Month: August 2023
-
India
മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ പുള്ളിപ്പുലിയും രണ്ട് കുഞ്ഞുങ്ങളും വൈദ്യുതാഘാതമേറ്റ് ചത്തു; നാല് പേര്‍ അറസ്റ്റില്‍
ഗോണ്ടിയ: മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ പുള്ളിപ്പുലിയും രണ്ട് കുഞ്ഞുങ്ങളും വൈദ്യുതാഘാതമേറ്റ് ചത്തു. കാട്ടുപന്നികളെ വേട്ടയാടാന്‍ സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ തട്ടിയാണ് പുലിക്കും കുഞ്ഞുങ്ങള്‍ക്കും ദാരുണാന്ത്യം സംഭവിച്ചത്. വൈദ്യുത കമ്പി സ്ഥാപിച്ച നാല് പേരെ അറസ്റ്റ് ചെയ്തു. ഡിയോറി ഫോറസ്റ്റ് റേഞ്ചിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ പുലിയുടെയും രണ്ട് കുഞ്ഞുങ്ങളുടെയും ജഡം കണ്ടെത്തി. മൃഗങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുന്ന വൈദ്യുത കമ്പികള്‍ പുലിയുടെ ജഡം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ലഭിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഭോയാർത്തോള, മെഹ്തഖേഡ ഗ്രാമങ്ങളിൽ നിന്ന് എട്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്ത ശേഷം നാല് പേരെ അറസ്റ്റ് ചെയ്തു. കാട്ടുപന്നികളെ വേട്ടയാടാന്‍ ആഗസ്ത് 26ന് രാത്രി വൈദ്യുത കമ്പി സ്ഥാപിച്ചതായി ഇവര്‍ സമ്മതിച്ചെന്ന് ഫോറസ്റ്റ് അസിസ്റ്റന്‍റ് കൺസർവേറ്റർ ജി എഫ് റാത്തോഡ് പറഞ്ഞു. വന്യജീവി സംരക്ഷണ നിയമ പ്രകാരവും ഇന്ത്യൻ ഫോറസ്റ്റ് ആക്‌ട് പ്രകാരവും…
Read More » -
Kerala
മദ്യപാനികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്… നാലിൽ മൂന്ന് ദിവസവും ബിവറേജ് തുറക്കില്ല, രണ്ട് നാൾ ബാറും
തിരുവനന്തപുരം: ഓണക്കാലം പലപ്പോഴും കേരളത്തിൽ റെക്കോർഡ് കുടിയുടെ കൂടി കാലമാണ്. ഓണം സീസണിലെ കുടിയുടെ കണക്ക് വർഷാവർഷം കൂടിക്കൂടി വരുന്നതും നമുക്ക് അറിയാം. ഇക്കുറി ഉത്രാടം ദിനത്തിലെ കണക്കുകളും ഇന്ന് രാവിലെ പുറത്തുവന്നിരുന്നു. ഇരിങ്ങാലക്കുടയാണ് കുടി കാര്യത്തിൽ ഇക്കുറി റെക്കോർഡിട്ടതെന്ന് ഏവരും അറിഞ്ഞുകാണും. എന്നാൽ കുടിയന്മാർക്ക് നിരാശ നൽകുന്ന മറ്റൊരു വാർത്തയും ബെവ്കോയിൽ നിന്നുണ്ട്. ഇന്നടക്കം നാല് ദിവസത്തിൽ മൂന്ന് ദിവസവും ബെവ്കോ തുറക്കില്ലെന്നതാണ് കുടിയന്മാരെ നിരാശരാക്കുന്ന ആ വാർത്ത. ബെവ്കോ മാത്രമല്ല, ഈ നാല് ദിവസത്തിൽ ബാറും രണ്ട് ദിവസം തുറക്കില്ലെന്ന് കൂടി ഏവരും അറിഞ്ഞിരിക്കുക. തിരുവോണം, നാലാം ഓണം, എന്നീ ദിവസങ്ങളിൽ ആണ് ഓണക്കാലത്ത് സാധാരണ ഗതിയിൽ ബെവ്കോ അവധിയായിരിക്കുക. തിരുവോണത്തിന് സർക്കാർ ഓഫീസുകൾക്ക് അവധി ആയതിനാലാണ് ബെവ്കോയും തുറക്കാത്തത്. നാലാം ഓണം ശ്രീനാരായണ ഗുരു ജയന്തി ആയതിനാൽ സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. അതിനിടയിൽ ഇക്കുറി ഒന്നാം തിയതി കൂടി ഓണക്കാലത്തിനിടയിൽ ആയതുകൊണ്ടാണ് മൂന്ന് ദിവസം ബെവ്കോ…
Read More » -
India
പ്രധാനമന്ത്രിയുടെ രക്ഷാബന്ധന്‍ഓണ സമ്മാനം; പാചക വാതക സിലിണ്ടറിന് 200 രൂപ കുറയും
ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വിലയില്‍ 200 രൂപ സബ്‌സിഡി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഇതോടെ, പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവര്‍ക്ക് ഇളവ് 400 രൂപയായി ഉയരും. ലോക്‌സഭാ തിരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് പാചകവാതക വിലയില്‍ കൂടുതല്‍ സബ്‌സിഡി നല്‍കാനുള്ള തീരുമാനം. ഇതോടെ, നിലവില്‍ 1110 രൂപയുള്ള പാചകവാതക സിലിണ്ടറുകളുടെ വില, 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവര്‍ക്ക് ഇതിനു പുറമെ 200 രൂപ കൂടി ഇളവുണ്ടാകും. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷന്‍ നല്‍കാനും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധന്‍ ഓണം സമ്മാനമാണ് ഈ ഇളവെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ വ്യക്തമാക്കി. ഇതിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തെ ആളുകളുടെ, പ്രത്യേകിച്ചും നമ്മുടെ സഹോദരിമാരുടെ…
Read More » -
Kerala
ഭാര്യയുടെ ഓപ്പറേഷനായി രക്തം തേടി അലഞ്ഞ യുവാവിന് രക്ഷകരായി കേരള പൊലീസ്
തിരുവല്ല:ഭാര്യയുടെ ചികിത്സയ്ക്കായി രക്തം തേടി അലഞ്ഞ യുവാവിന് രക്ഷകരായി കേരള പൊലീസ്.ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനിക്കാണ് രക്ഷകരായി തിരുവല്ല പോലീസ് അവതരിച്ചത്. പ്രസവസംബന്ധമായ അസ്വസ്ഥതകളെത്തുടര്‍ന്നാണ് ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനിയായ യുവതിയെ രാവിലെ തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഉടന്‍ തന്നെ രക്തം എത്തിക്കാന്‍ ആശുപത്രി അധികൃതര്‍ യുവതിയുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. അപൂര്‍വ്വ രക്ത ഗ്രൂപ്പുകളില്‍ ഒന്നായ ഒ- നെഗറ്റീവ് ആയിരുന്നു യുവതിയുടെ രക്ത ഗ്രൂപ്പ്.അസ്വസ്ഥതകളെത്തുടര്‍ന്ന് പെട്ടെന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ രക്തം നല്‍കാമെന്ന് സമ്മതിച്ചിരുന്നവര്‍ക്ക് ആ സമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞതുമില്ല. ഉച്ചയായിട്ടും രക്തദാതാവിനെ കിട്ടാത്തതിനെ തുടര്‍ന്നാണ് യുവതിയുടെ ഭര്‍ത്താവ് അജിത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നത്. തിരുവല്ല സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ സുനില്‍ കൃഷ്ണനെയാണ് ലൈനില്‍ കിട്ടിയത്.വിവരം പറഞ്ഞ് ഫോണ്‍ വച്ച അജിത്തിനു മുന്നില്‍ പത്തു മിനിറ്റില്‍ തിരുവല്ല ഇന്‍സ്പെക്ടറുടെ പോലീസ് വാഹനമെത്തി.വാഹനത്തില്‍ നിന്നിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് യുവതിക്ക് രക്തം നല്‍കിയത്. അവശ്യസമയത്ത് രക്തലഭ്യത ഉറപ്പാക്കുന്നതിന് കേരളാ പോലീസിന്‍റെ…
Read More » -
NEWS
പായസമുൾപ്പടെ വിഭവസമൃദ്ധമായ സദ്യ ഉണ്ടവർ ഇന്ന് രണ്ട് കാന്താരി കഴിക്കുന്നതിൽ തെറ്റില്ല ; കാന്താരിയുടെ ഗുണങ്ങൾ
വലിപ്പത്തിൽ കുഞ്ഞനെങ്കിലും എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ് കാന്താരി മുളക്. പല തരത്തിലെ ആരോഗ്യ ഗുണങ്ങളും ഒത്തു ചേര്‍ന്ന കാന്താരി മുളകിനെ പക്ഷേ നാം അവഗണിക്കുകയാണ് പതിവ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഗുണകരമാണ് കാന്താരി മുളക്. ഇത് വിനെഗര്‍ അഥവാ വിനാഗിരിയില്‍ ഇട്ടു വയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് അല്‍പദിവസം ഇതില്‍ ഇട്ടു വച്ച് ദിവസവും ഒന്നോ രണ്ടോ എണ്ണം കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനുള്ള പരിഹാരമാണ്. ദോഷകരമായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൂട്ടാനും മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കാനും ഇതേറെ നല്ലതാണ്.കാന്താരി മുളകും നെല്ലിക്കയും ചേര്‍ത്തരച്ച് ചമ്മന്തിയുണ്ടാക്കി കഴിയ്ക്കുന്നതും കൊളസ്‌ട്രോളിന് ഏറെ ഗുണകരമാണ്. കൊളസ്‌ട്രോളിന് മാത്രമല്ല, പ്രമേഹത്തിനും ഇതു നല്ലൊരു മരുന്നാണ്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇതു വഴി രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തുവാന്‍ സാധിയ്ക്കും. ബിപി കുറയ്ക്കാനും ഇത് നല്ലതാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല, ഹൃദയ സംബന്ധമായ…
Read More » -
Kerala
ഉത്രാടദിനത്തില്‍ കേരളത്തില്‍ വിറ്റത് 116 കോടിയുടെ മദ്യം; ഇരിങ്ങാലക്കുടയും കൊല്ലം ആശ്രമവും കട്ടയ്ക്ക് കട്ടയ്ക്ക്
തിരുവനന്തപുരം: ഉത്രാടദിനത്തില്‍ ബെവ്‌കോയിലൂടെ മാത്രം കേരളത്തില്‍ വിറ്റത് 116 കോടിയുടെ മദ്യം.കഴിഞ്ഞ വര്‍ഷം ഇതേദിവസം വിറ്റതിനേക്കാള്‍ നാല് കോടിയുടെ മദ്യമാണ് ഇത്തവണ അധികമായി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 112 കോടിയുടെ മദ്യമാണ് വിറ്റത്. ഇത്തവണ നാലുകോടിയുടെ മദ്യം അധികമായി വിറ്റതായി ബെവ്‌കോ കണക്കുകള്‍ വ്യക്തമാക്കുന്നു.ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്.രണ്ടു ഔട്ട്‌ലെറ്റുകളില്‍ ഒരു കോടിയ്ക്ക് മുകളില്‍ വില്‍പ്പന നടന്നു. ഇരിങ്ങാലക്കുട കഴിഞ്ഞാല്‍ കൊല്ലത്തെ ആശ്രമം പോര്‍ട്ട് ഔട്ട്‌ലെറ്റിലാണ് ഒരു കോടിക്ക് മുകളില്‍ വില്‍പ്പന നടന്നിരിക്കുന്നത്. എന്നാല്‍ ഇത്തവണ പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ലെന്നാണ് ബെവ്‌കോ വ്യക്തമാക്കുന്നത്. 130 കോടിയുടെ വില്‍പ്പനയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇത് ലഭിച്ചില്ല. ഇത്തവണ മദ്യത്തിന്റെ വില വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റിലാണ് മദ്യത്തിന്റെ വില വര്‍ധിപ്പിച്ചത്. ഇതിന് ആനുപാതികമായ വര്‍ധന വില്‍പ്പനയില്‍ ഉണ്ടായിട്ടില്ലെന്നാണ് ബെവ്‌കോ അധികൃതര്‍ പറയുന്നത്.അതേസമയം വരുംദിവസങ്ങളില്‍ വില്‍പ്പന വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് ബെവ്‌കോ.
Read More » -
Food
ഓണത്തിന് വിളമ്ബാം, ഇടുക്കിക്കാരുടെ സ്പെഷ്യല്‍ ഇഞ്ചി തീയല്‍
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ഇഞ്ചി.ഒട്ടുമിക്ക വിഭവങ്ങളിലും നാം ഇഞ്ചി ഉപയോഗിക്കാറുണ്ട്.ശരീരഭാരം കുറയ്‌ക്കാനും ഹൃദ്രോഗ സാദ്ധ്യതകളെ കുറയ്‌ക്കാനും ഇഞ്ചിക്ക് കഴിയും.ഇത്രയധികം ഗുണങ്ങളുള്ള ഇഞ്ചി വെച്ചുള്ള ഒരു തീയല്‍ ആയാലോ ഓണത്തിന്്? ഇതാ വളരെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഹൈറേഞ്ചുകാരുടെ സ്പെഷല്‍ ഇഞ്ചി തീയല്‍ തയ്യാറാക്കുന്ന രീതി. ആവശ്യമായ ചേരുവകള്‍ 1) ഇഞ്ചി – ഒരു കപ്പ് 2) തേങ്ങ- ഒരെണ്ണം 3) മഞ്ഞള്‍പ്പൊടി-ഒരു ടീസ്പൂണ്‍ 4) മുളകുപ്പൊടി-ഒരു ടീസ്പൂണ്‍ 5) മല്ലിപ്പൊടി-അര ടീസ്പൂണ്‍ 6) ഉപ്പ് 7) കറിവേപ്പില 8) വെളിച്ചെണ്ണ 9) വാളംപുളി1 10) കടുക് തയ്യാറാക്കുന്ന വിധം ഇഞ്ചി കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞ് വറുത്തെടുക്കുക. വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ വറുത്തെടുക്കുക. തേങ്ങ ബ്രൗണ്‍ കളറായി വരുമ്ബോള്‍ ഇതിലേക്ക് മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപ്പൊടി എന്നിവ ചേര്‍ത്ത് വറുക്കുക. തുടര്‍ന്ന് ഇത് മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. പാനില്‍ എണ്ണ ഒഴിച്ച് കടുക് താളിക്കുക. ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന…
Read More » -
India
പണം തട്ടാന്‍ വ്യാജ പീഡന പരാതി; ഗോവയില്‍ മലയാളി ഉൾപ്പെടെ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍
പനാജി: പണം തട്ടാനായി യുവാവിനെതിരെ വ്യാജ പീഡന പരാതി നല്‍കിയ രണ്ട് സ്ത്രീകളും ഇവരുടെ സഹായിയായ ഒരു പുരുഷനും അറസ്റ്റില്‍. ഗോവ പൊലീസാണ് മൂന്നുപേരെയും പിടികൂടിയത്. പണം തട്ടിയെടുക്കാനുള്ള ലക്ഷ്യത്തോടെ യുവതികള്‍ താനുമായി സൗഹൃദമുണ്ടാക്കുകയും പിന്നീട് വ്യാജ പീഡന പരാതി നല്‍കിയെന്നുമുള്ള ഗുജറാത്ത് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റെന്ന് നോര്‍ത്ത് ഗോവ പൊലീസ് എസ്.പി നിധിൻ വല്‍സൻ പറഞ്ഞു. തിങ്കളാഴ്ചയാണ് പൊലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനിടെ പൂനെ സ്വദേശിയായ ബിസിനസുകാരന്റെ പരാതിയും ലഭിച്ചതായി പൊലീസ് പറഞ്ഞു. വ്യാജ പീഡന പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതികള്‍ ഗുജറാത്തിലും ഗോവയിലുമായി നിരവധി പേര്‍ക്കെതിരെ പീഡന പരാതികള്‍ നല്‍കിയതായി കണ്ടെത്തി. സ്ത്രീകളിലൊരാള്‍ മലയാളിയാണ്. ആഗസ്റ്റ് 23ന് ഗോവയിലെ കോല്‍വാലേയില്‍ ഇവർ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
Read More » -
NEWS
ഇറാൻ വഴിയൊരുക്കി; റഷ്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ചരക്കുമായി ട്രെയിൻ
ടെഹ്‌റാന്‍: റഷ്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ചരക്കുമായി ട്രെയിൻ.ഇറാന്‍ വഴിയാണ് ട്രെയിനില്‍ ചരക്ക് എത്തുന്നത്.റഷ്യയില്‍ നിന്ന് സൗദിയിലേക്കുള്ള ചരക്കുകളുമായി ഇതാദ്യമായാണ് ട്രെയിന്‍ ഇറാനിലെത്തുന്നത്. റഷ്യയിലെ ഷെല്‍യാബിന്‍സ്‌ക് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ കസാകിസ്ഥാനും തുര്‍ക്ക്‌മെനിസ്ഥാനും കടന്നാണ് ഇറാനിലെത്തിയത്. 36 കണ്ടെയ്‌നറുകളിലായാണ് ചരക്കുള്ളത്. ഇറാനിലെ ബന്തര്‍ അബ്ബാസ് തുറമുഖത്തെത്തിയ ചരക്കുകള്‍ ഇവിടെ നിന്ന് കപ്പല്‍ വഴി സൗദിയിലേക്ക് അയക്കും. അന്താരാഷ്ട്ര നോര്‍ത്ത് സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍ (ഐഎന്‍എസ്ടിസി) എന്ന ചരക്ക് ഇടനാഴിയാണ് റഷ്യയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ചരക്കു നീക്കം എളുപ്പമാക്കിയിരിക്കുന്നത്. നിലവിലുള്ള പാതകള്‍ക്ക് പകരം ഈ വഴി ഉപയോഗിക്കുന്നതോടെ ഏറെ ദിവസം മുന്നേ ചരക്കുകള്‍ സൗദിയിലെത്താന്‍ വഴിയൊരുക്കും. മാത്രമല്ല, ഇറാന്‍ നികുതി ഇളവ് നല്‍കിയതിനാല്‍ സാമ്ബത്തിക ലാഭവും കിട്ടും.
Read More » -
Kerala
മാവേലിയെ അല്ല,പിണറായിയെയാണ് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തേണ്ടത്: എം എം ഹസന്‍
തിരുവനന്തപുരം: ഓണം പട്ടിണിയാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസൻ. മാവേലിയുടെ കണ്‍മുന്നില്‍ വന്നാല്‍ പിണറായിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുമെന്നും ഹസന്‍ കുറ്റപ്പെടുത്തി. സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ കൊടിക്കുന്നില്‍ സുരേഷ് നടത്തുന്ന പട്ടിണിക്കഞ്ഞി സത്യാഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹസന്‍ ‘സാമ്ബത്തിക സ്ഥിതി തകര്‍ത്തത് പിണറായി സര്‍ക്കാരാണ്. ഓണം പട്ടിണിയിലാക്കി. പിണറായിയെ ജനം ചവിട്ടി താഴ്ത്തുന്ന അവസ്ഥ ഉണ്ടാക്കരുത് പിണറായി ദന്തഗോപുരത്തിലാണ്, പാവങ്ങളുടെ പ്രശ്നം കാണുന്നില്ല, നല്‍കിയ കിറ്റിലാണെങ്കില്‍ വറ്റല്‍ മുളകോ ശര്‍ക്കരയോ ഇല്ല എരിവില്ലാത്ത സാമ്ബാറും മധുരമില്ലാത്ത പായസവുമാണ് കിറ്റ് വാങ്ങിയവര്‍ കഴിക്കാൻ പോകുന്നത്’- ഹസന്‍ പറഞ്ഞു.
Read More »