NEWSWorld

നാട്ടിലേക്ക് മടങ്ങാനിരിക്കെ ഇന്ത്യൻ യുവാവിനെ യുകെയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലണ്ടൻ:ഇന്ത്യൻ യുവാവിനെ യുകെയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയ ഗുജറാത്തിലെ അഹമദാബാദ് സ്വദേശിയായ കുഷ് പട്ടേല്‍ എന്ന യുവാവിനെയാണ് ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബിസിനസ് മനേജ്മെന്റ് കോഴ്സ് പഠിക്കുന്നതിനായി ഒൻപത് മാസം മുൻപാണ് കുഷ് പട്ടേൽ യുകെയിലെ യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ച്‌ എത്തിയത്.എന്നാൽ ഫീസ് അടയ്ക്കുന്നത് ഉള്‍പ്പടെയുള്ള നിരവധി സാമ്ബത്തിക പ്രതിസന്ധികളില്‍ യുവാവ് അകപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാട്ടിലേക്ക് തിരികെ പോകുന്നതിനായുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതിനിടയിലാണ് ദുരൂഹസാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്.

ഫോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്.കോഴ്‌സിന്റെ കാലാവധി പൂര്‍ത്തിയാകാറായതും യുകെയില്‍ മറ്റൊരു തൊഴില്‍ വീസയില്‍ മാറാനുള്ള നീക്കങ്ങള്‍ വിജയിക്കാതിരുന്നതും കുഷിനെ ഏറെ വിഷമഘട്ടത്തില്‍ എത്തിച്ചിരുന്നതായി സഹവിദ്യാര്‍ഥികള്‍ പറയുന്നു.മാനസിക വിഷമത്തില്‍ ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

യുവാവ് ഓഗസ്റ്റ് 27 ന് ഇന്ത്യയിലേക്ക് പോകുവാൻ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായി പലരെയും അറിയിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റ് 20ന് നടന്ന ഫോണ്‍ വിളികള്‍ക്ക് ശേഷം യുവാവിനെ കാണാതെയാവുകയായിരുന്നു.തുടര്‍ന്നു നടന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് കുഷ് പട്ടേലിന്റെ മൃതദേഹം ലണ്ടൻ ബ്രിഡ്ജിന് സമീപം കണ്ടെത്തിയത്.

Back to top button
error: