KeralaNEWS

കഞ്ചാവ് കൃഷിയും വിൽപ്പനയും; ചെന്നിത്തലയിൽ ‍ ഒന്നേകാൽ കിലോ കഞ്ചാവുമായി നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിൽ

ആലപ്പുഴ:ചെന്നിത്തലയിൽ ഒന്നേകാല്‍ കിലോ കഞ്ചാവുമായി നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിൽ.ഇവർ താമസിക്കുന്ന ക്യാമ്ബില്‍ നിന്ന് പതിനഞ്ച് കഞ്ചാവ് ചെടികളും പൊലിസ് കണ്ടെടുത്തു.

ചെന്നിത്തല പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചേങ്കര ജംഗ്ഷനില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്ബില്‍ നിന്നാണ് ഒന്നേകാല്‍ കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് നട്ട് പരിപാലിച്ചു വളര്‍ത്തിയ നിലയില്‍ അഞ്ചര അടി പൊക്കമുള്ള പതിനഞ്ചോളം കഞ്ചാവ് ചെടികളും പോലീസ് കണ്ടെടുത്തു.

സംഭവത്തിൽ രാമുകുമാര്‍ (30), സന്ദീപ് കുമാര്‍ (18), തുന്നകുമാര്‍ (34) മുന്നകുമാര്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ബീഹാര്‍ സ്വദേശികളാണ്.മാന്നാര്‍ പോലീസ് ഇൻസ്പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജില്ലാ പോലീസ് സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവും, കഞ്ചാവ് ചെടിയും പിടിച്ചെടുത്തത്.

Signature-ad

ഒരു കിലോയില്‍ അധികം കഞ്ചാവ് പ്രതികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും പരിശോധനയില്‍ കണ്ടെടുത്തു. വില്‍പനക്കായി 90 ചെറിയ കവറുകളില്‍ പാക്ക് ചെയ്ത നിലയിലും കൂടാതെ മുഴുവനായി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞും സഞ്ചിയിലാക്കിയുമാണ് കഞ്ചാവ് ഒളിപ്പിച്ചു വെച്ചിരുന്നത്.ഇവയ്ക്ക് അമ്ബതിനായിരം രൂപക്ക് മുകളില്‍ വില വരുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Back to top button
error: