HealthLIFE

മധുരം കഴിക്കാൻ കൊതി തോന്നാറില്ലേ? അതിന് പിന്നിലെ ചില രഹസ്യങ്ങൾ!

തിരുവോണദിനത്തിൽ മധുരപ്രിയരെല്ലാം തന്നെ പായസത്തിൻറെ ആലസ്യത്തിലായിരിക്കും. മിക്കവരും ഒന്നിലധികം തരം പായസം തന്നെ ഓണത്തിന് തയ്യാറാക്കുകയും കഴിക്കുകയുമെല്ലാം ചെയ്യാറുണ്ട്. ഈ സന്തോഷകരമായ ദിവസത്തിൽ മധുരത്തെ കുറിച്ചുള്ള, അധികമാർക്കുമറിയാത്ത രസകരമായ ചില രഹസ്യങ്ങളാണ് പങ്കുവയ്ക്കുന്നത്. നമുക്ക് ചില സമയങ്ങളിൽ എന്തെങ്കിലും മധുരം കഴിക്കാൻ കൊതി തോന്നാറില്ലേ? വളരെ സ്വാഭാവികമായിട്ടാണ് നാമിതിനെ കാണുന്നത്. എന്നാലിങ്ങനെ മധുരത്തോട് കൊതി തോന്നുന്നത് അത്ര സ്വാഭാവികമൊന്നുമല്ല. ഈ കൊതിക്ക് പിന്നിൽ പല കാരണങ്ങളുമുണ്ടാകാം. ഇവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

Signature-ad

രക്തത്തിൽ ഷുഗർ നില ബാലൻസിലല്ലാതെ വരുമ്പോൾ ഇതുപോലെ നമുക്ക് മധുരം കഴിക്കണമെന്ന കൊതിയുണ്ടാകാം, കെട്ടോ. മധുരമുള്ള ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നതോടെ ഇത് ‘ബാലൻസ്ഡ്’ ആവുകയും ചെയ്യും.

രണ്ട്…

ചിലർ വൈകാരികമായി പ്രശ്നത്തിലായാലോ സ്ട്രെസ് നേരിട്ടാലോ എല്ലാം ഇതുപോലെ മധുരത്തോട് കൊതി കാണിക്കാറുണ്ട്. മധുരം അഥവാ ഷുഗർ ശരീരത്തിലെത്തുമ്പോൾ ‘ഡോപമിൻ’ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടും. നമ്മെ സന്തോഷപ്പെടുത്താനും ശാന്തരാക്കാനുമെല്ലാം സഹായിക്കുന്ന ഹോർമോൺ ആണിത്.

മൂന്ന്…

ചിലർക്ക് മധുരം എപ്പോഴും കഴിച്ച് ശീലിച്ചിട്ട്, ഏറെ നേരമോ ഏറെ ദിവസങ്ങളോ മധുരം കഴിക്കാതിരിക്കാൻ സാധിക്കില്ല. ഈ ‘അഡിക്ഷൻ’ഉം മധുരത്തോടുള്ള കൊതിയുണ്ടാക്കാം.

നാല്…

ചില പോഷകങ്ങൾ ശരീരത്തിൽ കുറയുന്നപക്ഷവും മധുരത്തോട് കൊതിയുണ്ടാകാം. മഗ്നീഷ്യം, സിങ്ക്, ക്രോമിയം എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

അഞ്ച്…

ഉറക്കം കൃത്യമല്ലെങ്കിലും മധുരത്തോട് കൊതി തോന്നാം. ഉറക്കപ്രശ്നങ്ങളെ തുടർന്നുണ്ടാകുന്ന ഹോർമോൺ വ്യതിയാനമാണ് ഇത്തരത്തിൽ മധുരത്തോട് കൊതിയുണ്ടാക്കുന്നത്.

ആറ്…

ഇനി മനശാസ്ത്രപരമായ കാരണവും മധുരത്തോടുള്ള കൊതിക്ക് പിന്നിൽ വരാം. അതായത് നിങ്ങൾ നല്ലയൊരു കാര്യം ചെയ്തു, അല്ലെങ്കിൽ എന്തെങ്കിലും നേട്ടമുണ്ടായി ഇതിന് സമ്മാനം എന്ന നിലയിലും നിങ്ങളുടെ മനസ് മധുരം തേടി പോകാമത്രേ.

ഏഴ്…

ഭക്ഷണം കഴിക്കാതെ ഏറെ നേരമിരുന്ന് കഴിഞ്ഞാലും ചിലരിൽ മധുരത്തോട് കൊതി വരാറുണ്ട്. അതുപോലെ തന്നെ പതിവായി കഴിക്കുന്ന വിഭവങ്ങൾ പരിമിതവും പരിചിതവും ആണെങ്കിലും ഇടയ്ക്കിടെ മധുരത്തോട് കൊതി വരാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: