Month: August 2023

  • Kerala

    ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരു റൂട്ടിൽ കൂടുതൽ കെഎസ്ആർടിസി

    ബംഗളൂരു: ഓണക്കാലത്തെ, തിരക്ക് പരിഗണിച്ച്‌ നാട്ടിലേക്ക് കൂടുതല്‍ പ്രത്യേക സർവീസുകളുമായി കേരള ആര്‍.ടി.സി. തിരക്ക് കൂടുതലുള്ള ആഗസ്റ്റ് 25ന് മാത്രം 17 സ്പെഷല്‍ ബസുകളാണ് ഓടിക്കുക.ഇതിന്റെ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് 22 മുതല്‍ 28 വരെയും കേരളത്തില്‍നിന്ന് തിരിച്ച്‌ 29 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെയുമാണ് സ്പെഷല്‍ ബസുകള്‍ ഓടിക്കുന്നത്. കോഴിക്കോട് -5, കണ്ണൂര്‍ -2, എറണാകുളം -4, തൃശൂര്‍ -2, കോട്ടയം -2, പയ്യന്നൂര്‍ -1 തിരുവനന്തപുരം -1 എന്നിവിടങ്ങളിലേക്കാണ് സർവീസ്. online.ksrtc.com സൈറ്റിലൂടെയും ENTE KSRTC ആപ്പിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

    Read More »
  • India

    മുസ്‌ലിങ്ങളെയും ക്രിസ്‌ത്യാനികളെയും നിരോധിച്ച്‌ മധ്യപ്രദേശിലെ ധൗറ ഗ്രാമപഞ്ചായത്ത്‌

    ഭോപ്പാൽ:മധ്യപ്രദേശിലെ അശോക്‌നഗര്‍ ജില്ലയില്‍ ധൗറ ഗ്രാമപഞ്ചായത്തില്‍ മുസ്‌ലിങ്ങള്‍ക്കും ക്രിസ്‌ത്യാനികള്‍ക്കും പ്രവേശനം നിരോധിച്ചു. ലൗ ജിഹാദിനെ ചെറുക്കാനാണെന്നാണ് വിശദീകരണം. ഗ്രാമത്തിലുടനീളം ഇത് സംബന്ധിച്ച പോസ്റ്ററുകളും ബാനറുകളും പതിച്ചിട്ടുണ്ട്. പഞ്ചായത്ത്‌ തലവന്‍റെയും ബിജെപി ജില്ല പ്രസിഡന്‍റിന്‍റെയും നിര്‍ദേശ പ്രകരമാണ് നടപടി. കച്ചവടത്തിനായി വരുന്നവര്‍ ആധാര്‍ കാര്‍ഡ് കാണിച്ച്‌ മതമേതാണെന്ന്‌ ഗ്രാമീണരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ഗ്രാമത്തിനകത്തേയ്‌ക്ക് കടക്കാൻ കഴിയു. സമീപ കാലത്തായി ഗ്രാമത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം എന്ന് ഗ്രാമീണര്‍ പറയുന്നു. ഗ്രാമസഭ ചേര്‍ന്നപ്പോള്‍ ബിജെപി ജില്ല പ്രസിഡന്‍റ് ബാബുലു യാദവ്‌ ആണ്‌ ഈ പദ്ധതി രൂപികരിച്ചത്‌. ‘ഇന്ത്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഹിന്ദു സഹോദരിമാരെയും പെണ്‍മക്കളെയും സംരക്ഷിക്കാൻ ആണ്‌ ഇത്തരത്തില്‍ പദ്ധതികള്‍ രൂപികരിച്ചത്‌’ -ബാബുലു യാദവ്‌ പറഞ്ഞു.

    Read More »
  • Movie

    സിദ്ദിഖും ലാലും പിന്നെ ചിരിയുടെ കുടമാറ്റം തീർത്ത മലയാള സിനിമയുടെ വസന്തകാലവും

    ജിതേഷ് മംഗലത്ത് ‘റാംജിറാവ് സ്പീക്കിംഗി’ന്റെ കഥ പറയാൻ വേണ്ടി സിദ്ധിഖും ലാലും ഗുരുവായ ഫാസിലിനെ കാണാൻ പോയ കഥ മൂവരും പറയുന്നത് പലപ്പോഴായി കേട്ടിട്ടുണ്ട്. ആദിമദ്ധ്യാന്തപ്പൊരുത്തമുള്ള ഒരു കഥ പറച്ചിലായിരുന്നില്ലത്രെ അത്. മറിച്ച് ക്ലൈമാക്സിൽ നിന്ന് തുടങ്ങി പുറകിലേക്കു പോകുന്ന ഒരു പാറ്റേണിലായിരുന്നു അവരന്ന് വിവരിച്ചത്. അതു വരെ മോളിവുഡ് കണ്ടുശീലിച്ച കഥ പറച്ചിലുകളുടെ ടെംപ്ലേറ്റ് ഡീകൺസ്ട്രക്ഷന്റെ ആദ്യപരീക്ഷണങ്ങളിലൊന്നിനാണ് ഫാസിലന്ന് വിധേയനായത്. ഡോ. ബാലകൃഷ്ണനിൽ തുടങ്ങി ബാലചന്ദ്രമേനോനിലൂടെയും, സത്യൻ അന്തിക്കാടിലൂടെയും, പ്രിയദർശനിലൂടെയും പുതുവഴികൾ തേടിയ കമേഴ്സ്യൽ മോളിവുഡിന്റെ ഹ്യൂമർ ജോണർ ഘടനാപരമായി അതിന്റെ ഏറ്റവും വിപ്ലവാത്മകമായ ഘട്ടമാരംഭിക്കുന്നത് ‘റാംജിറാ’വിനു ശേഷം വരുന്ന ‘ഇൻ ഹരിഹർ നഗറി’ ലൂടെയാണെന്നാണ് ഈ ലേഖകന്റെ പക്ഷം. ഇൻ ഹരിഹർ നഗർ ഒരു പാത്ത് ബ്രേക്കിംഗ് മൂവിയാകുന്നത് അത് തുറന്നിട്ടു കൊടുത്ത ‘നാൽവർ സംഘ കോമഡികളു’ടെ വസന്തകാലം കൊണ്ടു മാത്രമല്ല. നായകകേന്ദ്രീകൃതമായ തിരക്കഥകളിൽ നിന്നു മാറി പുതിയൊരു പാത കണ്ടെത്താനും മിനിമം ബജറ്റിൽ നിന്നുകൊണ്ട് ഇൻഡസ്ട്രിക്ക് ബലം…

    Read More »
  • NEWS

    വാഹനങ്ങള്‍ തീപിടിക്കാനുള്ള കാരണങ്ങള്‍, തീ പിടിച്ചാല്‍ എന്തു ചെയ്യണം ?

    പലപ്പോഴും ഷോര്‍ട് സര്‍ക്യൂട്ടാണ് ചെറിയ സ്പാര്‍ക്കുകള്‍ക്കും തീ പിടിത്തത്തിനും കാരണമാകാറുള്ളത്. എന്നാല്‍ ഈ തീ ആളിപ്പടരാന്‍ കാരണം അശ്രദ്ധയാണ്. വാഹനങ്ങളില്‍ എക്‌സ്ട്രാ ഫിറ്റിങ് നടത്തുമ്ബോള്‍ വയറുകള്‍ മുറിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ഒക്കെ ചെയ്യാറുണ്ട്. രണ്ട് വയറുകള്‍ തമ്മില്‍ വേണ്ട വിധം ചേരാതെ വരുന്നതും ഗുണമേന്മയിലുള്ള വ്യത്യാസവും ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇടയാകുന്നു. കുറഞ്ഞ വിലയില്‍ ബേസ് മോഡല്‍ വാഹനം വാങ്ങി ഗുണമേന്മയും വിലയും കുറഞ്ഞ പവര്‍ വിന്‍ഡോ, ഓഡിയോ സിസ്റ്റം, ഫോഗ് ലാമ്ബുകള്‍ തുടങ്ങിയ ഘടിപ്പിച്ച്‌ ഉയര്‍ന്ന വേരിയന്റുകള്‍ ആക്കാനുള്ള നടപടികള്‍ വലിയ അബദ്ധം തന്നെയാണ്.കൃത്യമായ ഇടവേളകളില്‍ വാഹനം സര്‍വീസ് ചെയ്യാതിരിക്കുന്നതും വലിയ അപകടം വരുത്തി വയ്ക്കുന്നു. വാഹനം വാങ്ങുമ്ബോള്‍ കമ്ബനി നല്‍കുന്ന സുരക്ഷയും വാറന്റിയുമെല്ലാം കമ്ബനിയില്‍നിന്ന് വാഹനം എങ്ങനെ ഇറക്കുന്നോ അതിനുമാത്രമേ ഉണ്ടാകൂ. ഷോറൂമുകളില്‍നിന്നു ഘടിപ്പിക്കുന്ന അക്‌സസറികള്‍ക്കു പോലും ഈ പരിരക്ഷയില്ല. അതുകൊണ്ട് ഉയര്‍ന്ന സൗകര്യങ്ങള്‍ വേണ്ടവര്‍ ആ സൗകര്യമുള്ള വേരിയന്റുകള്‍തന്നെ വാങ്ങുന്നതാണ് അഭികാമ്യം. തെറ്റായ വയറിങ് ഷോര്‍ട് സര്‍ക്യൂട്ടിന് കാരണമായേക്കാം, ഇത്…

    Read More »
  • NEWS

    പച്ചക്കറികൾക്ക് തീവില; അടുക്കളത്തോട്ടം നിത്യജീവിതത്തിന്റെ ഭാഗമാക്കാം

    നിത്യജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികള്‍ക്കുള്ളത്.ആഹാരത്തിന്റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കാനും രുചിക്കും പച്ചക്കറികള്‍ അത്യന്താപേക്ഷിതമാണ്.,പ്രായപൂര്‍ത്തിയായ ഒരാള്‍ പ്രതിദിനം 85 ഗ്രാം പഴങ്ങള്‍ 300 ഗ്രാം പച്ചക്കറികള്‍ എന്നിങ്ങനെ കഴിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്വന്തം ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികൾ ലഭ്യമായ ശുദ്ധജലം, അടുക്കളയിലെയോ കുളിമുറിയില്‍ നിന്നോ ഉള്ള പാഴ്ജലം എന്നിവ ഉപയോഗിച്ച് നമ്മുടെ അടുക്കളത്തോട്ടത്തില്‍ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ.വീടിനു പിന്നിലോ മുന്നിലോ ഉള്ള ചെറിയ സ്ഥലം തന്നെ ഇതിന് ധാരാളം.ഇതിനു സൗകര്യമില്ലാത്തവർക്ക് ടെറസ്സിലുമാകാം.നമുക്കാവശ്യമായ പച്ചക്കറികള്‍ ലഭ്യമാക്കുവാനും,ഉപയോഗിക്കാത്ത ജലം കെട്ടിക്കിടക്കുന്നത് തടയാനും പരിസര മലിനീകരണം ഒഴിവാക്കാനും കീടങ്ങളെ നിയന്ത്രിക്കാനുമൊക്കെ ഇതുവഴി സാധിക്കുന്നു.അതിലുപരി ഇതുവഴി ലഭിക്കുന്ന മാനസിക സന്തോഷം പറഞ്ഞറിയിക്കാത്തതാണ്. ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് നാം എത്തണമെങ്കിൽ എല്ലാവരും ചെറിയ രീതിയിലെങ്കിലും മണ്ണിലോ ടെറസിലോ അടുക്കളത്തോട്ടം ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.സവാള, ഉരുളക്കിഴങ്ങ് തുടങ്ങി കേരളത്തില്‍ വളര്‍ത്താന്‍ ബുദ്ധിമുട്ടുള്ളവ(ഇന്ന് ഇതും കേരളത്തിൽ പലയിടത്തും കൃഷി ചെയ്യുന്നുണ്ട്) ഒഴിവാക്കി ബാക്കി പച്ചക്കറികളും പഴങ്ങളും ഇലക്കറികളുമെല്ലാം നമുക്ക് ടെറസ്സിലോ വീട്ടുമുറ്റത്തോ തന്നെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂ.തൊടിയിലാണ് കൃഷിത്തോട്ടം…

    Read More »
  • Kerala

    മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച്‌ ഗൃഹനാഥന് ഗുരുതര പരിക്ക്;സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിക്കുന്നതിനുള്ള കാരണങ്ങൾ

    കാസർകോട്:മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച്‌ ഗൃഹനാഥന് പൊള്ളലേറ്റു.കാസര്‍കോട് പരപ്പയിലാണ് സംഭവം.പള്ളത്തുമല സ്വദേശി രവീന്ദ്രനാണ് പൊള്ളലേറ്റത്. ഫോണ്‍ അമിതമായി ചൂടായതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റ രവീന്ദ്രനെ ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖത്തും കൈകളിലുമാണ് പരിക്ക്. സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം കേടായ ബാറ്ററിയാണ്. മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട്‌ഫോണുകളും ലിയോണ്‍ ബാറ്ററികളാണ് ഉണ്ടാകാറുള്ളത്. ഇവ കെമിക്കലി ബാലന്‍സ്ഡ് ആയി തുടരേണ്ടതുണ്ട്. രാസവസ്തുക്കള്‍ അമിതമായ ചൂടുമായി  സമ്പര്‍ക്കം പുലര്‍ത്തുകയോ അതല്ലെങ്കില്‍ അവയുടെ കേസിങ്ങിന് കേടുപാടുകള്‍ വരികയോ ചെയ്താല്‍ അവ പൊട്ടിത്തെറിക്കാം. ബാറ്ററികള്‍ അമിതമായി ചൂടാകുന്നത് വലിയ അപകടമുണ്ടാക്കും. വളരെ ചൂടുള്ള അന്തരീക്ഷ ഊഷ്മാവില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുകയോ രാത്രി മുഴുവന്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കുകയോ ചെയ്താല്‍ ഇത്തരത്തില്‍ ഫോണ്‍ ബാറ്ററി ചൂടാകും. ഏതെങ്കിലുമൊക്കെ ചാര്‍ജര്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതാണ്  സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണം.കമ്പനി നിര്‍ദേശിക്കുന്നതല്ലാത്ത ചാര്‍ജറുകള്‍ ഉപയോഗിച്ച് ഫോണ്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. ഫോണിന്റെ ബാറ്ററി അത് ഡിസൈന്‍ ചെയ്തിരിക്കുന്നതിനേക്കാള്‍…

    Read More »
  • Kerala

    തിരുവനന്തപുരം-ചെന്നൈ ഓണം സ്പെഷ്യൽ 

    തിരുവനന്തപുരം-ചെന്നൈ (നാഗർകോവിൽ-മധുര-ട്രിച്ചി വഴി) ⏰തിരുവനന്തപുരത്ത് നിന്നും ഓഗസ്റ്റ് 24, 25 വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വൈകുന്നേരം 06.30 ന് ⏰ചെന്നൈയിൽ നിന്നും ഓഗസ്റ്റ് 25, 26 വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 06.30 ന് ◾Online Booking: online.keralartc.com & enteksrtc mobile app

    Read More »
  • Kerala

    മലപ്പുറത്ത് യുപി സ്കൂൾ അദ്ധ്യാപകനെതിരെ പോക്സോ കേസ്

    മലപ്പുറം:കരുളായിയിൽ യുപി സ്‌കൂളിലെ അദ്ധ്യാപകനെതിരെ പോക്‌സോ കേസ്.അറബി അദ്ധ്യാപകൻ നൗഷര്‍ഖാന് എതിരെയാണ് പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തത്.16ഓളം പരാതികളാണ് അധ്യാപകനെതിരെ വന്നിട്ടുള്ളത്. നിലമ്ബൂര്‍ വല്ലപ്പുഴ സ്വദേശിയാണ് നൗഷര്‍ഖാൻ.പരാതിയും കേസും ആയതോടെ ഇയാൾ ഒളിവിലാണ്.സംഭവത്തെ കുറിച്ചു അന്വേഷിച്ചുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്.

    Read More »
  • NEWS

    ഫുജൈറയില്‍ മലയാളി മുങ്ങല്‍ വിദഗ്ധനെ കടലില്‍ കാണാതായി

    ഫുജൈറ : കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലികള്‍ക്കിടെ മലയാളി മുങ്ങല്‍ വിദഗ്ധനെ കടലില്‍ കാണാതായി. തൃശൂര്‍ അടാട്ട് സ്വദേശി അനില്‍ സെബാസ്റ്റ്യനെ (32) കാണാതായത്.യുഎയിലെ ഫുജൈറയിലാണ് സംഭവം. കടലില്‍ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ ഉള്ളില്‍ കയറി വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.ഒപ്പം ജോലിക്കുണ്ടായിരുന്നവര്‍ക്ക് പ്രവൃത്തി പരിചയം കുറവായതിനാല്‍ ജോലി ഏറ്റെടുത്ത് അനില്‍ ഞായറാഴ്ചയാണ് കപ്പലിന്റെ ഹള്ളില്‍ പ്രവേശിച്ചത്.നിശ്ചിത സമയത്തിനു ശേഷവും അദ്ദേഹം മുകളിലെത്താത്തതിനാല്‍ കപ്പല്‍ അധികൃതര്‍ ഫുജൈറ പോലീസിന്റെ സഹായം തേടുകയായിരുന്നു. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ഏരിസ് മറൈന്റെ കപ്പലിലാണ് അനില്‍ അകപ്പെട്ടതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പോലീസിലെ മുങ്ങല്‍ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് സംഭവ സ്ഥലത്ത് തെരച്ചില്‍ നടത്തുകയാണ്.ഉള്ളിലേക്ക് വലിച്ചടുപ്പിക്കാൻ ശക്തിയുള്ള യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള അതീവ അപകടകരമായ സാഹചര്യങ്ങളാണ് കപ്പലിന്റെ അടിത്തട്ടിലുള്ളത്. അനില്‍ കപ്പലിന്റ ഏതു ഭാഗത്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.

    Read More »
  • Kerala

    ഗര്‍ഭിണിയായ നഴ്‌സിനെ ഡോക്ടർ മർദ്ദിച്ച സംഭവം; ആഗസ്റ്റ് 10 മുതൽ തൃശൂരിൽ നഴ്സുമാരുടെ അനിശ്ചിതകാല പണിമുടക്ക്

    തൃശൂർ:ഗര്‍ഭിണിയായ നഴ്‌സിനെ നൈൽ ആശുപത്രി ഉടമയും ഡോക്ടറുമായ അലോക് മര്‍ദ്ദിച്ച വിഷയത്തില്‍ റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷ്ണറുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.വിഷയത്തില്‍ ലേബര്‍ കോടതിയെ സമീപിക്കാനാണ് അസോസിയേഷന്റെ തീരുമാനം. ഈ മാസം 10-ാം തീയതി മുതല്‍ തൃശ്ശൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലെ മുഴുവന്‍ നഴ്‌സുമാരും വിഷയത്തില്‍ പ്രതിഷേധിച്ച്‌ പണിമുടക്കും. അവശ്യസര്‍വീസിനും നഴ്‌സുമാര്‍ തയ്യാറാവില്ല എന്ന് യുഎന്‍എ ദേശീയ സെക്രട്ടറി സുദീപ് വ്യക്തമാക്കി. ജൂലൈ 27ന് നഴ്‌സുമാരെ പിരിച്ചുവിട്ട സംഭവത്തില്‍ ലേബർ കമ്മീഷണറുമായി ചര്‍ച്ച നടക്കുന്നതിനിടെ ഡോ. അലോക്  ഗര്‍ഭിണിയായ നഴ്‌സിനെ ചവിട്ടിയെന്നാണ് ആരോപണം.

    Read More »
Back to top button
error: