KeralaNEWS

മലപ്പുറത്ത് ഭിന്നശേഷിക്കാരനായ അച്ഛനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: വേങ്ങരയിൽ ഭിന്നശേഷിക്കാരനായ മകനെ വീടിനുള്ളില്‍ മരിച്ച നിലയിലും പിതാവിനെ വീട്ടില്‍ നിന്ന് 50 മീറ്റര്‍ മാറി പറമ്ബിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

കുഴിപ്പുറം മീൻകുഴി എടത്തൊടിയില്‍ ജ്യോതീന്ദ്ര ബാബു (51) മകൻ ഷാല്‍വിൻ (24) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്.ഭിന്നശേഷിക്കാരായ യുവാവും പിതാവും ഒരു മുറിയിലാണ് ഉറങ്ങാറുള്ളത്. വെള്ളിയാഴ്ച രാവിലെ മുറിയില്‍ നിന്നും ഇവര്‍ എഴുന്നേറ്റു വരാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോഴാണ് മകനെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ജ്യോതീന്ദ്രബാബുവിനെയും തൊട്ടടുത്ത പറമ്ബില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

Signature-ad

യുവാവ് കഴിഞ്ഞ ദിവസം അക്രമസ്വഭാവവും മാനസികാസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നതായും മൃതദേഹത്തില്‍ അസ്വാഭിക അടയാളങ്ങള്‍ ഉള്ളതായും റിപ്പോര്‍ട്ടുണ്ട്. വേങ്ങര എസ്‌എച്ച്‌ഒ എം മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വൈകിട്ട് 5ഓടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഷൈനിയാണ് ജ്യോതീന്ദ്ര ബാബുവിന്റെ ഭാര്യ. മറ്റു മക്കള്‍: ജിതിൻ, ജോതിഷ് ബാബു.

Back to top button
error: