Month: August 2023
-
Kerala
പനി ബാധിച്ച് രണ്ടര വയസുകാരി മരിച്ചു
തൃശൂർ:പനി ബാധിച്ച് രണ്ടര വയസുകാരി മരിച്ചു.പുതുക്കാട് കണ്ണമ്ബത്തൂര്‍ കമ്മ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന മഠത്തില്‍ വീട്ടില്‍ അതുല്‍, അപര്‍ണ്ണ ദമ്ബതികളുടെ ഏക മകള്‍ ഋതിക ആണ് മരിച്ചത്. ഊട്ടിയിൽ വച്ചായിരുന്നു സംഭവം.കഴിഞ്ഞ ദിവസം ഇവര്‍ ഊട്ടിയിലേക്ക് വിനോദയാത്ര പോയതായിരുന്നു.രാവിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് അബോധാവസ്ഥയിലായ നിലയില്‍ കണ്ട കുട്ടിയെ ഊട്ടി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പനി ബാധിച്ചാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ പ്രാഥമിക വിവരം.മൃതദേഹം ഉച്ചതിരിഞ്ഞ് തൃശൂരിലെ വീട്ടിലെത്തിച്ചു. സംസ്കാരം വടൂക്കര ശ്മശാനത്തില്‍.
Read More » -
Kerala
വൈദ്യുതി നിയന്ത്രണമോ ചാർജ്ജ് വർധനയോ ഇല്ല; കേന്ദ്രത്തിന്റെ ടോട്ടെക്‌സ് മാതൃക തള്ളി കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചയോഗത്തില്‍ തീരുമാനം.വൈദ്യുതി ചാർജ്ജ് വർധനയെന്ന കെഎസ്ഇബിയുടെ ആവശ്യവും മുഖ്യമന്ത്രി തള്ളി. സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. കേന്ദ്രം നിര്‍ദ്ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായി ചെലവുകുറച്ച് പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.കേന്ദ്രത്തിന്റെ ടോട്ടെക്‌സ് മാതൃക പൂർണമായും ഒഴിവാക്കും. സ്മാര്‍ട്ട് മീറ്ററിന്റെ വില, ഹെഡ് എൻഡ് സിസ്റ്റം, മീറ്റര്‍ ഡാറ്റാ മാനേജ്‌മെന്റ്, കമ്മ്യൂണിക്കേഷൻ സിസ്റ്റം, ക്ലൗഡ് സ്റ്റോറേജ് ചാര്‍ജ്ജുകള്‍, മറ്റ് സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗിനും സൈബര്‍ സെക്യൂരിറ്റിക്കുമുള്ള ചാര്‍ജ്ജുകള്‍, 93 മാസത്തേക്കുള്ള ഓപ്പറേഷൻ ആൻഡ് മെയ്ൻറനൻസ് ചാര്‍ജ്ജുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ടോട്ടെക്‌സ് മാതൃക. ഇതിനായി ചെലവഴിക്കുന്ന തുക 93 പ്രതിമാസ തവണകളായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത കാലയളവില്‍ പരിപാലനവും പ്രവര്‍ത്തനവും ഏജൻസിയെ ഏല്‍പ്പിക്കുന്ന ഈ മാതൃക നടപ്പാക്കുന്നതിതോട് സംസ്ഥാനത്തെ തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ വിയോജിച്ചിരുന്നു. പുതിയ സംവിധാനത്തില്‍ ബില്ലിംഗ്, അനുബന്ധ സേവനങ്ങള്‍ എന്നിവയ്ക്കുള്ള…
Read More » -
NEWS
റാസൽഖൈമയിൽ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
റാസൽഖൈമ:യുഎഇയില്‍ താമസസ്ഥലത്തിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കണ്ണൂര്‍ മാണിയൂര്‍ കരിമ്ബുങ്കര സി.അനുരാഗിന്‍റെ (24) മൃതദേഹം ആണ് നാട്ടിലെത്തിച്ച് സംസ്കരിച്ചത്. അനുരാഗിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് റാസല്‍ഖൈമയില്‍ താമസസ്ഥലത്തിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു. റാസല്‍ഖൈമയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനുരാഗ്. സ്ഥാപനത്തില്‍നിന്ന് അടിയന്തര അവധിയെടുത്ത് നാട്ടില്‍ പോകുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കാണാതാവുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച സംസ്കരിച്ചു. കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് ശാന്തിവനത്തില്‍ കെ. രമേശന്‍-സി. ഷീന ദമ്ബതികളുടെ മകനാണ്. സഹോദരി: അജന്യ.
Read More » -
India
ക്ഷേത്രത്തിന് 100 കോടിയുടെ സംഭാവന നൽകി ഭക്തൻ
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ സിംഹാചലം ശ്രീ വരാഹ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിന് ഭക്തൻ നല്‍കിയ സംഭാവന കണ്ട് ക്ഷേത്രം അധികൃതര്‍ മാത്രമല്ല, ബാങ്ക് അധികൃതർ പോലും ഞെട്ടിത്തരിച്ചിരിക്കുകയാണ് .100 കോടി രൂപയുടെ ചെക്ക് ആണ് ഭക്തൻ ക്ഷേത്രത്തിന് സംഭാവനയായി നല്‍കിയത്. പ്രതിദിനം ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന ക്ഷേത്രമാണിത്.അതില്‍ കൂടുതല്‍ ആളുകളും നല്ലൊരു തുക ക്ഷേത്രത്തിന് സംഭാവന നല്‍കാറുമുണ്ട്.അത്തരത്തിലൊരാളാണ് 100 കോടി രൂപയുടെ ചെക്ക് സംഭാവനയര്‍പ്പിച്ചത്.എന്നാല്‍ ചെക്ക് മാറാൻ ബാങ്കില്‍കൊടുത്തപ്പോഴാണ് ഭക്തന്റെ ബാങ്കില്‍ വെറും 17 രൂപ മാത്രമേ ഉള്ളൂവെന്ന യാഥാര്‍ഥ്യം ക്ഷേത്രം കമ്മിറ്റി തിരിച്ചറിയുന്നത്. ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ആരും ഇത്രയും വലിയ തുക സംഭാവനയായി നല്‍കിയിട്ടുണ്ടായിരുന്നില്ല.അതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപായിരുന്നു അടുത്ത ഞെട്ടൽ.ചെക്കുമായി ബാങ്കിലേക്കോടിയ ക്ഷേത്രാധികൃതരോട് 17 രൂപ മാത്രമേ ഇയാളുടെ അക്കൗണ്ടിലുള്ളൂവെന്നാണ് ബാങ്കില്‍ നിന്നറിയിച്ചത് !!
Read More » -
Kerala
കഞ്ചിക്കോട് എസ്‌എഫ്‌ഐ പ്രവര്‍ത്തകന് നേരെ എബിവിപി സംഘത്തിന്‍റെ ആക്രമണം
പാലക്കാട്:കഞ്ചിക്കോട് എസ്‌എഫ്‌ഐ പ്രവര്‍ത്തകന് നേരെ എബിവിപി സംഘത്തിന്‍റെ ആക്രമണം.കഞ്ചിക്കോട് സ്‌കൂള്‍ യൂണിറ്റ് സെക്രട്ടറിയേറ്റ് അംഗം വിശാലിനെയാണ് മൃഗീയമായി ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശാലിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്‌എസ് – എബിവിപി ക്രിമിനല്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു.
Read More » -
Kerala
എക്സൈസ് നടത്തിയ റെയ്ഡില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 ലിറ്റര്‍ വിദേശ മദ്യം പിടികൂടി
പത്തനംതിട്ട: രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ റെയ്ഡില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 ലിറ്റര്‍ വിദേശ മദ്യം പിടികൂടി.മെഴുവേലിയിലാണ് സംഭവം. കാവിന്റെ കിഴക്കേതില്‍ വീട്ടില്‍ ഗണേഷ് സുലന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് മദ്യശേഖരം കണ്ടെടുത്തത്.സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇന്റലിജന്‍സും സ്പെഷല്‍ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 500 മില്ലി ലിറ്ററിന്റെ 30 ബോട്ടില്‍ വിവിധ ഇനത്തില്‍പ്പെട്ട ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് കണ്ടെടുത്തത്. ഓണത്തോടനുബന്ധിച്ച് ബ്ലാക്കിൽ വിൽക്കാനായി ശേഖരിച്ച മദ്യശേഖരമാണ് പിടികൂടിയത്.ഗണേശ് സുലനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
മകളെ പീഡിപ്പിച്ച 50വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ വീട്ടമ്മ അറസ്റ്റിൽ
മകളെ പീഡിപ്പിച്ച 50വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ വീട്ടമ്മ അറസ്റ്റിൽ.ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. മെദിന്‍ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.ഗീത എന്ന വിധവയായ സ്ത്രീയുമായി സൗഹൃദത്തിലായ ഇയാള്‍ വര്‍ഷങ്ങളായി ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.കഴിഞ്ഞ ദിവസം മദ്യപിച്ച് വിട്ടിലെത്തിയ മെദിന്‍ലാല്‍ യുവതിയുടെ പത്തൊന്‍പതുകാരിയായ മകള്‍ രോഷ്‌നിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ ഗീതയും രോഷ്‌നിയും ചേര്‍ന്ന് ഇയാളെ വടികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം അമ്മയും മകളും ചേര്‍ന്ന് മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് വീടിന് 100 മീറ്റര്‍ അകലെയുള്ള അഴുക്കുചാലിൽ കൊണ്ട് ഉപേക്ഷിച്ചു.ഇന്നലെ ഇയാളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗീതയും മകളും അറസ്റ്റിലായത്. അമ്മയും മകളും കുറ്റം സമ്മതിച്ചതായും ഇരുവരെയും ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും റായ്ബറേലി പൊലീസ് സൂപ്രണ്ട് പറഞ്ഞു.
Read More » -
Kerala
പുതുപ്പള്ളിയില്‍ വന്‍ ലഹരിവേട്ട; പിടിച്ചെടുത്തത് 10 ലക്ഷത്തിന്റെ ലഹരി വസ്തുക്കള്‍
കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ വന്‍ ലഹരിവേട്ട. 10 ലക്ഷത്തിന്റെ ലഹരി വസ്തുക്കളാണ് പിടികൂടിയത്.പോലീസ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്‌ളയിംഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തില്‍ 70.1 ലിറ്റര്‍ മദ്യവും എക്‌സൈസ് വകുപ്പിന്റെ പരിശോധനയില്‍ 1564.53 ലിറ്റര്‍ മദ്യവുമാണ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവിടെ പരിശോധന ശക്തമാക്കിയിരുന്നു. ഇതുവരെ 1634.63 ലിറ്റര്‍ മദ്യമാണ് മൊത്തം പിടിച്ചെടുത്തത്. പിടിച്ചെടുത്ത മദ്യത്തിന്റെ മൂല്യം ഏകദേശം 5,15,353.50 രൂപയാണ്. വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ 6.77 കിലോഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 158.68 ഗ്രാം എംഡിഎംഎ, ഒന്‍പത് കിലോഗ്രാം പുകയില, 75 പാക്കറ്റ് പുകയില വസ്തുക്കള്‍, 12 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 48 പാക്കറ്റ് ഹാന്‍സ്, 2 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ ഉള്‍പ്പെടെ 4,24,189 രൂപ മൂല്യമുള്ള ലഹരി വസ്തുക്കളും പിടികൂടിയിട്ടുണ്ട്.
Read More » -
Kerala
പോക്കറ്റിൽ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്
പാലക്കാട്:പോക്കറ്റിൽ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്.എരുത്തേംപതി സ്വദേശി ജഗദീഷിനാണ് പരിക്കേറ്റത്. യുവാവിന്റെ കൈയ്ക്കും തുടയിലുമാണ് പൊള്ളലേറ്റത്. ജഗദീഷ് ആശുപത്രിയില്‍ ചികിത്സ തേടി. പല കാരണങ്ങളും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കാൻ കാരണമാകാറുണ്ട്.ബാറ്ററി പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളില്‍ പ്രധാനകാരണമായി വിദഗ്ധര്‍ പറയുന്നത് ഉപയോക്താക്കള്‍ മൊബൈല്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കുന്നു എന്ന കാരണമാണ്.ഇതുകൂടാതെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് 20-80 നിയമം. ബാറ്ററി ചാര്‍ജ് 20 ശതമാനത്തിന് താഴെയോ 15 ശതമാനത്തിന് താഴെ പോകുമ്ബോഴോ ചില ഫോണുകളില്‍ ബാറ്ററി ഐക്കണ്‍ ചുവപ്പു നിറമാകും. ഇത് ഒരു അപകടസൂചന ആയി വേണം കരുതാൻ. 20 ശതമാനത്തിന് താഴെ പോയാല്‍ ബാറ്ററി സെല്ലുകളുടെ ആരോഗ്യത്തിന് ബാധിക്കുമെന്നാണ് കണ്ടെത്തല്‍. 20 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ് ബാറ്ററി ചാര്‍ജ് ഉള്ളതെങ്കില്‍ ഫോണിന് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ 20-80 നിയമം പാലിക്കണമെന്നാണ് പൊതുവെ പറയപ്പെടുന്നത്. മൊബൈല്‍ ഫോണ്‍ എത്ര തവണ ചാര്‍ജ് ചെയ്യണം എന്നതും പൊതുവെ പലര്‍ക്കും…
Read More » -
Kerala
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ് ഒഴിവുകൾ
കൊച്ചി:എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഫിസിഷ്യൻ അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനായി വാക്-ഇൻ-ഇൻറര്‍വ്യൂ സെപ്റ്റംബര്‍ 4 ന് രാവിലെ 11 ന് നടത്തും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പ് സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. ഡോക്ടര്‍ :- യോഗ്യത എം.ബി.ബി.എസ്, വിത്ത് ടിസിഎംസി രജിസ്ട്രേഷൻ. സ്റ്റാഫ് നഴ്സ് : – ബി.എസ്.സി നഴ്സിംഗ്/ജിഎൻഎം, വിത്ത് നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷൻ. ഫിസിഷ്യൻ അസിസ്റ്റന്റ് :- യോഗ്യത അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുളള ബി.എസ്.സി ഇൻ ഫിസിഷ്യൻ അസിസ്റ്റ്ൻറ് കോഴ്സ് അല്ലെങ്കില്‍ ലൈഫ് സയൻസിലുളള ഡിഗ്രി/ഡിപ്ലോമ, കാര്‍ഡിയോളജിയില്‍ ഫിസിഷ്യൻ അസിസ്റ്റൻറായി പ്രവൃത്തി പരിചയം.
Read More »