Month: August 2023

  • Kerala

    17 തദ്ദേശ വാര്‍ഡുകളില്‍ ഓഗസ്റ്റ് 10ന് ഉപതിരഞ്ഞെടുപ്പ്; ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍ ജില്ലാ അടിസ്ഥാനത്തില്‍

    തിരുവനന്തപുരം:കേരളത്തിലെ 17 തദ്ദേശ വാര്‍ഡുകളില്‍ ഓഗസ്റ്റ് 10ന് ഉപതിരഞ്ഞെടുപ്പ് നടക്കും.വോട്ടെണ്ണല്‍ ഓഗസ്റ്റ് 11ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഒന്‍പത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 54 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍ ജില്ലാ അടിസ്ഥാനത്തില്‍ കൊല്ലം: തെന്മല ഗ്രാമപ്പഞ്ചായത്തിലെ 5-ഒറ്റക്കല്‍, ആദിച്ചനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 2-പുഞ്ചിരിച്ചിറ. ആലപ്പുഴ: തലവടി ഗ്രാമപ്പഞ്ചായത്തിലെ 13-കോടമ്ബനാടി. കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ 3-മറവന്‍ തുരുത്ത്. എറണാകുളം: ഏഴിക്കര ഗ്രാമപ്പഞ്ചായത്തിലെ 3-വാടക്കുപുറം, വടക്കേക്കര ഗ്രാമപ്പഞ്ചായത്തിലെ 11-മുറവന്‍ തുരുത്ത്, മൂക്കന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 4- കോക്കുന്ന്, പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ 10-പഞ്ചായത്ത് വാര്‍ഡ്. തൃശൂര്‍: മാടക്കത്തറ ഗ്രാമപ്പഞ്ചായത്തിലെ 15-താണിക്കുടം. പാലക്കാട്: പൂക്കോട്ട്കാവ് ഗ്രാമപ്പഞ്ചായത്തിലെ 7-താനിക്കുന്ന്. മലപ്പുറം: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ 2-ചെമ്മാണിയോട്, ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തിലെ 14-കളക്കുന്ന്, തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 11-അക്കരപ്പുറം, പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ 16-കട്ടിലശ്ശേരി. കോഴിക്കോട്: വേളം ഗ്രാമപ്പഞ്ചായത്തിലെ 17-പാലോടിക്കുന്ന്. കണ്ണൂര്‍: മുണ്ടേരി ഗ്രാമപ്പഞ്ചായത്തിലെ 10-താറ്റിയോട്, ധര്‍മടം ഗ്രാമപ്പഞ്ചായത്തിലെ…

    Read More »
  • Kerala

    സര്‍ക്കാര്‍, സ്വാശ്രയ സ്ഥാപനങ്ങളിലെ പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം 

    തിരുവനന്തപുരം:സര്‍ക്കാര്‍, സ്വാശ്രയ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വര്‍ഷത്തെ പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.ഓണ്‍ലൈൻ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഓഗസ്റ്റ് 26 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനവസരം. കോഴ്സുകള്‍ 1. ഡിപ്ലോമ ഇൻ ഫാര്‍മസി (ഡി.ഫാം.) 2. ഡിപ്ലോമ ഇൻ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ (ഡി.എച്ച്‌.ഐ.) 3. ഡിപ്ലോമ ഇൻ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (ഡി.എം.എല്‍.റ്റി. 4. ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസ്റ്റിക്സ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജി (ഡി.ആര്‍.ആര്‍) 5. ഡിപ്ലോമ ഇൻ റേഡിയോളജിക്കല്‍ ടെക്നോളജി (ഡി.ആര്‍.റ്റി.) 6. ഡിപ്ലോമ ഇൻ ഒഫ്താല്‍മിക് അസിസ്റ്റൻസ് (ഡി.ഒ.എ.) 7.ഡിപ്ലോമ ഇൻ ദന്തല്‍ മെക്കാനിക്സ്(ഡി.എം.സി.) 8. ഡിപ്ലോമ ഇൻ ദന്തല്‍ ഹൈജീനിസ്റ്റ്സ് (ഡി.എച്ച്‌.സി.) 9. ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റര്‍ ആൻഡ് അനസ്തേഷ്യ ടെക്നോളജി (ഡി.ഒ.റ്റി.എ.റ്റി.) 10. ഡിപ്ലോമ ഇൻ കാര്‍ഡിയോ വാസ്കലര്‍ ടെക്നോളജി (ഡി.സി.വി.റ്റി) 11. ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി (ഡി.എൻ.റ്റി.) 12. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (ഡി.ഡി.റ്റി.) 13. ഡിപ്ലോമ ഇൻ…

    Read More »
  • Kerala

    ഫാസിൽ കണ്ടെടുത്ത മുത്തുകളിൽ ഒന്ന് അടർന്നു; സിദ്ദിഖിന് വിട

    1960 ഓഗസ്റ്റ് 1 ന് ഇസ്മായില്‍ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖ് ജനിച്ചത്.സെന്റ് പോള്‍സ് കോളേജില്‍ നിന്നാണ് ഔദ്യോഗിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പഠനത്തേക്കാളേറെ കലയോടായിരുന്നു സിദ്ദിഖിന് താല്‍പര്യം.തുടര്‍ന്ന് കൊച്ചിൻ കലാഭവൻ ട്രൂപ്പിലൂടെ കലാരംഗത്തെത്തി. കലാഭവനില്‍ അദ്ദേഹം എഴുതിയ സ്കിറ്റുകള്‍ വളരെ ശ്രദ്ധേയമായിരുന്നു.മിമിക്രിയും സ്കിറ്റുമായി വേദികളില്‍ തിളങ്ങിയിരുന്ന കാലത്താണ് സംവിധായകനായ ഫാസില്‍ സിദ്ദിഖിനെയും സുഹൃത്ത് ലാലിനെയും കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേര്‍ക്കുന്നതും.തുടര്‍ന്ന് സിദ്ദിഖും ലാലും ഫാസിലിന്റെ സിനിമകളില്‍ സഹസംവിധായകനായി ഏറെ കാലം പ്രവര്‍ത്തിച്ചു. 1986 ല്‍ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് ജോഡിയ്ക്ക് തുടക്കമാവുകയായിരുന്നു. മോഹൻലാല്‍-ശ്രീനിവാസൻ ടീം വേഷമിട്ട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആയിരുന്നു അടുത്ത ചിത്രം. നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ്-ലാലിന്റേതായിരുന്നു. പിന്നീട് കമലിനൊപ്പം കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികള്‍ എന്ന ചിത്രത്തില്‍ അസോസിയേറ്റ് സംവിധായകരായി…

    Read More »
  • Kerala

    മലയാള സിനിമയിലെ ചിരിയുടെ തമ്പുരാനായ സംവിധായകന്‍ സിദ്ദിഖ് വിട  വാങ്ങി

        മലയാളികളെ കുടെ കുടെ ചിരിപ്പിച്ച നിരവധി ചിത്രങ്ങൾ ഒരുക്കിയ പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (69) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 10 ന് ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിക്കുകയും, ആരോഗ്യ നില വഷളാവുകയും ചെയ്തു. പിന്നീട് എക്‌മോ സഹായത്തോടെ വെന്റിലേറ്ററില്‍ ചികിത്സ ആരംഭിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല. 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദിഖ്, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സജീവമായിരുന്നു. 1954 ഓഗസ്റ്റ് ഒന്നിന് ഇസ്മയില്‍ ഹാജിയുടേയും സൈനബയുടേയും മകനായി കൊച്ചിയിലാണ് സിദ്ദിഖിന്റെ ജനനം. കളമശേരി സെന്റ് പോള്‍സ് കോളേജില്‍ നിന്ന് ബിരുദം നേടി. കൊച്ചിന്‍ കലാഭവനിലൂടെയാണ് കലാരംഗത്തേയ്ക്ക് എത്തുന്നത്. ഭാര്യ: സജിത. മക്കള്‍: സൗമ്യ, സാറ, സുകൂണ്‍. 1983ല്‍ പ്രശസ്ത സംവിധായകനായ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദിഖ് സിനിമാ രംഗത്തേക്കു വരുന്നത്. കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്ന…

    Read More »
  • Kerala

    ലഹരിയിൽ മതിമറന്ന്  ആൺകുട്ടികളും പെൺകുട്ടികളും; വയനാട്ടിൽ നിന്നുള്ള കാഴ്ച

    വിനോദ സഞ്ചാര കേന്ദ്രത്തിൽ മയക്കുമരുന്ന് ലഹരിയിൽ ബോധമില്ലാതെ കിറുങ്ങിയിരിക്കുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ  പുൽപ്പള്ളി: വിനോദ സഞ്ചാര കേന്ദ്രത്തിൽ ലഹരിമൂത്ത് നടക്കാനാകാതെ കിടക്കുന്ന വിദ്യാർത്ഥി – വിദ്യാർത്ഥിനികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിക്കുന്നു.വയനാട് മുള്ളൻക്കൊല്ലിയിലാണ് സംഭവം.  കർണാടക അതിർത്തിയായ  മച്ചൂരിലെ കബനി നദീ തീരത്ത് എത്തിയ  സഞ്ചാരികളായ യുവതി യുവാക്കളാണ് അമിത ലഹരിയിൽ എഴുന്നേറ്റ് നിൽക്കാനാകാത്ത അവസ്ഥയിൽ കിടക്കുന്നത്.  സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് ഇവരുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. നാട്ടുകാരുടെ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞ ഇവർ പിന്നീട് പ്രദേശത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.സംഘത്തിലുണ്ടായിരുന്നവരിൽ അധികവും മലയാളി പെൺകുട്ടികളാണ്.വയനാട് സ്വദേശികളാണെന്ന് പറഞ്ഞ ഇവർ കർണാടകയിൽ പഠിക്കുന്നവരാകാമെന്നാണ് നാട്ടുകാർ പറയുന്നത്. മയക്കുമരുന്ന് ലോബിയുടെ പ്രധാന കടത്ത് കേന്ദ്രം കൂടിയാണ് ഇവിടുത്തെ അതിർത്തികൾ. അതേസമയം നാട്ടുകാരുടെ ഇടപെടലിനെതിരെയും വിമർശനം ഉയരുന്നുണ്ട്.സഞ്ചാരികളായി എത്തിയവരോട് സദാചാര പൊലീസ് ചമയുന്ന തരത്തിൽ നാട്ടുകാർ ഇടപ്പെട്ടുവെന്നാണ് ആക്ഷേപം.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

    Read More »
  • Kerala

    പന്തളത്ത് കോളേജ് വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ 

    പന്തളം:കോളേജ് വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.പെരുമ്പുളിക്കൽ പത്മാലയത്തിൽ രാധാകൃഷ്ണൻ നായരുടെ മകൾ ലക്ഷ്മി .ആർ .നായരെ (22) ആണ് അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.  അടൂരിൽ സ്വകാര്യ  കോളേജിൽ എം കോം  വിദ്യാർത്ഥിനിയായിരുന്നു.  ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പന്തളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മാതാവ് ജയകുമാരി സഹോദരൻ രാജു ആർ നായർ.

    Read More »
  • Crime

    കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽനിന്നു നാടുകടത്തി

    കോട്ടയം: അതിരമ്പുഴ, നാല്പാത്തിമല ഭാഗത്ത് പളളിപ്പറമ്പിൽ വീട്ടിൽ ജോസഫ് മകൻ അഖിൽ ജോസഫ് (23) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

    Read More »
  • Crime

    സമയ തർക്കത്തിന്റെ പേരിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനം: ഒരാൾ അറസ്റ്റിൽ

    കോട്ടയം: സമയ തർക്കത്തിന്റെ പേരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ പായിപ്രയിൽ വീട്ടിൽ ഷിബിൻ ചാക്കോ (29) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും മറ്റൊരു സ്വകാര്യ ബസ്സിലെ ജീവനക്കാരായ ഇയാളുടെ സുഹൃത്തുക്കളും ചേർന്ന് നാഗമ്പടം ബസ്റ്റാൻഡിൽ വച്ച് കഴിഞ്ഞദിവസം വൈകിട്ട് സ്വകാര്യ ബസ് കണ്ടക്ടറായ കടനാട് സ്വദേശി അമൽ ജെയിംസിനെ മർദ്ദിക്കുകയായിരുന്നു. ഷിബിൻ ചാക്കോയുടെ സുഹൃത്തുമായി അമൽ ജെയിംസിന് ബസ് ഓടിക്കുന്നതിന്റെ സമയവുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ അമൽ ജെയിംസിനെ മർദ്ദിച്ചത്. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഷിബിൻ ചാക്കോയെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച്, അനിൽകുമാർ.കെ, സി.പി.ഓ മാരായ പ്രതീഷ് രാജ്, വിബിൻ അജിത്ത്, അജേഷ്, സിബിമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് ഇയാളെ കോടതിയിൽ ഹാജരാക്കി. മറ്റു…

    Read More »
  • Kerala

    മിത്തല്ല, ഞാൻ ഗണപതി ഭഗവാനെ നേരിൽ കണ്ടിട്ടുണ്ട്:അമേരിക്കൻ പ്രൊഫസര്‍ ജോണ്‍ ഗ്രൈംസ്

    ഗണപതി ഭഗവാൻ മിത്തല്ലെന്നും ഞാൻ നേരിൽ കണ്ടിട്ടുണ്ടെന്നും അമേരിക്കൻ പ്രൊഫസര്‍ ജോണ്‍ ഗ്രൈംസ്.ഹിന്ദു പുരാണങ്ങള്‍ വെറും കെട്ടു കഥകളല്ല. അനുഷ്ഠിച്ച്‌ അനുഭവിക്കേണ്ട തത്വഖനികളാണെന്നും പ്രൊഫസര്‍ ജോണ്‍ ഗ്രൈംസ് പറയുന്നു. “ഞാന്‍ അമേരിക്കയില്‍ പ്രൊഫസര്‍ ആയിരുന്നു. ഒരിക്കല്‍ ഗണപതിയെക്കുറിച്ചുള്ള രണ്ടു ദിവസത്തെ കോഴ്സുകള്‍ എടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ ഒരു ഗവേഷണം ചെയ്തുന്നതായിരിക്കും നല്ലതെന്ന് എനിക്കു തോന്നി. അങ്ങനെ ഞാന്‍ മഹാരാഷ്ട്രയില്‍ വന്നു. അവിടെ പൂനാ നഗരത്തിനു ചുറ്റുമായി ഒരു മണ്ഡലം പോലെ അഷ്ടഗണപതി മൂര്‍ത്തികളുടെതായി എട്ട് ക്ഷേത്രങ്ങള്‍ ഉണ്ട്. അവിടെ എല്ലായിടത്തും കൂടി കറങ്ങിവരാന്‍ ഒരു നാനൂറു കിലോമീറ്റര്‍ ദൂരം ഉണ്ടാവും. ഞാനും എന്‍റെ കുടുംബവും കൂടി ഈ എട്ടു ക്ഷേത്രങ്ങളിലും പോയി. പിന്നെ ഞങ്ങള്‍ ഒരു യോഗിയുടെ സമാധി ക്ഷേത്രത്തില്‍ എത്തി. അതിനടുത്തായി അവിടെ ഭൂമിക്കടിയില്‍ ധ്യാനത്തിനായി ഒരു ഗുഹ നിര്‍മ്മിച്ചിട്ടുണ്ട്. ഞാന്‍ ഗുഹയ്ക്കുള്ളില്‍ ചെന്നു. അവിടെ ഒരു ചെറിയ എണ്ണവിളക്കല്ലാതെ വേറെ മൂര്‍ത്തികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഞാന്‍ അവിടെ ഇരുന്നു.…

    Read More »
  • Kerala

    ഷംസീറിന്റെ കാഴ്ചപ്പാട് ഒരു സമുദായത്തിന്റേതായി മുദ്രയടിക്കേണ്ട:എം.പി മുസ്തഫല്‍ ഫൈസി

    കോഴിക്കോട്: ഗണപതി പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച്‌ എം.പി മുസ്തഫല്‍ ഫൈസി. ഒരാളുടെ കാഴ്ചപ്പാട് ഒരു സമുദായത്തിന്റേതായി മുദ്രയടിക്കപ്പെടാന്‍ അവസരമുണ്ടാകരുതെന്നും ഉത്തരവാദപ്പെട്ടവരില്‍ നിന്നും അത്തരത്തിലെന്തെങ്കിലും സംഭവിച്ചാല്‍ മന:സാക്ഷി ക്കുത്തോടെയെങ്കിലും തിരുത്തേണ്ടതാണെന്ന് മുസ്തഫല്‍ ഫൈസി പറഞ്ഞു. വിവേകം വൈകിയാലും സ്വാഗതാര്‍ഹമല്ലേയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.വിശിഷ്യ ഉത്തരവാദപ്പെട്ടവരാകുമ്ബോള്‍.കണ്ടതില്‍ മാത്രമല്ല കാണാത്തതിലും വിശ്വാസമുണ്ടെന്നോര്‍ക്കുക. അതെന്തുമാകട്ടെ, ഇത്തരം ചോദ്യങ്ങള്‍ക്കും മറ്റും നിമിത്തമാകുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും വിശ്വാസികള്‍ മാറി നില്‍ക്കണം. അപരന്റെ ആരാധന കര്‍മങ്ങളും മറ്റും വിമര്‍ശിക്കരുതെന്ന ഖുര്‍ആനിക അടിസ്ഥാന തത്വം എല്ലാ മുസ്ലിംകളും അംഗീകരിക്കേണ്ടതുണ്ട്-അദ്ദേഹം പറഞ്ഞു.

    Read More »
Back to top button
error: