരഹിതമായി കണക്കാക്കുകതന്നെ ചെയ്യും. എന്നാൽ…
Read More » -
Business
പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടുകളിലേക്ക് പലിശ ചേർക്കുന്നത് എങ്ങനെ അറിയും? നിങ്ങളുടെ അക്കൗണ്ട് ബാലൻസ് ഇങ്ങനെ പരിശോധിക്കാം
ദില്ലി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടുകളിലേക്ക് പലിശ ചേർക്കുന്നത് എങ്ങനെ അറിയും? അതിന് അക്കൗണ്ട് ബാലൻസ് പരിശോധിക്കുക തന്നെ വേണം.. എല്ലാ വർഷവും ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) ധനമന്ത്രാലയവുമായി കൂടിയാലോചിച്ചാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്. പലിശ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാൽ, അത് വ്യക്തിയുടെ പിഎഫ് അക്കൗണ്ടിൽ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നല്ലതാണ്. ഈ അവസരത്തിൽ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കും? ടെക്‌സ്‌റ്റ് മെസേജ്, മിസ്‌ഡ് കോൾ, ഉമാങ് ആപ്പ്, ഇപിഎഫ്ഒ വെബ്‌സൈറ്റ് എന്നിവ വഴി വിവിധ രീതിയിൽ ബാലൻസ് പരിശോധിക്കാം എസ്എംഎസ് വഴി പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം ഘട്ടം – 1 7738299899 എന്ന നമ്പറിലേക്ക് ‘EPFOHO UAN ENG’ എന്ന സന്ദേശം അയയ്‌ക്കുക. സന്ദേശത്തിന്റെ അവസാന മൂന്ന് അക്കങ്ങൾ നിങ്ങൾ തിരഞ്ഞെടുത്ത ഭാഷയെ സൂചിപ്പിക്കുന്നു. ഇവിടെ ENG എന്നാൽ ഇംഗ്ലീഷ് എന്നാണ് അർത്ഥമാക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാത്തി,…
Read More » -
Kerala
ഏഴാം ക്ലാസ് വിദ്യാർത്ഥി ഫീസ് അടയ്ക്കാൻ വൈകിയതിന് തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവം: കടുത്ത നടപടികള്‍ വന്നിരുന്നു, പ്രിൻസിപ്പലിന് സസ്പെൻഷൻ, അന്വേഷണം
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ വിദ്യാധിരാജ ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ഫീസ് അടയ്ക്കാൻ വൈകിയതിന് തറയിലിരുത്തി പരീക്ഷ എഴുതിച്ചുവെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിന് നിര്‍ദേശം നല്‍കി. ഗൗരവുള്ള സംഭവമെന്ന് വിലയിരുത്തിയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉടൻ അന്വേഷണത്തിന് നിര്‍ദേശം നൽകിയിട്ടുള്ളത്. ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തിയ സംഭവത്തിൽ കടുത്ത നടപടികള്‍ വന്നിരുന്നു. പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്തതായി വിദ്യാധിരാജ മാനേജ്മെന്റ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിനാണ് തിരുവനന്തപുരത്ത് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചത്. തിരുവനന്തപുരം ആൽത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലാണ് പ്രിൻസിപ്പലിന്റെ ക്രൂര വിവേചനമുണ്ടായത്. പരാതിപ്പെട്ടതോടെ പ്രിൻസിപ്പലിന് തെറ്റുപറ്റിപ്പോയെന്നാണ് മാനേജ്മെന്റ് ആദ്യം വിശദീകരിച്ചത്. ജനറൽ സയൻസ് പരീക്ഷ എഴുതുന്നതിനിടെ, എക്സാം ഹോളിലേക്ക് കടന്നുവന്ന പ്രിൻപ്പൽ ജയരാജ് ആർ…
Read More » -
Kerala
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കാരുണ്യത്തിലാണ് പിണറായി അധികാരത്തില്‍ തുടരുന്നത്:കെ സി വേണുഗോപാൽ
കോട്ടയം:പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കാരുണ്യത്തിലാണ് മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നതെന്നും അഴിമതി മറച്ചുവെക്കാന്‍ സി പി എം-ബി ജെ പി കൂട്ടുകച്ചവടമാണ് കേരളത്തിൽ നടക്കുന്നതെന്നും കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ലെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് വികസന വിരോധികളാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍, യു ഡി എഫ് കാണിച്ച വികസനത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Kerala
ഇങ്ങനെ ഉപദ്രവിക്കരുത്; കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഫോര്‍ട്ടു കൊച്ചി സബ് കളക്‌ടർ നേരിട്ടത് 243 കേസുകള്‍!
കൊച്ചി:ഹൈക്കോടതി ഉത്തരവുകള്‍ പാലിക്കാത്തതിന് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഫോര്‍ട്ടു കൊച്ചി സബ് കളക്‌ടറും ആര്‍.ഡി.ഒയുമായ പി.വിഷ്ണുരാജ് നേരിട്ടത് 243 കേസുകള്‍! ഇതില്‍ ഇനിയും തീര്‍പ്പാകാനുള്ളത് 71 എണ്ണം.ബാക്കിയുള്ള ഉത്തരവ് നടപ്പാക്കിയെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അദ്ദേഹം ഹൈക്കോടതിയിൽ ഏറ്റു പറഞ്ഞു. ഇത്രയുമധികം കേസുകള്‍ ഒരു യുവ ഉദ്യോഗസ്ഥൻ കുറഞ്ഞ കാലയളവില്‍ നേരിടുന്നത് ഇന്ത്യയിൽ തന്നെ ഇതാദ്യമാണ്. വര്‍ഷങ്ങളോളം പണം മുടക്കി കേസു നടത്തി അനുകൂല വിധി ലഭിച്ച ശേഷം അത് നടപ്പാക്കിക്കിട്ടാൻ വീണ്ടും പണവും സമയവും മുടക്കി കോടതി കയറേണ്ടി വരുന്ന സാഹചര്യമാണ് ഫോർട്ട് കൊച്ചി സബ് കളക്‌ടർക്കുള്ളത്.അതിനിടയിലാണ് കോടതി അലക്ഷ്യക്കേസുകൾ. അതേസമയം മനഃപൂര്‍വം സംഭവിച്ച വീഴ്ചയല്ലെന്നും കേരളത്തിൽ ഏറ്റവുമധികം ഭൂമി തരംമാറ്റ കേസുകള്‍ ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ ഓഫീസിലാണെന്നും പി.വി വിഷ്ണു രാജ് പറഞ്ഞു. 35000ല്‍ പരം അപേക്ഷകളുണ്ട്. അതുകൊണ്ടാണ് സമയപരിധിക്കുള്ളില്‍ വിധി നടപ്പാക്കാൻ കഴിയാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
NEWS
നാട്ടിലേക്ക് മടങ്ങാനിരിക്കെ ഇന്ത്യൻ യുവാവിനെ യുകെയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ലണ്ടൻ:ഇന്ത്യൻ യുവാവിനെ യുകെയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയ ഗുജറാത്തിലെ അഹമദാബാദ് സ്വദേശിയായ കുഷ് പട്ടേല്‍ എന്ന യുവാവിനെയാണ് ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിസിനസ് മനേജ്മെന്റ് കോഴ്സ് പഠിക്കുന്നതിനായി ഒൻപത് മാസം മുൻപാണ് കുഷ് പട്ടേൽ യുകെയിലെ യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ച് എത്തിയത്.എന്നാൽ ഫീസ് അടയ്ക്കുന്നത് ഉള്‍പ്പടെയുള്ള നിരവധി സാമ്ബത്തിക പ്രതിസന്ധികളില്‍ യുവാവ് അകപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാട്ടിലേക്ക് തിരികെ പോകുന്നതിനായുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതിനിടയിലാണ് ദുരൂഹസാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്. ഫോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്.കോഴ്‌സിന്റെ കാലാവധി പൂര്‍ത്തിയാകാറായതും യുകെയില്‍ മറ്റൊരു തൊഴില്‍ വീസയില്‍ മാറാനുള്ള നീക്കങ്ങള്‍ വിജയിക്കാതിരുന്നതും കുഷിനെ ഏറെ വിഷമഘട്ടത്തില്‍ എത്തിച്ചിരുന്നതായി സഹവിദ്യാര്‍ഥികള്‍ പറയുന്നു.മാനസിക വിഷമത്തില്‍ ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവ് ഓഗസ്റ്റ് 27 ന് ഇന്ത്യയിലേക്ക് പോകുവാൻ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായി പലരെയും അറിയിച്ചിരുന്നു. എന്നാല്‍…
Read More » -
Kerala
മലപ്പുറത്ത് ഭിന്നശേഷിക്കാരനായ അച്ഛനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: വേങ്ങരയിൽ ഭിന്നശേഷിക്കാരനായ മകനെ വീടിനുള്ളില്‍ മരിച്ച നിലയിലും പിതാവിനെ വീട്ടില്‍ നിന്ന് 50 മീറ്റര്‍ മാറി പറമ്ബിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. കുഴിപ്പുറം മീൻകുഴി എടത്തൊടിയില്‍ ജ്യോതീന്ദ്ര ബാബു (51) മകൻ ഷാല്‍വിൻ (24) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്.ഭിന്നശേഷിക്കാരായ യുവാവും പിതാവും ഒരു മുറിയിലാണ് ഉറങ്ങാറുള്ളത്. വെള്ളിയാഴ്ച രാവിലെ മുറിയില്‍ നിന്നും ഇവര്‍ എഴുന്നേറ്റു വരാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോഴാണ് മകനെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ജ്യോതീന്ദ്രബാബുവിനെയും തൊട്ടടുത്ത പറമ്ബില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യുവാവ് കഴിഞ്ഞ ദിവസം അക്രമസ്വഭാവവും മാനസികാസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നതായും മൃതദേഹത്തില്‍ അസ്വാഭിക അടയാളങ്ങള്‍ ഉള്ളതായും റിപ്പോര്‍ട്ടുണ്ട്. വേങ്ങര എസ്‌എച്ച്‌ഒ എം മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വൈകിട്ട് 5ഓടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഷൈനിയാണ് ജ്യോതീന്ദ്ര ബാബുവിന്റെ ഭാര്യ. മറ്റു മക്കള്‍: ജിതിൻ, ജോതിഷ് ബാബു.
Read More » -
Kerala
കഞ്ചാവ് കൃഷിയും വിൽപ്പനയും; ചെന്നിത്തലയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിൽ
ആലപ്പുഴ:ചെന്നിത്തലയിൽ ഒന്നേകാല്‍ കിലോ കഞ്ചാവുമായി നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിൽ.ഇവർ താമസിക്കുന്ന ക്യാമ്ബില്‍ നിന്ന് പതിനഞ്ച് കഞ്ചാവ് ചെടികളും പൊലിസ് കണ്ടെടുത്തു. ചെന്നിത്തല പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചേങ്കര ജംഗ്ഷനില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്ബില്‍ നിന്നാണ് ഒന്നേകാല്‍ കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് നട്ട് പരിപാലിച്ചു വളര്‍ത്തിയ നിലയില്‍ അഞ്ചര അടി പൊക്കമുള്ള പതിനഞ്ചോളം കഞ്ചാവ് ചെടികളും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ രാമുകുമാര്‍ (30), സന്ദീപ് കുമാര്‍ (18), തുന്നകുമാര്‍ (34) മുന്നകുമാര്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ബീഹാര്‍ സ്വദേശികളാണ്.മാന്നാര്‍ പോലീസ് ഇൻസ്പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജില്ലാ പോലീസ് സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവും, കഞ്ചാവ് ചെടിയും പിടിച്ചെടുത്തത്. ഒരു കിലോയില്‍ അധികം കഞ്ചാവ് പ്രതികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും പരിശോധനയില്‍ കണ്ടെടുത്തു. വില്‍പനക്കായി 90 ചെറിയ കവറുകളില്‍ പാക്ക് ചെയ്ത നിലയിലും കൂടാതെ മുഴുവനായി…
Read More » -
Kerala
ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാൻ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
കോട്ടയം: ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാൻ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശം നൽകിയത്. കിറ്റിന് അര്‍ഹരായ മഞ്ഞ കാര്‍ഡുകാര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ റേഷൻ കടകളില്‍ നിന്നും കിറ്റ് വിതരണം ചെയ്തു തുടങ്ങിയിരുന്നു.എന്നാൽ വോട്ടർമാരെ സ്വാധീനിക്കുമെന്ന് പറഞ്ഞ് വിവിധ പ്രതിപക്ഷ സംഘടനകൾ ഇതിനെതിരെ രംഗത്തെത്തിയതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. അതേസമയം ഓണക്കാലമാണെന്നും വിതരണത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് വകുപ്പ് ഇലക്ഷൻ കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്.
Read More »