KeralaNEWS

ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാൻ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കോട്ടയം: ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാൻ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശം നൽകിയത്.

കിറ്റിന് അര്‍ഹരായ മഞ്ഞ കാര്‍ഡുകാര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ റേഷൻ കടകളില്‍ നിന്നും കിറ്റ് വിതരണം ചെയ്തു തുടങ്ങിയിരുന്നു.എന്നാൽ വോട്ടർമാരെ സ്വാധീനിക്കുമെന്ന് പറഞ്ഞ് വിവിധ പ്രതിപക്ഷ സംഘടനകൾ ഇതിനെതിരെ രംഗത്തെത്തിയതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ.

Signature-ad

അതേസമയം ഓണക്കാലമാണെന്നും വിതരണത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് വകുപ്പ് ഇലക്ഷൻ കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്.

Back to top button
error: