Month: August 2023
-
Kerala
കട ഉദ്ഘാടനം നടക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് ഉടമയായ യുവതി ജീവനൊടുക്കി
കോഴഞ്ചേരി:കട ഉദ്ഘാടനം നടക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് ഉടമയായ യുവതി ജീവനൊടുക്കി.41കാരിയായ ശ്രീജ ആണ് ജീവനൊടുക്കിയത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിൽ മാധവം ചിപ്സ് ആൻഡ് സ്വീറ്റ് കോർട്ട് എന്ന പേരിൽ ആരംഭിക്കുന്ന കടയുടെ ഉദ്ഘാടനം നടക്കാനിരിക്കെ ശ്രീജയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു സുഹൃത്തിന്റെ സാമ്പത്തിക സഹായം പ്രതീക്ഷിച്ചാണ് ശ്രീജ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചതെന്നാണ് വിവരം.സമയത്ത് സഹായം ലഭിക്കാതെ വന്നതോടെ ശ്രീജ ജീവനൊടുക്കുകയായിരുന്നു. സാമ്പത്തിക സഹായം ലഭിക്കാതെ വന്നാൽ ജീവനൊടുക്കും എന്ന് ശ്രീജ മക്കളോട് പറഞ്ഞിരുന്നു.ആറൻമുള പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read More » -
India
കുഞ്ഞുങ്ങളെ പോലും വെറുക്കാനും തീർക്കാനും പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രം;ഉത്തര്‍പ്രദേശില്‍ മുസ്ലീം വിദ്യാര്‍ഥിയെ ഹിന്ദു വിദ്യാര്‍ഥികളെക്കൊണ്ട് തല്ലിക്കുന്ന അധ്യാപിക
ലക്നൗ:ഉത്തര്‍പ്രദേശില്‍ മുസ്ലീം വിദ്യാര്‍ഥിയെ ഹിന്ദു വിദ്യാര്‍ഥികളെക്കൊണ്ട് തല്ലിക്കുന്ന അധ്യാപിക.ഉത്തർപ്രദേശിലെ മുസാഫര്‍നഗര്‍ ഖുബ്ബാപൂര്‍ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം. അധ്യാപിക തൃപ്തി ത്യാഗിയാണ് മുസ്ലിം വിദ്യാര്‍ഥിയെ ഹിന്ദു വിദ്യാര്‍ഥികളെ കൊണ്ട് മര്‍ദിപ്പിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ക്ലാസില്‍ ടീച്ചറുടെ സമീപം നിര്‍ത്തിയ വിദ്യാര്‍ഥിയെ നിലത്തിരിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് ഓരോരുത്തരായി എഴുന്നേറ്റ് വന്ന് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. അടികിട്ടിയ കുട്ടി വിതുമ്ബിക്കരയുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടികള്‍ അടിക്കുമ്ബോള്‍ അധ്യാപിക പൊട്ടിച്ചിരിക്കുന്നതും കേള്‍ക്കാം. ശക്തമായി അടിക്കാത്തതിന് ചില വിദ്യാര്‍ഥികളെ അധ്യാപിക ചീത്ത പറയുന്നതും വീഡിയോയിലുണ്ട്. അതേ സമയം സ്‌കൂൾ അധികൃതരുടെ ആവശ്യപ്രകാരം അധ്യാപികക്കെതിരെ പരാതിയില്ലെന്ന് താന്‍ എഴുതിക്കൊടുത്തതായും കോടതിയിലും പൊലീസ് സ്റ്റേഷനിലും കയറിയിറങ്ങാന്‍ കഴിയില്ലെന്നും മകനെ മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുമെന്നും കുട്ടിയുടെ പിതാവ് പ്രതികരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എഴുവയസുള്ള ഒരു ഒരു കുഞ്ഞിനെ ക്‌ളാസ് മുറിയിൽ എഴുന്നേല്പിച്ഛ് നിർത്തുക.എന്നിട്ട് ഓരോരുത്തരായി വന്ന് ശക്തമായി അവന്റെ കുഞ്ഞുമുഖത്ത് അടിക്കാൻ പറയുക. കൂട്ടുകാരനെ അടിക്കുമ്പോൾ മനസുനൊന്ത പാവം കുഞ്ഞുങ്ങളെ…
Read More » -
Kerala
പുതുപ്പള്ളിയിൽ പേരാട്ടത്തിനിറങ്ങിയ സ്ഥാനാർഥികൾ മൂവരും യുവാക്കൾ: ചാണ്ടി ഉമ്മൻ, ജെയ്ക് സി തോമസ്, ലിജിന്‍ ലാൽ എന്നിവരെക്കുറിച്ച് വിശദമായി അറിയാം
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സെപ്തംബർ 5 നാണ്. സ്ഥാനാർഥികൾ ശക്തമായ പ്രചാരണത്തിലാണ്. ഇത്തവണ പുതുപ്പള്ളിയിൽ മത്സരിക്കുന്നത് യുവമുഖങ്ങളാണെന്നതാണ് പ്രത്യേകത. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 53 വർഷം തുടർച്ചയായി എംഎൽഎയായി റെക്കോർഡ് കുറിച്ച മണ്ഡലം നിലനിർത്താൻ മകൻ ചാണ്ടി ഉമ്മനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. സമര പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്ക് സി തോമസ് ആണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡണ്ട് ജി ലിജിൻ ലാൽ ബിജെപിക്കായി മത്സരിക്കുന്നു. സ്ഥാനാർഥികളെ വിശദമായി പരിചയപ്പെടാം. ജെയ്ക് സി തോമസ് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ മണർകാട് സ്വദേശിയായ ജെയ്ക് സി തോമസ് മൂന്നാം തവണയാണ് പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. രണ്ട് തവണ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയോടാണ് മത്സരിച്ചത്. ഇത്തവണ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോട് ഏറ്റുമുട്ടുന്നു. സംസ്ഥാനമാകെ സിപിഎമ്മിന്റെ അറിയപ്പെടുന്ന മുഖമാണ് 33 കാരനായ ഈ യുവനേതാവ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ച ജെയ്‌ക്ക് നിലവിൽ സിപിഎം കോട്ടയം…
Read More » -
India
മധുരയിൽ ട്രെയിനിന് തീപിടിച്ച് 9 പേർ മരിച്ചു
മധുര: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിന് തീപിടിച്ച് 9 പേർ മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ലക്നൗ–രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് വിവരം. തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.
Read More » -
Kerala
പുതുപ്പള്ളിയിൽ പേരാട്ടത്തിനിറങ്ങിയ സ്ഥാനാർഥികൾ മൂവരും യുവാക്കൾ: ചാണ്ടി ഉമ്മൻ, ജെയ്ക് സി തോമസ്, ലിജിന്‍ ലാൽ എന്നിവരെക്കുറിച്ച് വിശദമായി അറിയാം
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സെപ്തംബർ 5 നാണ്. സ്ഥാനാർഥികൾ ശക്തമായ പ്രചാരണത്തിലാണ്. ഇത്തവണ പുതുപ്പള്ളിയിൽ മത്സരിക്കുന്നത് യുവമുഖങ്ങളാണെന്നതാണ് പ്രത്യേകത. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 53 വർഷം തുടർച്ചയായി എംഎൽഎയായി റെക്കോർഡ് കുറിച്ച മണ്ഡലം നിലനിർത്താൻ മകൻ ചാണ്ടി ഉമ്മനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. സമര പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്ക് സി തോമസ് ആണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡണ്ട് ജി ലിജിൻ ലാൽ ബിജെപിക്കായി മത്സരിക്കുന്നു. സ്ഥാനാർഥികളെ വിശദമായി പരിചയപ്പെടാം. ജെയ്ക് സി തോമസ് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ മണർകാട് സ്വദേശിയായ ജെയ്ക് സി തോമസ് മൂന്നാം തവണയാണ് പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. രണ്ട് തവണ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയോടാണ് മത്സരിച്ചത്. ഇത്തവണ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോട് ഏറ്റുമുട്ടുന്നു. സംസ്ഥാനമാകെ സിപിഎമ്മിന്റെ അറിയപ്പെടുന്ന മുഖമാണ് 33 കാരനായ ഈ യുവനേതാവ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ച ജെയ്‌ക്ക് നിലവിൽ സിപിഎം…
Read More » -
Kerala
സുഹൃത്തായ ലോഡിങ് തൊഴിലാളിയെ വിറക് കൊള്ളി കൊണ്ട് അടിച്ചു കൊന്ന കേസില്‍ ഗ്രേഡ് എസ്.ഐ റിമാന്‍ഡില്‍
കണ്ണൂര്‍: കൊളച്ചേരി പറമ്പില്‍ സുഹൃത്തായ മുന്‍ ലോഡിങ് തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശന്റെ അറസ്റ്റ് മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ് രേഖപ്പെടുത്തി. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊല നടന്ന ബുധനാഴ്ച രാത്രി പത്തു മണിയോടെ ദിനേശനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ച രാതി ഏഴു മണിയോടെ ദിനേശന്റെ കൊളച്ചേരി പറമ്പിലുള്ള വീട്ടില്‍ വച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട കൊളച്ചേരിപ്പറമ്പിലെ കൊമ്പന്‍ ഹൗസില്‍ സജീവന്റെ(56) ശരീരത്തില്‍ ഒന്നിലേറെ തവണ ദിനേശന്‍ വിറകു കൊള്ളി കൊണ്ടു മര്‍ദ്ദിച്ചതിന്റെ പാടുകളുണ്ട്. സജീവന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍ ഗവ.മെഡികല്‍ കോളജില്‍ നിന്നും കൊളച്ചേരി പറമ്പിലേക്ക് കൊണ്ടുവന്നു സംസ്‌കരിച്ചു. കണ്ണൂര്‍ എസി പി ടികെ രത്നകുമാറിന്റെ നേത്യത്വത്തിലാണ്…
Read More » -
Kerala
കണ്ണൂര്‍ സര്‍വകലാശാലയിൽ കലാപം, തന്റെ ആത്മകഥ പഠനത്തിന് ഉപയോഗിക്കാന്‍ താല്‍പര്യമില്ലെന്ന് കെ.കെ ശൈലജ
കെ.കെ ശൈലജയുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമറേഡ്’ കണ്ണൂർ സർവകലാശാലയിലെ എം.എ ഇംഗ്ലീഷ് സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ കെ.എസ്.യുവും സേവ് യൂനിവഴ്‌സിറ്റി കാംപയിന്‍ ഫോറവും സമര രംഗത്ത്. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി അധ്യാപക സംഘടന കെ.പി.സി.ടി.എ. ഇതിനിടെ താന്‍ എഴുതിയ പുസ്തകം ‘മൈ ലൈഫ് ആസ് എ കോമറേഡ്’ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ സിലബസില്‍ ഉള്‍പെടുത്തി എന്ന് വ്യാജ പ്രചാരണം നടക്കുന്നുവെന്ന് വ്യക്തമാക്കി മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ എംഎല്‍എ. സിലബസില്‍ ഉള്‍പെടുത്തിയിട്ടില്ല എന്നും അധിക വായനയ്ക്കുള്ള പുസ്തകങ്ങളുടെ കൂട്ടത്തില്‍ സി.കെ ജാനു, സിസ്റ്റര്‍ ജസ്മി എന്നാവരുടെ പുസ്തകങ്ങളുടെ കൂടെ ഈ പുസ്തകത്തിന്റെ പേരുകൂടി ചേര്‍ത്തതാണെന്നുമാണ് യൂണിവേഴ്സിറ്റി അധികൃതരില്‍ നിന്നും ലഭിച്ച മറുപടി. ഏത് വിഭാഗത്തിലായാലും തന്റെ പുസ്തകം ഉള്‍പെടുത്തുന്നതിന് താല്‍പര്യമില്ല എന്ന് സര്‍വകലാശാലാ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കെ.കെ ശൈലജ തന്റെ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു. രണ്ടു ദിവസമായി തുടരുന്ന വിവാദം ഇതോടെ അവസാനിക്കുമെന്നാണ് കെ.കെ ശൈലജയുടെ പ്രതീക്ഷ. എന്നാല്‍…
Read More » -
Kerala
ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി ഭക്ഷ്യമന്ത്രി ജി ആർ അനിൽ; ഓരോ ജില്ലകളിലെയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കണം
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഭക്ഷ്യ-സിവിൽ സപ്പ്ളൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഓരോ ജില്ലകളിലെയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം മന്ത്രി നിർദ്ദേശം നൽകി. അതിനിടെ, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ നിര്‍ദേശം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം വരുന്നത് വരെ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ ആണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ നിര്‍ദേശം നൽകിയത്. ഇതു സംബസിച്ച് കോട്ടയം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സിഇഒ കത്ത് നൽകി. അതേസമയം, കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവെയ്ക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തു നല്‍കി. ഓണം ആഘോഷിക്കാന്‍ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്നും കിറ്റ് വിതരണത്തിന് അടിയന്തിര അനുമതി നല്‍കണമെന്നും കത്തില്‍…
Read More » -
LIFE
എല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനും എല്ലിനെ ബലപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്ന, ചില ടിപ്സ്
എല്ലിന്‍റെ ആരോഗ്യം സുരക്ഷിതമായിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ലല്ലോ. എന്നാല്‍ എല്ലിനെ ബലപ്പെടുത്താൻ ‘കാത്സ്യം’ കഴിക്കണം എന്നതിലുപരി ജീവിതരീതികളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണം, എന്തെല്ലാം ശ്രദ്ധിക്കണം എന്നൊന്നും മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ എല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനും എല്ലിനെ ബലപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്ന, ചില ലൈഫ്സ്റ്റൈല്‍ ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. നിങ്ങളുടെ ജീവിതരീതികളില്‍ നിസാരമായ ഈ മാറ്റങ്ങള്‍ വരുത്തിനോക്കി, ഫലം നിരീക്ഷിച്ചുനോക്കൂ. പോഷകങ്ങള്‍… എല്ലിന്‍റെ ആരോഗ്യത്തിന് അവശ്യം വേണ്ട പോഷകങ്ങള്‍ ഭക്ഷണത്തില്‍ ഉറപ്പുവരുത്തലാണ് ആദ്യം ചെയ്യേണ്ടത്. കാത്സ്യം മാത്രമല്ല- കാത്സ്യത്തിനൊപ്പം വൈറ്റമിൻ-ഡിയും എല്ലിനാവശ്യമാണ്. പാലുത്പന്നങ്ങള്‍, സീഫുഡ്, ഇലക്കറികള്‍ എന്നിവയെല്ലാം ഇതിനായി കഴിക്കാവുന്നതാണ്. വൈറ്റമിൻ ഡി സൂര്യപ്രകാശത്തിലൂടെയും നമുക്ക് നേടാവുന്നതാണ്. വ്യായാമം… കായികാധ്വാനമോ വ്യായാമമോ പതിവാക്കിയാലും എല്ലിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കാം. പ്രത്യേകിച്ച് വെയിറ്റ്- എടുക്കുന്ന വിധത്തിലുള്ള വ്യായാമങ്ങള്‍. ഇത് എല്ലിന്‍റെ കനവും പേശികളുടെ ബലവും കൂട്ടുന്നു. മോശം ശീലങ്ങള്‍… പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കേണ്ടതും എല്ലിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ആവശ്യമാണ്. എല്ലാവിധ ലഹരി…
Read More » -
LIFE
എത്ര കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രഷൻ സ്റ്റാർ എന്നൊക്കെയുള്ള ടാഗ് കാണുമ്പോൾ വിഷമം തേന്നാറുണ്ടെന്ന് ഷെയ്ൻ നിഗം
എത്ര കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രഷൻ സ്റ്റാർ എന്നൊക്കെയുള്ള ടാഗ് കാണുമ്പോൾ വിഷമം തേന്നാറുണ്ടെന്ന് ഷെയ്ൻ നിഗം. ഫിസിക്കൽ എഫേർട്ടുള്ള സിനിമകൾ ചെയ്യുന്നതാണ് തനിക്ക് നല്ലതെന്ന് തോന്നിയിട്ടുണ്ടെന്നും ഷെയ്ൻ പറയുന്നു. സിനിമ പ്രേക്ഷകർക്ക് നൽകുന്ന മെസേജ് എന്താണ് എന്നാണ് ആദ്യമൊക്കെ നോക്കിയിരുന്നത്. ഇപ്പോൾ ആളുകൾക്ക് പുതുതായി എന്ത് കൊടുക്കാൻ പറ്റും എന്നാണ് നോക്കുന്നതെന്നും ഷെയ്ൻ നിഗം കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ ആർഡിഎക്സിന്റെ പ്രമോഷൻ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. “ഫിസിക്കല്‍ എഫേര്‍ട്ടുള്ള സിനിമായാണ് എനിക്ക് ചെയ്യാൻ കുറച്ചു കൂടി നല്ലതെന്ന് തോന്നു. മറ്റേത് നമ്മളെ നന്നായി ഉള്‍വലിക്കും. പുറത്തേക്ക് ഇറങ്ങനോ ആള്‍ക്കാരെ കാണാനോ തോന്നാത്ത അവസ്ഥയായുണ്ടാകും. അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ആ പടത്തിനും ആ സിറ്റുവേഷന്‍സിനും ഓക്കെ ആണ്. എന്തൊക്കെ പറഞ്ഞാലും സിനിമ ജനങ്ങള്‍ക്ക് എന്‍റര്‍ടെയ്ന്‍മെന്‍റ് ആയിരിക്കണം. നമ്മള്‍ എത്ര എഫേര്‍ട്ട് എടുത്താലും ആളുകള്‍ നല്ലത് പറഞ്ഞാലും പ്രേക്ഷകര്‍ക്ക് വേണ്ടത് സന്തോമുള്ള പടങ്ങളാണ്. ഒരുപാട് എഫേര്‍ട്ട് എടുത്തിട്ടും ആളുകള്‍ ശ്രദ്ധില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്. ഒരു…
Read More »