KeralaNEWS

നാഗർകോവിലിൽ കോളേജ് വിദ്യാർഥിനികളെ കൊണ്ട് സർക്കാർ ബസ് തള്ളിയിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി

കന്യാകുമാരി: നാഗർകോവിലിൽ കോളേജ് വിദ്യാർഥിനികളെ കൊണ്ട് സർക്കാർ ബസ് തള്ളിയിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. ബസിന്റെ ഡ്രൈവർ, കണ്ടക്ടർ അടക്കം നാലുപേരെ സസ്‌പെൻഡ് ചെയ്തു. വിദ്യാർഥിനികളെ കൊണ്ട് ബസ് തള്ളി നീക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

വ്യാഴാഴ്ച പഴയ താലൂക്ക് ഓഫീസിന്റെ സമീപത്ത് വച്ചായിരുന്നു സംഭവം. റോഡിൽ കേടായ ബസ് വിദ്യാർഥിനികളെ ഉപയോഗിച്ച് തള്ളിനീക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രൂക്ഷവിമർശനമായിരുന്നു ഉയർന്നത്. പ്രദേശത്തെ ബസുകൾ സ്ഥിരീമായി കേടാകുന്നതും യാത്രക്കാർ ചൂണ്ടിക്കാണിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: